നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്സിഡന്റുകൾ എന്നിവയുടെ സമ്പന്നമായ ഉറവിടമായതിനാൽ പഴങ്ങൾ ദിവസവും കഴിക്കാൻ ആരോഗ്യ വിദഗ്ധർ ശുപാർശ ചെയ്യുന്നു. എന്നാൽ, പഴങ്ങളിൽ പഞ്ചസാര കൂടുതലാണെന്നും രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയർത്താൻ കാരണമാകുമെന്നതിനാൽ അവ ഒഴിവാക്കണമെന്നും പലരും വിശ്വസിക്കുന്നു.
അത് സത്യമാണോ? പോഷകാഹാര വിദഗ്ധരായ പൂജ മഖിജയും ലൂക്ക് കൊട്ടിൻഹോയും അതിനോട് വിയോജിക്കുന്നുണ്ട്. അവരുടെ അഭിപ്രായത്തിൽ, പഴങ്ങൾക്കു പുറമേ കുതിർത്ത ഫ്ളാക്സ്, ചിയ വിത്ത് എന്നിവയും ബദാം പോലെയുള്ള നട്സും കഴിക്കണം. ഇങ്ങനെ ചെയ്യുന്നതിലൂടെ, ശരീരത്തിന് ആവശ്യമായ വിറ്റാമിനുകളും ധാതുക്കളും ലഭിക്കുന്നതിനൊപ്പം രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുമെന്ന് ആശങ്കപ്പെടാതെ തന്നെ പഴങ്ങൾ കഴിക്കാവുന്നതാണ്.
പലരും ഗ്ലൂക്കോസിന്റെ അളവ് ഉയരുമെന്ന് കരുതി പഴങ്ങൾ കഴിക്കാൻ ഭയപ്പെടാറുണ്ട്. നമുക്ക് ഒരിക്കലും പഴങ്ങളെ കുറ്റപ്പെടുത്താൻ ആവില്ലെന്നും അവ കഴിക്കുന്ന രീതിയിൽ മാറ്റം വരുത്തുകയാണ് വേണ്ടതെന്നും ലൂക്ക് പറഞ്ഞു. അളവ് കുറയ്ക്കുകയാണ് പ്രധാനമെന്ന് മഖീജ അഭിപ്രായപ്പെട്ടു. മിതമായ അളവിൽ പഴങ്ങൾ കഴിക്കുന്നതാണ് നല്ലതെന്നും ഒരിക്കലും അവ പൂർണമായി ഒഴിവാക്കരുതെന്നും മഖീജ ആവശ്യപ്പെട്ടു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.