ഒരു വ്യക്തിയുടെ ആരോഗ്യം, ജീവിതശൈലി തിരഞ്ഞെടുപ്പുകൾ, അച്ചടക്കം, ലിംഗഭേദം തുടങ്ങി നിരവധി കാര്യങ്ങൾ ശരീര ഭാരം കുറയ്ക്കലുമായി ബന്ധപ്പെട്ടിരിക്കുന്നു. ശരീരഭാരം കുറയ്ക്കുന്നത് പുരുഷന്മാരേക്കാൾ സ്ത്രീകൾക്ക് കൂടുതൽ വെല്ലുവിളിയായി തോന്നിയേക്കാം എന്നത് ശരിയാണ്. എന്തുകൊണ്ടാണ് അങ്ങനെ?.
ഒരു സ്ത്രീ കുറച്ച് കിലോ കുറയ്ക്കാൻ പാടുപെടുന്നതിന് നിരവധി കാരണങ്ങളുണ്ടെന്ന് ന്യൂട്രീഷ്യനിസ്റ്റ് ഭക്തി കപൂർ പറയുന്നു. മൂന്ന് ഘടകങ്ങളുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നുവെന്ന് അവർ ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറയുന്നു.
- കുറഞ്ഞ ടെസ്റ്റോസ്റ്റിറോൺ: കുറഞ്ഞ ടെസ്റ്റോസ്റ്റിറോൺ ഉള്ളതിനാൽ ശരീരഭാരം കുറയ്ക്കുന്നത് ബുദ്ധിമുട്ടാണ്. ടെസ്റ്റോസ്റ്റിറോൺ റീപ്ലേസ്മെന്റ് കുത്തിവയ്പ്പുകൾ സ്വീകരിച്ച പുരുഷന്മാരെ ഒരു പഠനത്തിനായി 11 വർഷത്തോളം ട്രാക്ക് ചെയ്തു, അങ്ങനെ ചെയ്തവർക്ക് അവരുടെ ശരീരഭാരത്തിന്റെ ശരാശരി 20 ശതമാനം കുറഞ്ഞതായി ന്യൂട്രീഷ്യനിസ്റ്റ് പറഞ്ഞു.
- ശരീരഘടന: സ്ത്രീകൾക്ക് പുരുഷന്മാരേക്കാൾ കൊഴുപ്പ് കൂടുതലാണ്. പുരുഷന്മാർക്ക് അഡിപ്പോസ് ടിഷ്യു അടിവയറ്റിൽ അടിഞ്ഞുകൂടാൻ സാധ്യതയുണ്ട്, അതേസമയം സ്ത്രീകളുടെ അഡിപ്പോസ് ടിഷ്യു സാധാരണയായി ഇടുപ്പിനും തുടയ്ക്കും ചുറ്റും കാണപ്പെടുന്നു.
- ഹോർമോൺ വ്യതിയാനങ്ങൾ: ശരീരത്തിലെ വിവിധ സുപ്രധാന പ്രവർത്തനങ്ങൾക്ക് ഹോർമോണുകൾ ഉത്തരവാദികളാണ്, പേശികളുടെ അളവ് നിലനിർത്താനും ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും സമ്മർദ്ദവും വിശപ്പും നേരിടാനുള്ള നമ്മുടെ കഴിവും ഇതിലുൾപ്പെടുന്നു. ഹോർമോൺ വ്യതിയാനങ്ങൾ ഉണ്ടാകുമ്പോൾ, ശരീരഭാരം കുറയ്ക്കുന്നത് വളരെ ബുദ്ധിമുട്ടാണ്.
“സ്ത്രീകൾക്ക് പുരുഷന്മാരേക്കാൾ കൂടുതൽ കൊഴുപ്പുണ്ട്, ഇത് അവരുടെ ശരീരശാസ്ത്രം മൂലമാണ്. അതിനാൽ, ഒരു സ്ത്രീക്ക് പുരുഷനേക്കാൾ 11 ശതമാനം കൂടുതൽ കൊഴുപ്പ് ഉണ്ടെന്നത് അർത്ഥമാക്കുന്നത് അവൾക്ക് 11 ശതമാനം തടി കൂടുതലാണെന്നല്ല. ഒരു സ്ത്രീ ശരിയായ ശാരീരികാവസ്ഥയിലാണെങ്കിലും അവളുടെ ശരീരത്തിലെ കൊഴുപ്പ് പുരുഷനേക്കാൾ 6 മുതൽ 11 ശതമാനം വരെ കൂടുതലാണ്,” അവർ പറഞ്ഞു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: ശരീരം ഭാരം കുറയ്ക്കണോ? ഭക്ഷണത്തിൽ ഈ വിഭവങ്ങൾ ഉൾപ്പെടുത്തൂ