scorecardresearch

Latest News

സ്ത്രീകൾക്ക് പുരുഷന്മാരേക്കാൾ കൂടുതൽ ഉറക്കം ആവശ്യമാണോ?

കുടുംബത്തിലെ മറ്റുള്ളവരെ പരിചരിക്കുന്നതിനായി സ്ത്രീകൾ അർദ്ധരാത്രിയിൽ എഴുന്നേൽക്കാനുള്ള സാധ്യത കൂടുതലാണ്. ഇത് ഉറക്കത്തെ തടസ്സപ്പെടുത്തുന്നു

sleep, health, ie malayalam

മാനസികവും ശാരീരികവും വൈകാരികവുമായ ആരോഗ്യം നിലനിർത്തുന്നതിൽ ഉറക്കം പ്രധാന പങ്ക് വഹിക്കുന്നു. കോവിഡ് കാരണം ഓഫീസുകൾ അടച്ചതോടെ ആളുകൾ വീണ്ടും വർക്ക് ഫ്രം ഹോമിലേക്ക് മാറി. കൂടുതൽ നേരം കംപ്യൂട്ടർ സ്ക്രീനിനു മുന്നിൽ ചെലവഴിക്കേണ്ടി വരുന്നത് ആരോഗ്യത്തെ ബാധിക്കുക മാത്രമല്ല, ഉറക്കത്തെയും ബാധിക്കുന്നു. ഇതേറ്റവും കൂടുതൽ ബാധിക്കുന്നത് സ്ത്രീകളെയാണ്, പ്രത്യേകിച്ച് ജോലി ചെയ്യുന്ന അമ്മമാരെ. അതിനാൽ തന്നെ സ്ത്രീകൾക്ക് പുരുഷന്മാരേക്കാൾ കൂടുതൽ ഉറക്കം ആവശ്യമുണ്ടെന്ന് വിദഗ്ധർ പറയുന്നു.

2014 ൽ നാഷണൽ ലൈബ്രറി ഓഫ് മെഡിസിനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ ഉറക്ക സമയം പുരുഷന്മാരിലും സ്ത്രീകളിലും വ്യത്യാസപ്പെട്ടിരിക്കുന്നതായി പറയുന്നു. പുരുഷന്മാർക്ക് സ്ത്രീകളേക്കാൾ ഗാഢമായ ഉറക്കം ഉണ്ടെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. റെസ്‌മെഡിന്റെ ഏഷ്യ, ലാറ്റിനമേരിക്കൻ മെഡിക്കൽ അഫയേഴ്‌സ് മേധാവി ഡോ.സിബാശിഷ് ഡേ പഠനത്തിലെ കണ്ടെത്തലുകളോട് യോജിക്കുന്നു. സ്ത്രീകൾക്ക് പുരുഷന്മാരേക്കാൾ കൂടുതൽ ഉറക്കം ആവശ്യമായത് എന്തുകൊണ്ടാണെന്ന് അദ്ദേഹം വിശദീകരിച്ചിട്ടുണ്ട്.

സ്ത്രീകളുടെയും പുരുഷന്മാരുടെയും ജീവശാസ്ത്രപരമായ ഘടന അനുസരിച്ച് ഉറക്കത്തിന്റെ ആവശ്യകതയിൽ നേരിയ വ്യത്യാസമുണ്ടാകാമെന്ന് നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. സ്ത്രീകളും പുരുഷന്മാരും അവരുടെ ദിവസം എങ്ങനെ ചെലവഴിക്കുന്നു എന്നതാണ് ഒരു പ്രധാന ഘടകമെന്ന് അദ്ദേഹം ഇന്ത്യൻ എക്സ്പ്രസ് ഡോട് കോമിനോട് പറഞ്ഞു.

സ്ത്രീകൾക്ക് പുരുഷന്മാരേക്കാൾ അൽപ്പം കൂടുതൽ ഉറക്കം ലഭിക്കുന്നു, ഏകദേശം 11-13 മിനിറ്റ് കൂടുതൽ, എന്നാൽ പുരുഷന്മാർക്ക് കൂടുതൽ ആഴത്തിലുള്ള ഉറക്കമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. കുടുംബത്തിലെ മറ്റുള്ളവരെ പരിചരിക്കുന്നതിനായി സ്ത്രീകൾ അർദ്ധരാത്രിയിൽ എഴുന്നേൽക്കാനുള്ള സാധ്യത കൂടുതലാണ്. ഇത് ഉറക്കത്തെ തടസ്സപ്പെടുത്തുന്നു.

”സ്ത്രീകൾ പകൽ സമയത്ത് ഉറങ്ങാനുള്ള സാധ്യത കൂടുതലാണ്. പകൽ സമയത്ത് ഉറങ്ങുന്നത് ഉറക്കസമയം കൂട്ടുന്നു, രാത്രിയിലെ ഉറക്കം കുറയ്ക്കുന്നു,” അദ്ദേഹം പറഞ്ഞു. സ്ത്രീകൾക്ക് പുരുഷന്മാരേക്കാൾ കൂടുതൽ ഉറക്കം ആവശ്യമായതിന്റെ കാരണങ്ങളും അദ്ദേഹം പറഞ്ഞു. ഉറക്ക തകരാറുകൾ ഉണ്ടാകാനുള്ള സാധ്യത വർദ്ധിക്കുന്നു, ഹോർമോൺ അസന്തുലിതാവസ്ഥ, മാനസികാരോഗ്യത്തെ ബാധിക്കുന്നു.

ഉറക്കം ഓരോ വ്യക്തിയിലും വ്യത്യസ്തമാണെങ്കിലും, പഠനങ്ങൾ അനുസരിച്ച്, സ്ത്രീകൾക്ക് അവരുടെ ജീവിതശൈലി, ശാരീരികക്ഷമത, ഉത്തരവാദിത്തങ്ങൾ, ഹോർമോൺ മാറ്റങ്ങൾ എന്നിവ കാരണം പുരുഷന്മാരേക്കാൾ 20-30 മിനിറ്റ് അധിക ഉറക്കം ആവശ്യമാണ്.

Read More: ചോറ് കഴിച്ചതിനു ശേഷം ഉറക്കം വരുന്നുണ്ടോ? ഇതാണ് കാരണം

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Do women need more sleep than men an expert answers

Best of Express