scorecardresearch

ജലദോഷമോ പനിയോ ഉണ്ടോ? ഈ മൂന്ന് ഭക്ഷണങ്ങൾ കഴിക്കൂ

ഇവ മൂന്നും ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ഈ രോഗങ്ങളെ അകറ്റിനിർത്തുമെന്നും ന്യൂട്രീഷ്യനിസ്റ്റ് പറഞ്ഞിട്ടുണ്ട്

Garlic, Peel Garlic, Garlic peel tips

മഴക്കാലത്ത് ജലദോഷവും പനിയും പിടിപെടുമെന്ന ഭയമില്ലാത്തവർ ചുരുക്കമാണ്. കാലാവസ്ഥ മാറ്റം മൂലം ഉണ്ടാകുന്ന രോഗാവസ്ഥകളിൽനിന്നും മോചനം നേടി ആരോഗ്യം വീണ്ടെടുക്കാൻ പലർക്കും സമയമെടുക്കാറുണ്ട്. ജലദോഷം, ചുമ, അല്ലെങ്കിൽ വൈറൽ അണുബാധകൾ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ നിങ്ങളെ അലട്ടുന്നുണ്ടെങ്കിൽ, ഇനി വിഷമിക്കേണ്ട. ന്യൂട്രീഷ്യനിസ്റ്റ് നമി അഗർവാൾ അവയ്ക്കുള്ള ചില പരിഹാരങ്ങൾ പങ്കുവച്ചിട്ടുണ്ട്.

മൂന്നു ഭക്ഷണങ്ങൾ ജലദോഷവും പനിയും എന്നിവയിൽനിന്നും നിങ്ങളെ രക്ഷിക്കുമെന്ന് നമി അഗർവാൾ പറയുന്നു. ഇവ മൂന്നും ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ഈ രോഗങ്ങളെ അകറ്റിനിർത്തുമെന്നും അവർ പറഞ്ഞിട്ടുണ്ട്.

  1. സൂപ്പ്

പനിയുള്ളപ്പോൾ രുചികരവും ചൂടുള്ളതുമായ സൂപ്പ് ആസ്വദിക്കുന്നതിന്റെ സന്തോഷം മറ്റൊന്നിനും കിട്ടില്ല. വിറ്റാമിനുകളുടെയും ധാതുക്കളുടെയും നല്ല ഉറവിടമാണിത്.

  1. വെളുത്തുള്ളി

വെളുത്തുള്ളിക്ക് ധാരാളം ഔഷധ ഗുണങ്ങളുണ്ട്. വെളുത്തുള്ളി രോഗപ്രതിരോധ ശേഷി വർധിപ്പിക്കുകയും ജലദോഷത്തിന്റെയും പനിയുടെയും തീവ്രത കുറയ്ക്കുകയും ചെയ്യുന്നു.

  1. തേങ്ങ വെള്ളം

ജലദോഷമോ പനിയോ ഉള്ളപ്പോൾ വെള്ളം കുടിക്കാനോ ധാരാളം ഭക്ഷണം കഴിക്കാനോ തോന്നില്ല. അത്തരം സമയങ്ങളിൽ, തേങ്ങ വെള്ളം നല്ലൊരു ഓപ്ഷനാണ്. തേങ്ങ വെള്ളം ജലാംശത്തിന് ഉത്തമമാണ്, അതിനാൽ ശരീരത്തിലെ ജലത്തിന്റെ ആവശ്യകത സന്തുലിതമാക്കാൻ ഇത് സഹായിക്കുന്നു. നല്ലൊരു ഊർജസ്രോതസ്സുകൂടിയാണ് തേങ്ങ വെള്ളം.

ഇവ മൂന്നും കൂടാതെ, ചിക്കൻ, മുട്ട, പഴങ്ങളും പച്ചക്കറികളും, ഇന്ത്യൻ മസാലകൾ എന്നിവയുൾപ്പെടെയുള്ള പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണ പദാർത്ഥങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താമെന്ന് അവർ വീഡിയോയിൽ പറഞ്ഞു.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Do you have cold or flu include three food items in your diet