Latest News
വിദ്യാര്‍ഥിനി വെടിയേറ്റ് മരിച്ച സംഭവം: രാഖിലിന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം

ചായക്കൊപ്പം ലഘുഭക്ഷണത്തിന്റെ ആവശ്യമുണ്ടോ?

വിശപ്പില്ലെങ്കിലും ആളുകൾ അനാവശ്യമായി ചായക്കൊപ്പം ലഘുഭക്ഷണം കഴിക്കുന്നത് ശരീര ഭാരം കൂട്ടും

tea, health, ie malayalam

ചായയ്ക്കൊപ്പം എന്തെങ്കിലും ലഘുഭക്ഷണം കൂടി കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് ഭൂരിഭാഗം പേരും. അധിക കലോറി ലഭിക്കാൻ സഹായിക്കുന്ന ലഘുഭക്ഷണങ്ങളിലേക്ക് പോകുന്നതിനു മുൻപ്, നിങ്ങൾക്ക് ശരിക്കും വിശക്കുന്നുണ്ടോയെന്ന് സ്വയം ചോദിക്കേണ്ടതുണ്ട്?

വിശപ്പില്ലെങ്കിലും ആളുകൾ അനാവശ്യമായി ചായക്കൊപ്പം ലഘുഭക്ഷണം കഴിക്കുന്നത് ശരീര ഭാരം കൂട്ടുമെന്ന് ഫുഡ് തെറാപ്പിസ്റ്റ് ബാനർജി അംഗോള അടുത്തിടെ പങ്കുവച്ച ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറയുന്നു. ചായക്കും കാപ്പിക്കും ഒപ്പം ലഘുഭക്ഷണത്തിന്റെ ആവശ്യമില്ലെന്ന് അവർ പറഞ്ഞു. നിങ്ങൾക്ക് വിശക്കുന്നുവെങ്കിൽ മാത്രം ലഘുഭക്ഷണം കഴിക്കുക. അല്ലെങ്കിൽ നിങ്ങളുടെ ദഹനവ്യവസ്ഥയ്ക്ക് അനാവശ്യ ഭക്ഷണം കഴിക്കുന്നതിൽ നിന്ന് വിശ്രമം നൽകണമെന്ന് അവൾ പറഞ്ഞു.

അനാവശ്യമായ ഭക്ഷണ ശീലത്തിൽനിന്ന് ഒരാൾക്ക് എങ്ങനെ അകന്നുനിൽക്കാനാകും?

ഡോ.റിയയുടെ അഭിപ്രായത്തിൽ ഒരാൾ ഉച്ചഭക്ഷണം ശരിയായി കഴിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. ദിവസം മുഴുവൻ ഊർജസ്വലരായി ഇരിക്കാനും, വിശക്കുമ്പോൾ ഭക്ഷണം കഴിക്കാനും, ക്ഷീണിതരാകുമ്പോൾ വിശ്രമിക്കാനും വേണ്ടിയാണ് മനുഷ്യ ശരീരം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ലഘുഭക്ഷണം വല്ലപ്പോഴും ആകാമെന്നും അവർ വ്യക്തമാക്കി. ലഘുഭക്ഷണം എടുക്കുന്നതിന് മുമ്പ് തനിക്ക് വിശക്കുന്നുണ്ടോയെന്ന് ഞാൻ എപ്പോഴും സ്വയം ചോദിക്കാറുണ്ടെന്നും അവർ അഭിപ്രായപ്പെട്ടു.

Read More: ശരീരഭാരം കുറയ്ക്കാൻ ഈ മോശം പ്രഭാത ശീലങ്ങൾ ഒഴിവാക്കൂ

നിങ്ങൾ എന്താണ് ഒഴിവാക്കേണ്ടത്?

രാവിലെ ഉണരുമ്പോൾ, 4-5 ബദാം കഴിക്കുക, അതിനുശേഷം അസിഡിറ്റി ഒഴിവാക്കാൻ ചായയോ കാപ്പിയോ കഴിക്കുക. നിങ്ങൾ ഫിറ്റാണെങ്കിൽ പ്രോസസ് ചെയ്ത കുക്കിയോ റസ്ക്കിന്റെയോ ആവശ്യമില്ലെന്നും അവർ അഭിപ്രായപ്പെട്ടു.

Get the latest Malayalam news and Health news here. You can also read all the Health news by following us on Twitter, Facebook and Telegram.

Web Title: Do you really need a snack with tea533772

Next Story
Monsoon Health Tips: മഴക്കാല രോഗങ്ങൾ വരാതിരിക്കാൻ ശ്രദ്ധിക്കാം ഈ കാര്യങ്ങൾRain , Monsoon, Umbrella, മഴ , Iemalayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com