കോവിഡ്-19 വാക്സിനുകൾ ഉൾപ്പെടെയുള്ള ഒരു വാക്സിനുകളും ഗർഭധാരണത്തെ ബാധിക്കുമെന്നതിന് ഒരു തെളിവുമില്ല. ഇതിനെക്കുറിച്ചോർത്ത് ആരും ആശങ്കപ്പെടേണ്ടതില്ല. ഫൈസറിന്റെ പഠനത്തിൽ, വാക്സിൻ നൽകിയ ഗ്രൂപ്പിലെ നിരവധി സ്ത്രീകൾ ഗർഭിണികളായി. വാക്സിനെടുത്തശേഷം ആർത്തവചക്രത്തിൽ ചെറിയ കാലതാമസം ഉണ്ടായിട്ടുണ്ട്. പക്ഷേ, ഗർഭധാരണ സാധ്യതകളെ വാക്സിൻ ബാധിക്കുന്നില്ലെന്ന് യേൽ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിനിലെ പ്രൊഫസറും ഗൈനക്കോളജിസ്റ്റുമായ ഡോ.മേരി ജെയ്ൻ മിൻകിൻ പറയുന്നു.
സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ ഗ്രൂപ്പുകളും ആരോഗ്യ വിദഗ്ധരും ഗർഭിണികൾക്ക് കോവിഡ് -19 വാക്സിനുകൾ ശുപാർശ ചെയ്യുന്നുണ്ട്. കോവിഡ് വാക്സിൻ സ്വീകരിക്കുന്നത് സ്ത്രീകളിലെയും പുരുഷൻമാരിലെയും പ്രത്യുത്പാദനശേഷിയെ ബാധിക്കുമെന്നതിന് യാതൊരു ശാസ്ത്രീയമായ തെളിവുകളുമില്ല. അതിനാൽ തന്നെ ഒരു കുഞ്ഞിനുവേണ്ടി ആഗ്രഹിക്കുന്നവർക്ക് വാക്സിനെടുക്കാമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
ഗര്‍ഭിണികളില്‍ കോവിഡ് 19 അണുബാധയുണ്ടാകാനുള്ള സാധ്യതയുണ്ട്. രോഗലക്ഷണങ്ങള്‍ ഇല്ലാതെയോ ചെറിയ രോഗലക്ഷണങ്ങളോട് കൂടിയോ ആകും രോഗബാധയുണ്ടാകുക. ലക്ഷണങ്ങളോട് കൂടി കോവിഡ് രോഗം ഉണ്ടാകുന്ന ഗര്‍ഭിണികളില്‍ രോഗം ഗുരുതരമാകാന്‍ സാധ്യതയുണ്ട്. അതിനാലാണ് കോവിഡ് വാക്സിനേഷന് ഗര്‍ഭിണികള്‍ സ്വീകരിക്കണം എന്ന് ശുപാര്‍ശ ചെയ്യുന്നത്.
Read More: പ്രമേഹ രോഗികള്‍ കോവിഡ് വാക്സിനെടുത്ത ശേഷം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍