Latest News

ചോറ് കഴിച്ചതിനു ശേഷം ഉറക്കം വരുന്നുണ്ടോ? ഇതാണ് കാരണം

ചിലർക്ക് ചോറ് കഴിച്ചു കഴിയുമ്പോൾ മയക്കം അനുഭവപ്പെടാറുണ്ട്. എന്തുകൊണ്ടാണ് അത് സംഭവിക്കുന്നത്?

food, health, ie malayalam

ഊർജ്ജത്തിന്റെ ഒരു പ്രധാന ഉറവിടമാണ് അരി. പ്രഭാതഭക്ഷണമായും ഉച്ചഭക്ഷണമായും അത്താഴത്തിനുമായി ചോറ് കഴിക്കുന്ന നിരവധി ആളുകൾ ലോകമെമ്പാടുമുണ്ട്. പക്ഷേ, ചിലർക്ക് ചോറ് കഴിച്ചു കഴിയുമ്പോൾ മയക്കം അനുഭവപ്പെടാറുണ്ട്. എന്തുകൊണ്ടാണ് അത് സംഭവിക്കുന്നത്?. ഇതിനുളള ഉത്തരം ന്യൂട്രീഷ്യണലിസ്റ്റ് പൂജ മഹീജ നൽകും.

നമ്മൾ എന്തു ഭക്ഷണം കഴിച്ചാലും ‘പാന്‍ക്രിയാസ്’ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കാന്‍ ഇന്‍സുലിന്‍ ഉണ്ടാക്കുന്നു. ഇൻസുലിൻ ഉത്പാദനം കൂടുമ്പോൾ ഉറക്കം അല്ലെങ്കിൽ മയക്കും ഉണ്ടാക്കുന്ന ഹോർമോണുകളായ മെലറ്റോണിന്റെയും സെറോടോണിന്റെയും ഉത്പാദനം കൂടാൻ കാരണമാകുന്നു. ദഹനപ്രക്രിയയ്ക്ക് കൂടുതൽ ഊർജം വേണ്ടിവരുമ്പോൾ ശരീരത്തിലെ മറ്റു പ്രവർത്തനങ്ങളെ മന്ദഗതിയിലാക്കുകയും തലച്ചോറിനെ മയക്കത്തിലേക്ക് നയിക്കുകയും ചെയ്യുമെന്ന് അവർ പറഞ്ഞു.

ഉറക്കം വരുന്നത് ഒഴിവാക്കാൻ ചെയ്യേണ്ടതെന്ത്?

ഉച്ചയ്ക്ക് ചോറ് കഴിച്ചശേഷം മയക്കം വരുന്നത് ഒഴിവാക്കാനുളള എളുപ്പ വഴിയും മഹീജ പറയുന്നുണ്ട്. ഉച്ചഭക്ഷണത്തിന്റെ അളവ് കൂടരുതെന്നും മിതമായി കഴിക്കണമെന്നുമാണ് ന്യൂട്രീഷ്യണലിസ്റ്റിന്റെ ഉപദേശം.

Read More: രാത്രിയിൽ നല്ല ഉറക്കം ലഭിക്കാൻ ചെയ്യേണ്ട ചില കാര്യങ്ങൾ

Get the latest Malayalam news and Health news here. You can also read all the Health news by following us on Twitter, Facebook and Telegram.

Web Title: Do you feel drowsy after eating rice this is why

Next Story
എത്ര ശ്രമിച്ചിട്ടും വണ്ണം കുറയുന്നില്ലേ? ഇതാവാം കാരണംweight loss, weight loss wrongs, indianexpress.com, weight loss fault, rashi chowdhury, indianexpress, weight loss myth, what you could be doing wrong
The moderation of comments is automated and not cleared manually by malayalam.indianexpress.com