പലരും വിജയകരമായി ശരീര ഭാരം കുറയ്ക്കാറുണ്ട്. പക്ഷേ, അവരിൽ പലർക്കും ഇത് അധികകാലം നിലനിർത്താൻ കഴിയില്ല, പഴയതുപോലെ തന്നെ ശരീര ഭാരം കൂടാറുണ്ട്. ശരീര ഭാരം കുറയ്ക്കാനും ദീർഘകാലം അത് നിലനിർത്താനും സ്ഥിരതയും അച്ചടക്കവും ആവശ്യമാണ്.
ഒരാൾ തനിക്ക് അനുയോജ്യമായ ശരീര ഭാരത്തിൽ തുടരാൻ ആരോഗ്യകരമായ ശീലങ്ങൾ വളർത്തിയെടുക്കണമെന്നും അതിൽ ആരോഗ്യകരമായ ഭക്ഷണവും എല്ലാ ദിവസവും വ്യായാമവും ഉൾപ്പെടുന്നുവെന്നും ന്യൂട്രീഷ്യനിസ്റ്റ് അസ്ര ഖാൻ ഇൻസ്റ്റഗ്രാം വീഡിയോയിൽ പറഞ്ഞു.
“ശരീര ഭാരം കുറയ്ക്കേണ്ടത് പ്രധാനമാണ്, എന്നാൽ നഷ്ടപ്പെട്ട ശരീരഭാരം കൂട്ടാതിരിക്കുന്നതാണ് കൂടുതൽ പ്രധാനം. അതിനാൽ ശരീരഭാരം കുറയ്ക്കാൻ ചെയ്യുന്ന കാര്യങ്ങൾ എപ്പോഴും പ്രായോഗികവും സുസ്ഥിരവുമാണെന്ന് ഉറപ്പാക്കുക,” ഖാൻ പറഞ്ഞു.
ശരീര ഭാരം എന്നെന്നേക്കുമായി കുറയ്ക്കാൻ എല്ലാവരും പിന്തുടരേണ്ട ആരോഗ്യകരമായ മൂന്നു ശീലങ്ങളെക്കുറിച്ചും അവർ വിശദീകരിച്ചു.
- ശാരീരികമായി ആക്ടീവായിരിക്കുക: നിങ്ങൾ ദിവസവും 7000 മുതൽ 8000 വരെ ചുവടുകൾ വയ്ക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.
- വർക്ക്ഔട്ട്: ആഴ്ചയിൽ നാലു ദിവസമെങ്കിലും വ്യായാമം ചെയ്യുക.
- ആരോഗ്യകരമായ ഭക്ഷണവും ജങ്ക് ഫുഡും സന്തുലിതമാക്കുക: 80 ശതമാനവും ആരോഗ്യകരമായ ഭക്ഷണം കഴിക്കുക, ശേഷിക്കുന്ന 20 ശതമാനത്തിൽ ജങ്ക് ഫുഡ് ഉൾപ്പെടുത്തുക.
Read More: ആരോഗ്യകരമായ രീതിയിൽ ശരീര ഭാരം കുറയ്ക്കാം; ചില ടിപ്സുകൾ