ശരീര ശുചിത്വവുമായി ബന്ധപ്പെട്ടിരിക്കുന്നു ദിവസേനയുളള കുളി. ചില ആളുകൾ ദിവസവും കുളിക്കുന്നതിന്റെ ഗുണങ്ങളെക്കുറിച്ച് ചൂണ്ടിക്കാണിക്കാറുണ്ട്. പക്ഷേ ദിവസവും കുളിക്കേണ്ടതിന്റെ ആവശ്യമുണ്ടോ?. ദിവസവും കുളിക്കണോയെന്നത് വ്യക്തിഗത തിരഞ്ഞെടുപ്പായതിനാൽ ഇത് ശുപാർശ ചെയ്യാൻ കഴിയില്ലെന്ന് ശ്രീ ബാലാജി ആക്ഷൻ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ യൂണിറ്റ് ഹെഡും ഡെർമറ്റോളജി സീനിയർ കൺസൾട്ടന്റുമായ ഡോ. യശോധര ശർമ്മ പറഞ്ഞു.
”കുളിയുടെ ഗുണങ്ങളെക്കുറിച്ച് പ്രത്യേകം പറയേണ്ടതില്ല, അഴുക്കും ചർമ്മവും നീക്കം ചെയ്യുന്നതിനുപുറമെ, ഇത് ചർമ്മത്തെ പുനരുജ്ജീവിപ്പിക്കുകയും രക്തചംക്രമണം, സമ്മർദ്ദത്തിനെതിരെ പോരാടുകയും പേശികളുടെ പിരിമുറുക്കം എന്നിവ ഒഴിവാക്കുകയും ചെയ്യുന്നു. ചുരുക്കത്തിൽ, ഇത് ചില രോഗങ്ങളിൽ നിന്ന് ശരീരത്തെ വേഗത്തിൽ വീണ്ടെടുക്കുന്നതിനും സഹായിക്കും,” ഡോ.ശർമ്മ പറഞ്ഞു.
വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിനാൽ ദിവസവും കുളിക്കേണ്ടതില്ലെന്ന് തോന്നുമെങ്കിലും വീട്ടിൽ പോലും ചർമ്മത്തിന് നേരെയുള്ള ബാക്ടീരിയ ആക്രമണത്തിൽ നിന്ന് മുക്തരല്ലെന്ന് ശ്രദ്ധിക്കേണ്ടതാണെന്ന് ഡോ. ശർമ്മ പറഞ്ഞു. ”നല്ല ബാക്ടീരിയകളുടെയും മറ്റ് സൂക്ഷ്മാണുക്കളുടെയും സന്തുലിതാവസ്ഥ നിലനിർത്താൻ ദിവസേനയുള്ള കുളി വളരെ പ്രധാനമാണ്. കിടപ്പിലായ രോഗികളും ചില രോഗങ്ങളുള്ള ആളുകളും ദിവസവും കുളിക്കാൻ ശുപാർശ ചെയ്യുന്നില്ല, എന്നാൽ തങ്ങളേയും അവരുടെ ചുറ്റുപാടുകളേയും വൃത്തിയായി സൂക്ഷിക്കേണ്ടതുണ്ട്,” അവർ പറഞ്ഞു.
Read More: ചർമ്മത്തിനും മുടിക്കും ഗുണം ചെയ്യും, ഒലിവ് എണ്ണയുടെ ആരോഗ്യ ഗുണങ്ങൾ
വരണ്ടതോ സെൻസിറ്റീവ് ആയതോ ആയ ചർമ്മം ആവർത്തിച്ച് വൃത്തിയാക്കുന്നത് ദോഷകരമാണ്. അത്തരമൊരു സാഹചര്യത്തിൽ ഒരാൾ എന്തുചെയ്യണം?. ”കുളികഴിഞ്ഞാൽ ശരിയായ മോയ്സ്ചറൈസിങ് തിരഞ്ഞെടുക്കുന്നത് ഇക്കാര്യത്തിൽ സഹായിക്കും. അതിനാൽ, ദിവസവും കുളിക്കുക എന്ന ആശയം ഉപേക്ഷിക്കുന്നതിനേക്കാൾ നല്ലതാണ് ഡോക്ടറുടെ ഉപദേശം തേടുന്നത്,” ഡോ.ശർമ്മ പറഞ്ഞു. ശൈത്യകാലത്തും കുളികൊണ്ടുളള ഗുണങ്ങളെക്കുറിച്ച് ഒരാൾ ചിന്തിക്കേണ്ടതുണ്ട്, ബാക്ടീരിയയെയും ദുർഗന്ധത്തെയും അകറ്റി നിർത്താൻ കുളിക്കുന്നത് സഹായിക്കുന്നുവെന്ന് ഓർമ്മിക്കുക.
- ചർമ്മത്തിലെ അഴുക്ക് നീക്കം ചെയ്യാനും ഡെഡ് സ്കിൻ ഒഴിവാക്കാനും കുളി ആവശ്യമാണ്. ഫലപ്രദവും അനുയോജ്യവുമായ ശുദ്ധീകരണ പ്രൊഡക്ടുകൾക്കായി നിങ്ങൾക്ക് എല്ലായ്പ്പോഴും ഒരു സ്പെഷ്യലിസ്റ്റുമായി ബന്ധപ്പെടാം. കുളി കഴിഞ്ഞയുടനെ ചർമ്മത്തിൽ നല്ല ഗുണനിലവാരമുള്ള ബോഡി ഓയിൽ അല്ലെങ്കിൽ മോയ്സ്ചുറൈസർ പുരട്ടുക.
- കുളി കഴിഞ്ഞയുടൻ ജോലിയിലേക്ക് കടക്കാതെ കുറഞ്ഞത് 30 മിനിറ്റെങ്കിലും മറ്റു പ്രവൃത്തികളിൽ ഏർപ്പെടുക.
- മൂന്നു ദിവസം കൂടുമ്പോൾ മുടി കഴുകാൻ ശ്രമിക്കുക.
- തണുത്ത വെള്ളം നല്ലതാണ്, പക്ഷേ ശൈത്യകാലത്ത് നിങ്ങളുടെ ഇഷ്ടം അനുസരിച്ച് ഇളം ചൂടുള്ള വെള്ളം ഉപയോഗിക്കാം. ചർമ്മത്തെ വരണ്ടതാക്കുന്നതിനാൽ ചൂടു കൂടിയ വെള്ളം ഉപയോഗിക്കുന്നത് ഒഴിവാക്കുക.
- സെൻസിറ്റീവ് ചർമ്മമുള്ള ആളുകൾ കുളി കഴിഞ്ഞ ഉടൻ മോയ്സ്ചുറൈസർ ഉപയോഗിക്കണം
- ഫംഗസ് അണുബാധയ്ക്ക് സാധ്യതയുള്ള ആളുകൾ അധിക നേരമെടുക്കാതെ കുളിക്കുകയും അതിനുശേഷം നല്ല നിലവാരമുള്ള മോയ്സ്ചുറൈസർ ഉപയോഗിക്കുകയും വേണം.