വർഷങ്ങളായി, ഭക്ഷണ അലർജിയുള്ള രോഗികളെ സ്ഥിരമായി കാണുന്നു. അവർ ഗ്യാസ്ട്രോ-ഇന്റസ്റ്റൈനൽ ഡിസോർഡേഴ്സ്, ചൊറിച്ചിൽ, തലവേദന എന്നിവയെക്കുറിച്ച് പരാതിപ്പെടുന്നു. സെൻസിറ്റീവികൾ മുട്ട, മത്സ്യം, സീഫുഡ്, പാൽ, പരിപ്പ്, സോയാബീൻ എന്നിവയിൽ ഒതുങ്ങിനിൽക്കുന്നു.
എന്നാൽ ഭക്ഷണത്തിലെ മറ്റ് എന്തെങ്കിലും ചെരുവകളും അലർജിക്ക് കാരണമാകാം. പ്രത്യേകിച്ചും പാക്കേജുചെയ്തതും ശീതീകരിച്ചതും പുളിപ്പിച്ചതും സംസ്കരിച്ചതുമായ ഭക്ഷണങ്ങൾ കഴിക്കുന്നതിനാൽ ഇവയ്ക്ക് അലർജി ട്രിഗർ ചെയ്യാൻ സാധിക്കും.
ഇതാണ് ഭക്ഷണ അലർജികളുടെ എണ്ണത്തിൽ പ്രകടമായ വർധനവുണ്ടായിരിക്കുന്നത്, ന്യൂഡൽഹിയിലെ സാകേതിലെ മാക്‌സ് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ ഇന്റേണൽ മെഡിസിൻ ഡയറക്ടർ ഡോ.റോമ്മൽ ടിക്കൂ പറയുന്നു.
ഭക്ഷണ അലർജി ഉണ്ടാകുമ്പോൾ ശരീരത്തിനുള്ളിൽ എന്താണ് സംഭവിക്കുന്നത്?
ലളിതമായി പറഞ്ഞാൽ, നിങ്ങളുടെ രോഗപ്രതിരോധ സംവിധാനം ഒരു ഫോറിൻ വസ്തു വന്നാൽ എങ്ങനെ പ്രവർത്തിക്കുമോ അതുപോലെയാണ് ഇത്തരം ഭക്ഷണത്തോടും പ്രതികരിക്കുന്നത്. അതിൽ നിന്ന് സംരക്ഷിക്കാൻ സ്വയം സജീവമാക്കുകയും ചെയ്യുന്നു.
മുട്ടയുടെ കാര്യം തന്നെ ഉദാഹരണത്തിന് എടുക്കാം. ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനം മുട്ടയുടെ വെള്ളയിലോ മഞ്ഞക്കരുത്തിലോ ഉള്ള പ്രോട്ടീനിനെ ഒരു ആക്രമണകാരിയായി കാണുകയും അതിനെ പ്രതിരോധിക്കാൻ രാസവസ്തുക്കൾ അയയ്ക്കുകയും ചെയ്യുന്നു. ആ രാസവസ്തുക്കൾ അലർജി പ്രതിപ്രവർത്തനത്തിന്റെ ലക്ഷണങ്ങൾ ഉണ്ടാക്കുന്നു.
സാധാരണഗതിയിൽ, ഭക്ഷണം കഴിച്ച് ഏതാനും മിനിറ്റുകൾ മുതൽ രണ്ട് മണിക്കൂറുകൾക്കുള്ളിൽ ഇത്തരം ലക്ഷണങ്ങൾ പ്രകടമാകും. എന്നാൽ മുട്ടയിലേത് പോലെയുള്ള ചില അലർജികൾ തീവ്രമായ പ്രതിപ്രവർത്തനങ്ങൾക്ക് കാരണമാകും.
നേരിയ റാഷസ് മുതൽ അനാഫൈലക്സിസ് വരെ, ശ്വാസതടസ്സം ഉണ്ടാക്കുന്ന ജീവൻ അപകടപ്പെടുത്തുന്ന അവസ്ഥയു ഉണ്ടാകുന്നു. അപ്പോൾ ശരീരത്തിന് ഒരു അഡ്രിനാലിൻ ഷോട്ട് ആവശ്യമാണ്. തീർച്ചയായും, ഇത് എല്ലാ ദിവസവും സംഭവിക്കുന്നില്ല, എന്നിരുന്നാലും ഇത് ആശങ്കയ്ക്ക് കാരണമാകുന്നു.
ഒരു പ്രത്യേക തരം ഭക്ഷണത്തോടുള്ള അലർജി പ്രതികരണത്തിന്റെ കൃത്യമായ ട്രിഗർ കൃത്യമായി കണ്ടെത്തുന്നതിന് ഇതുവരെ ഒരു ഗവേഷണത്തിനും കഴിഞ്ഞിട്ടില്ല. ഉദാഹരണത്തിന്, പിഞ്ചുകുഞ്ഞുങ്ങളെ അലർജിക്ക് കാരണമാകുന്ന ഭക്ഷണങ്ങൾ നേരത്തേതന്നെ അറിയാൻ സാധിക്കുന്നത്, ഒരു നല്ല പ്രതിരോധ നടപടിയായിരിക്കാം എന്നതാണ് നിലവിലുള്ള ഒരു തിയറി.
മറ്റൊരു വിധത്തിൽ പറഞ്ഞാൽ, നിങ്ങൾ വീക്കങ്ങൾക്കെതിരെ കുടലിനെ പ്രൈമിംഗ് ചെയ്യുകയാണ്. എന്നിരുന്നാലും, 20-കളിലും 30-കളിലും ഉള്ളവരിൽ ഭക്ഷണ അലർജികൾ വീണ്ടും പ്രത്യക്ഷപ്പെടുന്നത് എന്തുകൊണ്ടാണെന്ന് ഇത് വിശദീകരിക്കുന്നില്ല. ജെഎഎംഎ നെറ്റ്‌വർക്ക് ഓപ്പണിൽ നടത്തിയ പഠനത്തിൽ, യുഎസിലെ മുതിർന്നവരിൽ 10 ശതമാനം പേർക്കും അലർജിയുണ്ടെന്ന് കണ്ടെത്തി. കുട്ടി ആയിരുന്നപ്പോൾ ഇല്ലാത്തിരുന്ന ഒരു ഭക്ഷണ അലർജിയെങ്കിൽ അവർക്ക് വികസിച്ചതായി പകുതി പേരും പറയുന്നു.
വൈറ്റമിൻ ഡി കുറവുള്ളവരും സൂര്യപ്രകാശം ഏൽക്കാത്തവരും ഭക്ഷണ അലർജിക്ക് കൂടുതൽ സാധ്യതയുള്ളവരാണെന്ന് പഠനങ്ങളിൽ കാണിക്കുന്നു. എന്നാൽ എല്ലാ അലർജി പ്രതിപ്രവർത്തനങ്ങളെയും ന്യായീകരിക്കാൻ ഇത് പര്യാപ്തമല്ല. അത് സ്ഥാപിക്കാൻ കൂടുതൽ പഠനങ്ങൾ ആവശ്യമാണ്. ഭക്ഷണ അലർജികൾ വളരെ വ്യക്തിഗതമാണ്,അവ രോഗപ്രതിരോധ നിയന്ത്രണത്തിന്റെ ഫലമാണ്.