scorecardresearch

ദിവസവും രാവിലെ അയമോദകം ചേർത്ത വെള്ളം കുടിച്ചാലുള്ള ആരോഗ്യ ഗുണങ്ങൾ

ദിവസവും രാവിലെ വെറും വയറ്റിൽ അയമോദകം വെള്ളം കുടിക്കുന്നത് ദഹനക്കേട് കുറയ്ക്കാൻ സഹായിക്കും

Ajwain, health, ie malayalam

നമ്മുടെയൊക്കെ അടുക്കളയിൽ കാണപ്പെടുന്ന സുഗന്ധ വ്യജ്ഞനങ്ങളിലൊന്നാണ് അയമോദകം. പരമ്പരാഗത ഇന്ത്യൻ വിഭവങ്ങളിലെ ചേരുവകളിലൊന്നാണിത്. ചിലർ ചായ തയ്യാറാക്കുമ്പോൾ ഒരു നുള്ള് അയമോദകം ചേർക്കാൻ ഇഷ്ടപ്പെടാറുണ്ട്. എന്നാൽ അയമോദകം ദിവസവും കഴിച്ചാൽ ആരോഗ്യ ഗുണങ്ങളേറെയാണ്.

അയമോദകം ഇട്ട് തിളപ്പിച്ച വെള്ളം കുടിച്ചാലുള്ള ആരോഗ്യ നേട്ടങ്ങളെക്കുറിച്ച് ന്യൂട്രീഷ്യനിസ്റ്റ് ലവ്‌നീത് ബത്ര ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാൻ പാടുപെടുന്ന ആളുകൾക്ക് ഇതൊന്നു പരീക്ഷിക്കാം. രക്തത്തിലെ പഞ്ചസാരയുടെ വർധനവ് നിയന്ത്രിക്കുന്നതിന് സഹായിക്കുന്ന ആന്റിഹൈപ്പർടെൻസിവ് ഗുണങ്ങൾ അയമോദകത്തിലുണ്ടെന്ന് ന്യൂട്രീഷ്യനിസ്റ്റ് പറയുന്നു.

അയമോദകം ചേർത്ത വെള്ളത്തിന് ആന്റിസെപ്റ്റിക്, ആന്റിമൈക്രോബയൽ, ആന്റിപാരാസിറ്റിക് ഗുണങ്ങളുണ്ട്. ഇത് മഴക്കാലത്ത് അണുബാധകൾക്കുള്ള ഒരു മികച്ച മറുമരുന്നാണ്. ആർത്തവ വേദനയിൽ നിന്ന് മോചനം നേടാനും അയമോദകം ചേർത്ത വെള്ളം സഹായിക്കും. ആർത്തവ വേദനയുടെ തീവ്രത കുറയ്ക്കാൻ ഇതിനു കഴിയും.

ദിവസവും രാവിലെ അയമോദകം ചേർത്ത വെള്ളം കുടിച്ചാൽ നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്.

മെച്ചപ്പെട്ട ദഹനം

ദിവസവും രാവിലെ വെറും വയറ്റിൽ അയമോദകം വെള്ളം കുടിക്കുന്നത് ദഹനക്കേട് കുറയ്ക്കാൻ സഹായിക്കും. രണ്ട് ടീസ്പൂൺ വറുത്ത അയമോദകം വിത്തുകൾ ഒരു കപ്പ് വെള്ളത്തിൽ ഒരു രാത്രി മുഴുവൻ കുതിർക്കുക. ഇത് തിളപ്പിക്കുക, തണുത്തശേഷം കുടിക്കുക. കനത്ത ഭക്ഷണത്തിനു ശേഷം വയറിലെ അസ്വസ്ഥതകൾ നീക്കാൻ ഈ പാനീയം അനുയോജ്യമാണ്.

ശരീര ഭാരം കുറയ്ക്കും

മെച്ചപ്പെട്ട ദഹനം ശരീര ഭാരം കൂടാനുള്ള സാധ്യത കുറയ്ക്കും. ദൈനംദിന ഭക്ഷണത്തിൽ ഒരു ഗ്ലാസ് അയമോദകം വെള്ളം ഉൾപ്പെടുത്തുക.

വയർവീർക്കൽ കുറയ്ക്കുന്നു

ഗർഭിണികളിൽ മലബന്ധവും വയർവീർക്കലും സാധാരണമാണ്. അയമോദകം ചേർത്ത് തിളപ്പിച്ച ഒരു ഗ്ലാസ് വെള്ളം ഇവ ഒഴിവാക്കും.

അസിഡിറ്റി സുഖപ്പെടുത്തുന്നു

ക്രമരഹിതമായ ഭക്ഷണ ശീലങ്ങളും ജങ്ക് ഫുഡ് ഉപഭോഗവും അസിഡിറ്റി വർധിപ്പിക്കും, ഇത് അയമോദകത്തിന് നിയന്ത്രിക്കാനാകും. ഭക്ഷണത്തിൽ അയമോദകം ചേർക്കുക അല്ലെങ്കിൽ ഭക്ഷണത്തിന് ശേഷം അയമോദകം വെള്ളം കുടിക്കുക.

ചുമ, ജലദോഷം എന്നിവയ്ക്കുള്ള പ്രതിവിധി

കുറച്ച് തുളസി ഇലകളും ഒരു ടീസ്പൂൺ അയമോദകവും വെള്ളത്തിൽ തിളപ്പിച്ച് കുടിക്കുന്നത് ജലദോഷവും ചുമയും കുറയ്ക്കും.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Do you know health benefits of ajwain water