അടിയവയറ്റില്‍ ഇടയ്ക്കിടെ ഉണ്ടാകുന്ന വേദനകളെ അവഗണിക്കരുത്. അതിന് പിന്നില്‍ ഹെര്‍ണിയ പോലൂള്ള രോഗാവസ്ഥയാകാം. വയറിന്റെ ഭിത്തിയിലുള്ള പേശികൾക്ക് ദൗർബല്യം സംഭവിക്കുമ്പോൾ ഉള്ളിലെ കുടൽ മുതലായ അവയവങ്ങൾ പുറത്തേക്ക് തള്ളി വരുന്നതാണ് ഹെർണിയ.
ഇതിനെ കുടലിറക്കമെന്നും വിശേഷിപ്പിക്കാറുണ്ട്. ഹെര്‍ണിയ ഉള്ളവര്‍ ഭാരിച്ച ജോലികള്‍ എടുക്കുകയോ ഭാരം ചുമുക്കുകയോ ചെയ്താല്‍ രോഗാവസ്ഥ ഗുരുതരമാക്കും. എന്തിന് ശക്തിയായി തുമ്മിയാല്‍ പോലും വേദന ഇരട്ടിക്കാനുള്ള സാധ്യതയുണ്ട്.
സാധാരണയായി കാണാറുള്ള ഹെര്ണിയകള്
- ഇൻഗ്വിനൽ ഹെർണിയ
- ഫെമറൽ ഹെർണിയ
- ഉംബിളിക്കല് ഹെർണിയ
- ഹിയാറ്റൽ (ഹൈറ്റസ്) ഹെർണിയ
ഹെര്‍ണിയയുടെ ലക്ഷണങ്ങള്‍
- വയറില്‍ അല്ലെങ്കില്‍ അടിവയറ്റില്‍ ഉണ്ടാകുന്ന വീക്കം.
- ഭാരമുള്ള വസ്തുക്കള്‍ ഉയര്‍ത്തുമ്പോള്‍ അടിവയറില്‍ വേദന അനുഭവപ്പെടുന്നത്.
- ശക്തമായ വയറുവേദന.
- ഭക്ഷണം കഴിക്കുമ്പോള്‍ കുടലില്‍ തടസം അനുഭവപ്പെടുന്നത്.
- മൂത്രം ഒഴിക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നത്.
ഹെര്‍ണിയയുടെ വേദന അകറ്റാന്‍ ചില മാര്‍ഗങ്ങള്‍
ഹൈസ് പാക്ക് വയ്ക്കുക
വേദന അനുഭവപ്പെടുന്ന പ്രദേശത്ത് ഒരു ഐസ് പായ്ക്ക് വയ്ക്കുന്നത് ആശ്വാസം നല്‍കും. കൂടാതെ വീക്കം കുറയ്ക്കുന്നതിനും ഇത് സഹായിക്കും.
കറ്റാര്‍ വാഴ ജ്യൂസ് കുടിക്കുക
കറ്റാര്‍ വാഴ ജ്യൂസില്‍ ആൻറി ഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയിരിക്കുന്നു. ഇത് നിങ്ങൾക്ക് ആശ്വാസം നൽകുകയും ഹെർണിയ മൂലമുണ്ടാകുന്ന വേദന ഇല്ലാതാക്കുകയും ചെയ്യുന്നു.
കുരുമുളക് പൊടി
കുരുമുളക് പൊടി ചേര്‍ത്ത ഭക്ഷണങ്ങള്‍ നിങ്ങളുടെ വയറിലെ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് സഹായിക്കും. കൂടാതെ കുടല് വീക്കം കുറയ്ക്കുകയും ചെയ്യും.
എരിവുള്ള ഭക്ഷണങ്ങള്‍ ഒഴിവാക്കുക
ഹെര്‍ണിയ മൂലമുള്ള വേദന കുറയ്ക്കാന്‍ എരിവുള്ള ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതിലൂടെ സാധിക്കും.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.