scorecardresearch

നിത്യേന 8 ഗ്ലാസ്സ് വെള്ളം കുടിക്കേണ്ട ആവശ്യമുണ്ടോ?

ശരീരത്തിന്റെ പ്രകൃതം,ഭാരം,ഊർജം എന്നിവ അനുസരിച്ചായിരിക്കണം എത്ര ഗ്ലാസ്സ് വെള്ളം ഒരു ദിവസം കുടിക്കണം എന്ന് തീരുമാനിക്കേണ്ടത്

ശരീരത്തിന്റെ പ്രകൃതം,ഭാരം,ഊർജം എന്നിവ അനുസരിച്ചായിരിക്കണം എത്ര ഗ്ലാസ്സ് വെള്ളം ഒരു ദിവസം കുടിക്കണം എന്ന് തീരുമാനിക്കേണ്ടത്

author-image
Health Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
How to drink Water, how much water to have, വെള്ളം, water benefits, drinking water and Ayurveda

ഒരു ദിവസം എത്ര ഗ്ലാസ്സ് വെള്ളം കുടിക്കണം? ദിവസവും എട്ടു ഗ്ലാസ്സ് വെളളം എന്നത് എല്ലാവരെയും ഉദ്ദേശിച്ചാകണമെന്നില്ല. ശരീരത്തിന്റെ പ്രകൃതം, ഭാരം,ഊർജം എന്നിവ അനുസരിച്ചായിരിക്കണം എത്ര ഗ്ലാസ്സ് വെള്ളം ഒരു ദിവസം കുടിക്കണം എന്ന് തീരുമാനിക്കേണ്ടതെന്നാണ് പഠനങ്ങൾ പറയുന്നത്.

Advertisment

പഠനത്തിന്റെ അടിസ്ഥാനത്തിൽ 20-30 വയസ്സിനിടയിൽ പ്രായമായ പുരുഷന്മാർക്ക് 4.1 ലിറ്ററും ,20-55 വയസ്സിനിടയിൽ പ്രായമുള്ള സ്ത്രീകൾക്ക് 3.1 ലിറ്റർ വെള്ളവുമാണ് ഒരു ദിവസം ആവശ്യം.ശരീരത്തിൽ കൊഴുപ്പിന്റെ സാന്നിധ്യം അധികമായിയുളളവർക്ക് വെള്ളത്തിന്റെ അളവ് കുറച്ച് മതിയാകും. കാരണം, മസിലുകൾ, അവയവങ്ങൾ എന്നിവയ്ക്കാണ് കൊഴുപ്പ് ഉത്പാദിപ്പിക്കുന്ന കോശങ്ങളേക്കാൾ വെള്ളത്തിന്റെ അവശ്യം.

ശാരീരിക പ്രവർത്തനങ്ങൾ ചെയ്യുന്നവർക്കും, കായിക വിനോദങ്ങളിൽ ഏർപ്പെടുന്നവരും ധാരാളം വെള്ളം കുടിക്കേണ്ടതാണ്.അവർ മാത്രമല്ല, ചൂടുളള കാലാവസ്ഥയിൽ താമസിക്കുന്നവർക്കും നല്ലവണ്ണം വിയർക്കുന്നവരും ശരീരത്തിലുളള വെള്ളത്തിന്റെ അളവ് വർധിപ്പിക്കേണ്ടതാണ്. "സാധാരണഗതിയിൽ, മുതിർന്ന ഒരാൾക്ക് ശരാശരി മൂന്ന് ലിറ്റർ വെള്ളം മതിയാകും” മാക്സ് ഹെൽത്ത് കെയറിലെ ഇന്റേണൽ മെഡിസിൻ ഡയറക്ടർ ഡോ. റോമൽ ടിക്കൂ പറയുന്നു.

നിങ്ങൾ വളരെ കുറച്ചളവിൽ വെള്ളം കുടിക്കുമ്പോൾ ശരീരത്തിലെ ജലാംശം ഇല്ലാതാകുന്നു. അതേസമയം നിങ്ങൾ കൂടുതൽ വെള്ളം കുടിക്കുകയാണെങ്കിൽ എന്തു സംഭവിക്കും? ഉയർന്ന ജല ഉപഭോഗം ഹൈപ്പോനാട്രീമിയ എന്ന അവസ്ഥയ്ക്ക് കാരണമാകും.അധിക ജലം ശരീരത്തിലെ ആവശ്യമായ പല ഘടകങ്ങെളെയും നേർപ്പിക്കുന്നതിനാൽ രക്തത്തിൽ സോഡിയത്തിന്റെ അളവ് കുറയാനും ഇതു വഴിവയ്ക്കും.

Advertisment

“ആവശ്യത്തിൽ കൂടുതൽ വെള്ളം ഉപയോഗിക്കുന്നത് അലസതയ്ക്കും ശരീരത്തിലെ ഉപ്പിന്റെ അളവിൽ അസന്തുലിതാവസ്ഥയുണ്ടാക്കാനും കാരണമാകുന്നു" ഡോക്ടർ ടിക്കൂ പറഞ്ഞു.സോഡിയത്തിന്റെ അളവിലുള്ള ഈ അസന്തുലിതാവസ്ഥ അലസതയ്ക്കും മറവിക്കും ഇടയാക്കുമെന്നും ദീർഘകാലാടിസ്ഥാനത്തിൽ ഡിമെൻഷ്യയുണ്ടാകാൻ സാധ്യതയുണ്ടെന്നും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലിവർ ആൻഡ് ബിലിയറി സയൻസസിലെ മുതിർന്ന നെഫ്രോളജിസ്റ്റ് ഡോ.ആർ.പി മാത്തൂർ പറയുന്നു.

അധിക രക്തസമ്മർദ്ദത്തിന് ഡൈയൂററ്റിക്സ് കഴിക്കുന്ന ആളുകളുടെ ശരീരത്തിൽ നിന്ന് കൂടുതൽ അളവിൽ സോഡിയം ഇല്ലാതാകാൻ സാധ്യതയുണ്ട്.ഇതു മറ്റു പല വൈകല്യങ്ങൾക്കും കാരണമാവുകയും ചെയ്യുന്നു. ഡൈയൂററ്റിക്സ് പോലുളള മരുന്നുകൾ നമ്മുടെ പ്രദേശങ്ങളിൽ താമസിക്കുന്നവർ ഉപയോഗിക്കുന്നത് നല്ലതല്ല. ട്രോപ്പിക്കൽ സ്ഥലങ്ങളിൽ താമസിക്കുന്നവർ കൂടുതലായി വിയർക്കുന്നു എന്ന് തന്നെയാണ് ഇതിന്റെ കാരണം.

കുറഞ്ഞ ജല ഉപഭോഗം നിർജ്ജലീകരണത്തിനും മൂത്രനാളിയിലെ അണുബാധയ്ക്കും കാരണമാകുമെന്നും വിദഗ്ധർ പറയുന്നു. “ വൃക്കയിലെ കല്ലുകൾ, മൂത്രനാളിയിലെ അണുബാധ, മലബന്ധം എന്നിവയുള്ളവർ നല്ല അളവിൽ വെള്ളം കുടിക്കുന്നുവെന്ന് ഉറപ്പുവരുത്തണം, കാരണം കുറഞ്ഞ ജല ഉപഭോഗം വൃക്കയിൽ കല്ലുകൾ രൂപപ്പെടുത്തുകയോ,കൂടുതൽ അണുബാധയിലേക്ക് നയിക്കുകയോ ചെയ്യുന്നു”ഡോ മാത്തൂർ പറഞ്ഞു.

പ്രായമായവരും വെള്ളം കുടിക്കുന്നത് ശ്രദ്ധിക്കണം എന്നും വിദഗ്ധർ പറയുന്നു. ദാഹം തോന്നിപ്പിക്കുന്ന സംവിധാനത്തിന് പ്രായമാകുമ്പോൾ തകരാറുകൾ സംഭവിക്കുന്നതിനാൽ ശരീരത്തിനു വെള്ളം ആവശ്യമായ ഘട്ടങ്ങളിൽ അത് തോന്നാതെ വന്നേക്കാം.

Health Tips Water

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: