scorecardresearch

നമ്മുടെ ചെവികൾ എപ്പോഴും വളരുകയാണോ? വിദഗ്ധർ പറയുന്നു

ജനിതക, ജീവിതശൈലി ഘടകങ്ങളെ ആശ്രയിച്ച് വ്യക്തികൾക്കിടയിൽ ഈ മാറ്റം വ്യത്യാസപ്പെടാം. ചില മെഡിക്കൽ അവസ്ഥകളും ചെവിയുടെ രൂപത്തെ ബാധിച്ചേക്കാം

earwax, what is ear wax, ear wax is sweat?
Ear, Photo: IE Malayalam

നമ്മുടെ ചെവിയുടെ വളർച്ച നിൽക്കുന്നത് എപ്പോഴാണ്? അത് വളർന്നുകൊണ്ടേ ഇരിക്കുകയോണോ? പലർക്കും പലപ്പോഴും തോന്നാവുന്ന സംശയമാണിത്. പ്രായമാകുമ്പോൾ ചെറുപ്പത്തിലെ അപേക്ഷിച്ച് നിങ്ങളുടെ മൂക്കും ചെവിയും വലുതായതായി തോന്നാം. ഇത് ശരിക്കും തോന്നലാണോ അതോ ശാസ്ത്രീയമായി ഇവയ്ക്ക് കാരണങ്ങൾ ഉണ്ടോ എന്നറിയാം.

ഇതിൽ സത്യമുണ്ടോ?

വെബ്എംഡിയുടെ വിശകലനം അനുസരിച്ച്, നിങ്ങൾ പ്രായമാകുമ്പോൾ ചെവികളിൽ മാറ്റം സംഭവിക്കും. പക്ഷേ അവ വളരുകയല്ല. “പകരം, നിങ്ങൾ കാണുന്നത് ചർമ്മത്തിലെ മാറ്റങ്ങളുടെയും ഗുരുത്വാകർഷണത്തിന്റെയും ഫലങ്ങളാണ്. ശരീരത്തിന്റെ മറ്റ് ഭാഗങ്ങളും അതേ രീതിയിൽ മാറുന്നു. എന്നാൽ ചെവികളിലെ മാറ്റം കൂടുതൽ എളുപ്പത്തിൽ അറിയാനാകും എന്നു മാത്രം.”

ചെവിയിലെ തരുണാസ്ഥി എന്ന വഴക്കമുള്ള ടിഷ്യു (ചർമ്മത്തേക്കാൾ കഠിനവും എല്ലുകളേക്കാൾ മൃദുവും) വളരുകയില്ലെന്ന് ന്യൂഡൽഹിയിലെ പ്രൈമസ് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ ഇഎൻടി സ്പെഷ്യലിസ്റ്റ് ഡോ. അങ്കുഷ് സയാൽ ഇന്ത്യൻ എക്സ്പ്രസ് ഡോട്ട് കോമിനേട് പറയുന്നു. അവ വളരുന്നില്ല, വാസ്‌തവത്തിൽ, “പ്രായം കൂടുന്തോറും അതിന്റെ ഇലാസ്തികതയും ദൃഢതയും നഷ്‌ടപ്പെടുന്നു. ഇത് ചെവി നീളമുള്ളതോ തൂങ്ങിക്കിടക്കുന്നതിലേക്കോ നയിക്കുന്നു,” ഡോ. അങ്കുഷ് പറയുന്നു.

“ജനിതക, ജീവിതശൈലി ഘടകങ്ങളെ ആശ്രയിച്ച് വ്യക്തികൾക്കിടയിൽ ഈ മാറ്റം വ്യത്യാസപ്പെടാം. ചില മെഡിക്കൽ അവസ്ഥകളും ചെവിയുടെ രൂപത്തെ ബാധിച്ചേക്കാം. എന്നിരുന്നാലും, ചെവി വളരുകയല്ല. ശരീരം നമ്മുടെ ജീവിതത്തിലുടനീളം മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്നുവെന്ന കാര്യം ഓർത്തിരിക്കേണ്ടത് പ്രധാനമാണ്. ചെവിയുടെ രൂപം കാലക്രമേണ മാറുന്ന നിരവധി ഘടകങ്ങളിൽ ഒന്നായിരിക്കാം,”ഡോ. അങ്കുഷ് പറഞ്ഞു.

ശാസ്ത്രീയമായി ചെവി നമ്മളുടെ 17 വയസ്സ് വരെ വളരുമെന്ന് ഗുരുഗ്രാം ഇഎൻടി-സികെ ബിർള ആശുപത്രിയിലെ ലീഡ് കൺസൾട്ടന്റ് ഡോ. അനീഷ് ഗുപ്ത പറഞ്ഞു.

“അതിനാൽ, യഥാർത്ഥ ഫിനോടൈപ്പിക് വളർച്ച, മുതിർന്ന വലുപ്പം, പിനക്കിൾ വലുപ്പം എന്നിവ സാധാരണയായി വികസിപ്പിച്ചെടുക്കുകയും ഏകദേശം 15-17 വർഷത്തിനുള്ളിൽ കൈവരിക്കുകയും ചെയ്യുന്നു. അതിനുശേഷം, അത്തരം വളർച്ച കാണുന്നില്ല. പിന്ന (ചെവിയുടെ പുറം ഭാഗം) ജീവിതകാലം മുഴുവൻ ഉള്ളിൽ തന്നെ തുടരുന്നു, ”ഡോ. അനീഷ് വിവരിച്ചു.

കൂടാതെ, നമ്മൾ വളരുന്തോറും ടിഷ്യൂ മൃദുവാകുന്നു. “പിന്ന പോലും അഴഞ്ഞു പോകുന്നു. ചിലപ്പോൾ തരുണാസ്ഥിയും അയഞ്ഞേക്കാം. ഇത് ചെവിയുടെ കനാൽ അടയ്ക്കുകയും ഏതെങ്കിലും തരത്തിലുള്ള ശ്രവണ പ്രശ്‌നത്തിന് കാരണമാവുകയും ചെയ്യും, ”ഡോ അനിൽ പറഞ്ഞു.

എന്നാൽ പിന്നയുടെ വലിപ്പം, ചെവിയുടെ വലിപ്പം, പുറം ചെവി എന്നിവ പ്രായപൂർത്തിയാകുമ്പോൾ ഉള്ള വലുപ്പത്തിൽതന്നെയാണ് ജീവിതകാലം മുഴുവൻ നിലനിൽക്കുന്നത്, ഡോ. അനിൽ പറഞ്ഞു.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Do our ears never stop growing