ജോലി തിരക്കുകൾക്കിടയിൽ പലർക്കും കൃത്യസമയത്ത് ഭക്ഷണം കഴിക്കാൻ കഴിയാറില്ല. പലപ്പോഴും വൈകിയാണ് ഭക്ഷണം കഴിക്കാൻ സാധിക്കുക. ഈ സാഹചര്യത്തിൽ ഇഷ്ട ഭക്ഷണമാണ് കഴിക്കാൻ മുന്നിലുള്ളതെങ്കിൽ പതിവിലും കുറച്ച് കൂടുതൽ കഴിച്ചെന്നു വരും.
എന്നാൽ, പുതുവർഷത്തിൽ, പല ആരോഗ്യപ്രശ്നങ്ങൾക്കും ശരീരഭാരം കൂടുന്നതിനും ഇടയാക്കുന്ന ഈ ശീലം കുറയ്ക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ചില ടിപ്സുകൾ നിങ്ങളെ സഹായിക്കും. അമിതമായി ഭക്ഷണം കഴിക്കുന്നത് ശരീരഭാരം വർധിപ്പിക്കുക മാത്രമല്ല, ദഹന സംബന്ധമായ തകരാറുകൾക്കും കാരണമാകുമെന്ന് മനസിലാക്കുക.
”നമ്മുടെ വയറിന് സംസാരിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ, അമിതമായി ഭക്ഷണം കഴിച്ചാൽ അത് ഉച്ചത്തിൽ നിലവിളിക്കുമായിരുന്നു. വയർ നിറയുമ്പോൾ ചില അസ്വസ്ഥതകൾ കാണിച്ചുകൊണ്ട് നിങ്ങളെ മനസിലാക്കിക്കാൻ ആമാശയം പരമാവധി ശ്രമിക്കുന്നു. പക്ഷേ, ഈ അടയാളങ്ങൾ അവഗണിച്ച് നമ്മൾ വീണ്ടും കഴിക്കുന്നു,” ന്യൂട്രീഷ്യനിസ്റ്റ് നിധി ശർമ്മ പറഞ്ഞു. ശർമ്മയുടെ അഭിപ്രായത്തിൽ നമുക്ക് ചെയ്യാൻ കഴിയുന്നത് ഇവയാണ്.
ഭക്ഷണം ഒരിക്കലും ഒഴിവാക്കരുത്: പ്രത്യേകിച്ച് ഒരു പാർട്ടിക്ക് മുമ്പ്. പക്ഷേ, അളവ് 15-20 ശതമാനം കുറയ്ക്കുക. പാർട്ടി തുടങ്ങുമ്പോഴേക്കും വിശക്കാതിരിക്കാൻ ഇത് സഹായിക്കും.
പ്രിയപ്പെട്ട ഇനങ്ങൾ ഉപയോഗിച്ച് ഭക്ഷണം കഴിച്ച് തുടങ്ങുക: മധുരപലഹാരങ്ങൾ ഇഷ്ടപ്പെടുന്നെങ്കിൽ, മധുരപലഹാരങ്ങളും ചില സ്റ്റാർട്ടറുകളും ഉപയോഗിച്ച് ആരംഭിക്കുക. പ്രധാന ഭക്ഷണത്തിൽ കൂടുതൽ സമയം ചെലവഴിക്കരുത്.
കലോറി കുറഞ്ഞ ഇനങ്ങൾ തിരഞ്ഞെടുക്കുക: ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുകയാണെങ്കിൽ, ഫ്രൈ ചെയ്ത പച്ചക്കറികൾ, പനീർ ടിക്ക, തന്തൂരി ചിക്കൻ തുടങ്ങിയ ഗ്രിൽ ചെയ്ത ഇനങ്ങൾ, ക്രീം ഇല്ലാത്ത സൂപ്പുകൾ എന്നിവ കഴിക്കുക. കൊഴുപ്പുള്ള കറികളിൽ നിന്നും മധുരപലഹാരങ്ങളിൽ നിന്നും അകന്നു നിൽക്കുക.
സാവധാനം കഴിക്കുക: ഒരു ചെറിയ സ്പൂൺ ഉപയോഗിക്കുക, വിഭവത്തിന്റെ ഓരോ കഷണവും ആസ്വദിച്ച് കഴിക്കുക. ഇതിലൂടെ ചെറിയ അളവിൽ പോലും സംതൃപ്തി ലഭിക്കാൻ സഹായിക്കും. ഭക്ഷണം കഴിക്കുന്നതിനേക്കാൾ കൂടുതൽ സമയം സംസാരിക്കുക.