scorecardresearch

വയറിലെ കൊഴുപ്പ് കുറയ്ക്കണോ? എങ്കില്‍ ഈ സമയത്ത് വ്യായാമം ചെയ്യൂ

രാവിലെ വ്യായാമം ചെയ്യുന്നതാണ് ഉത്തമം എന്ന് കരുതുന്നവരാണ് കൂടുതല്‍ പേരും. എന്നാല്‍ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും കൂടുതല്‍ ഫലം ലഭിക്കാന്‍ ഈ സമയങ്ങളില്‍ വ്യായാമം ചെയ്യണം

വയറിലെ കൊഴുപ്പ് കുറയ്ക്കണോ? എങ്കില്‍ ഈ സമയത്ത് വ്യായാമം ചെയ്യൂ

രാവിലെ വ്യായാമം ചെയ്യുന്നതാണ് ഉത്തമം എന്ന് കരുതുന്നവരാണ് കൂടുതല്‍ പേരും. എന്നാല്‍ ഇത് പുരുഷന്മാരുടെ കാര്യത്തില്‍ ശരിയല്ല എന്നാണ് പുതിയ പഠനം പറയുന്നത്.

വ്യായാമം എപ്പോള്‍ ചെയ്യുന്നതും ശരീരത്തിന് ഗുണം ചെയ്യും. എന്നാല്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ ഫലം ലഭിക്കണമെങ്കില്‍ രാവിലെ വ്യായമം ചെയ്യണം, പുരുഷന്മാര്‍ വൈകുന്നേരവും.

രാവിലെ വ്യയാമം ചെയ്യുന്ന സ്ത്രീകളുടെ ശരീരത്തിലെ കൊഴുപ്പ് കൂടുതലായി കുറയുന്നു. പ്രത്യേകിച്ചും അടിയവയര്‍, ഇടുപ്പ് എന്നിവിടങ്ങളിലെ, രാവിലെയുള്ള വ്യായാമത്തിലൂടെ രക്തസമ്മര്‍ദ്ദത്തിലും കുറവ് സംഭവിക്കും.

രാവിലെയുള്ള വ്യായാമം സ്ത്രീകളുടെ വയറിലെ കൊഴുപ്പും രക്തസമ്മർദ്ദവും കുറയ്ക്കുമ്പോള്‍ വൈകുന്നേരത്തെ വ്യായാമം ശരീരത്തിലെ പേശികളുടെ ശക്തി വര്‍ധിപ്പിക്കുകയും മൊത്തത്തിലുള്ള മാനസികാവസ്ഥയും പോഷക സംതൃപ്തിയും മെച്ചപ്പെടുത്തുകയും ചെയ്യുന്നുവെന്ന് ന്യൂയോർക്കിലെ സ്കിഡ്‌മോർ കോളേജിലെ ഹെൽത്ത് ആൻഡ് ഹ്യൂമൻ ഫിസിയോളജിക്കൽ സയൻസസ് വിഭാഗം പ്രൊഫസർ ഡോ. പോൾ ജെ ആർസിറോ പറഞ്ഞു.

പുരുഷന്മാരെ സംബന്ധിച്ചിടത്തോളം, രാവിലത്തെ വ്യായാമത്തെ അപേക്ഷിച്ച് വൈകുന്നേരത്തെ വ്യായാമം കൂടുതൽ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഹൃദയരോഗങ്ങളുടെ അപകടം കുറയ്ക്കുന്നതിനും വൈകുന്നേരത്തെ വ്യായാമം ഗുണകരമാകും.

വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ സ്ത്രീകള്‍ രാവിലെ വ്യായാമം ചെയ്യുക

പഠനങ്ങളെ അടിസ്ഥാനമാക്കി, വയറിലെ കൊഴുപ്പും രക്തസമ്മർദ്ദവും കുറയ്ക്കാൻ ആഗ്രഹിക്കുന്ന സ്ത്രീകൾ, അതേ സമയം കാലിന്റെ പേശികളുടെ ശക്തി വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്ന സ്ത്രീകൾ രാവിലെ വ്യായാമം ചെയ്യുന്നത് ഉത്തമമാണ് ഡോ. ആർസിറോ പറഞ്ഞു.

ഹൃദയത്തിന്റെ ആരോഗ്യവും മെച്ചപ്പെടുത്താനും മാനസികാവസ്ഥ മെച്ചപ്പെടാനും താൽപ്പര്യമുള്ള പുരുഷന്മാർക്ക് വൈകുന്നേരത്തെ വ്യായാമം അനുയോജ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വൈകുന്നേരം വ്യായാമം ചെയ്യുന്നത് പുരുഷന്മാരുടെ ശരീരത്തിലെ മൊത്തം എച്ച്‌ഡിഎൽ കൊളസ്ട്രോൾ, രക്തസമ്മർദ്ദം, ശ്വസന വിനിമയ അനുപാതം, കാർബോഹൈഡ്രേറ്റ് ഓക്‌സിഡേഷൻ എന്നിവയുടെ അനുപാതത്തിൽ കുറവുണ്ടാക്കുമെന്ന് ഗവേഷകർ വിശദീകരിച്ചു.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Do you want to reduce belly fat exercise during this time

Best of Express