/indian-express-malayalam/media/media_files/2024/11/13/high-blood-pressure-fi.jpg)
ഉയർന്ന രക്തസമ്മർദ്ദമുണ്ടെങ്കിൽ എന്തൊക്കെ കഴിക്കണം?
/indian-express-malayalam/media/media_files/2024/11/13/high-blood-pressure.jpg)
സാധാരണയിലും ഉയർന്ന അളവിൽ രക്തത്തിൽ സമ്മർദ്ദം അനുഭവപ്പെടുന്ന അവസ്ഥയെയാണ് ഉയർന്ന രക്തസമ്മർദ്ദം അഥവാ ഹൈപ്പർടെൻഷൻ എന്നു പറയുന്നത്.
/indian-express-malayalam/media/media_files/2024/11/13/high-blood-pressure-1.jpg)
ഉയർന്ന രക്തസമ്മർദ്ദം ഹൃദ്രോഗം, പക്ഷാഘാതം, അടക്കം മറ്റ് നിരവധി ആരോഗ്യപ്രശ്നങ്ങൾ എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.
/indian-express-malayalam/media/media_files/2024/11/13/high-blood-pressure-2.jpg)
ഉയർന്ന രക്തസമ്മർദ്ദമുള്ള ആളുകൾ ഉപ്പ്, പഞ്ചസാര എന്നിവ കുറഞ്ഞ ഭക്ഷണം വേണം കഴിക്കാൻ. അതുപോലെ, റെഡ് മീറ്റ്, സംസ്കരിച്ച ഭക്ഷണങ്ങൾ, കൊഴുപ്പുകൾ, മദ്യം എന്നിവയുടെ ഉപഭോഗം പരിമിതപ്പെടുത്തണം. 'ഡാഷ്' ഡയറ്റ് പിന്തുടരുന്നതും വളരെ നല്ലതാണ്. ഇത് നിങ്ങളുടെ രക്തസമ്മർദ്ദം കുറയ്ക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ ഭക്ഷണ മാർഗ്ഗങ്ങളിലൊന്നാണ്.
/indian-express-malayalam/media/media_files/2024/11/13/high-blood-pressure-4.jpg)
ഉയർന്ന രക്തസമ്മർദ്ദമുണ്ടെങ്കിൽ എന്തൊക്കെ കഴിക്കണം?
പഴങ്ങൾ, പച്ചക്കറികൾ, ലീൻ പ്രോട്ടീൻ, ധാന്യങ്ങൾ എന്നിവ ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പടുത്തണം.
/indian-express-malayalam/media/media_files/2024/11/13/high-blood-pressure-5.jpg)
ആപ്രിക്കോട്ട്, അവോക്കാഡോ, തണ്ണിമത്തൻ, കൊഴുപ്പ് ഇല്ലാത്തതോ കുറഞ്ഞതോ ആയ പാലുൽപ്പന്നങ്ങൾ, ചീര, പച്ചിലകൾ, മത്സ്യം (ട്യൂണ), പയർവർഗ്ഗങ്ങൾ എന്നിവയെല്ലാം കൂടുതലായി കഴിക്കണം.
/indian-express-malayalam/media/media_files/2024/11/13/high-blood-pressure-6.jpg)
കൂൺ, ഓറഞ്ച് അല്ലെങ്കിൽ ഓറഞ്ച് ജ്യൂസ്, ഉരുളക്കിഴങ്ങ്, പ്ളം അല്ലെങ്കിൽ പ്ളം ജ്യൂസ്, ഉണക്കമുന്തിരി, ഈന്തപ്പഴം, തക്കാളി എന്നിവയും കഴിക്കാവുന്നതാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us