scorecardresearch
Latest News

മഞ്ഞുകാല രോഗങ്ങളും ഒമിക്രോൺ ലക്ഷണങ്ങളും വേർതിരിച്ചറിയാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ശീതകാലം ജലദോഷത്തിന്റെയും ചുമയുടെയും കാലമായതിനാൽ, ആശയക്കുഴപ്പം ഒഴിവാക്കാനും ശരിയായ ചികിത്സ ആരംഭിക്കാനും പുതിയ കോവിഡ് വകഭേദത്തിന്റെ ലക്ഷണങ്ങളെ കുറിച്ച് അറിയേണ്ടത് ആവശ്യമാണ്.

Omicron, Covid19 third wave, Karnataka lifts night curfew, ie malayalam
പ്രതീകാത്മക ചിത്രം

ഇന്ത്യയിൽ കേരളത്തിൽ അടക്കം ഒമിക്രോൺ വകഭേദം കണ്ടെത്തിയതിനാൽ അതിനെതിരെ മുൻകരുതൽ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. പക്ഷേ, ശീതകാലം ജലദോഷത്തിന്റെയും ചുമയുടെയും കാലമായതിനാൽ, ആശയക്കുഴപ്പം ഒഴിവാക്കാനും ശരിയായ ചികിത്സ ആരംഭിക്കാനും പുതിയ കോവിഡ് വകഭേദത്തിന്റെ ലക്ഷണങ്ങളെ കുറിച്ച് അറിയേണ്ടത് ആവശ്യമാണ്.

കോവിഡിൻറെയും ജലദോഷത്തിൻറെയും ലക്ഷണങ്ങൾ വളരെ സാമ്യമുള്ളതാണ്. മാത്രമല്ല തലവേദന, തൊണ്ടയിലെ പൊട്ടൽ, മൂക്കൊലിപ്പ് തുടങ്ങിയ ലക്ഷണങ്ങളെ അടിസ്ഥാനമാക്കി മാത്രം അവ വേർതിരിച്ചറിയാൻ ബുദ്ധിമുട്ടായിരിക്കും. “ഗന്ധം നഷ്ടപ്പെടുന്നത്, പലർക്കും കൊവിഡ് പരിശോധനയ്‌ക്കുള്ള അപായ സൂചന നൽകുന്നു, കോവിഡ് അല്ലാതെയും ആ ലക്ഷണം വരാമെങ്കിലും,” മുംബൈയിലെ മസിന ഹോസ്പിറ്റലിലെ സാംക്രമിക രോഗ സ്‌പെഷ്യലിസ്റ്റ് ഡോ. തൃപ്തി ഗിലദ ഇന്ത്യൻ എക്സ്പ്രസ്സിനോട് പറഞ്ഞു.

രോഗം ബാധിച്ച വാക്സിനേഷൻ എടുത്ത രോഗികളിൽ നേരിയ ലക്ഷണങ്ങൾ പ്രകടമായതായി റിപ്പോർട്ടുണ്ട്.

Read More: സ്ത്രീകളുടെ വിവാഹപ്രായം ഉയര്‍ത്തല്‍: നിയമം, കാരണങ്ങള്‍, വിമര്‍ശനം

“ഒമിക്റോണിന് അതിന്റേതായ അഞ്ച് വ്യത്യസ്ത ലക്ഷണങ്ങളുണ്ട്, അവ: തൊണ്ടയിലെ പോറൽ (തൊണ്ടവേദനയിൽ നിന്ന് വ്യത്യസ്തമായി), വരണ്ട ചുമ, കടുത്ത ക്ഷീണം, നേരിയ പേശി വേദനയും രാത്രി വിയർപ്പും എന്നിവയാണ് അവ,” പ്രാരംഭ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഉജാല സിഗ്നസ് ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസിന്റെ സ്ഥാപക ഡയറക്ടർ ഡോ ഷുചിൻ ബജാജ് പറഞ്ഞു.

“അതേസമയം, ജലദോഷത്തിന്റെ ലക്ഷണങ്ങളിൽ മൂക്ക് അടഞ്ഞതോ മൂക്കൊലിപ്പ്, തൊണ്ടവേദന, തലവേദന, പേശിവേദന, ചുമ, ഉയർന്ന താപനില, നിങ്ങളുടെ ചെവിയിലും മുഖത്തും മർദ്ദം, രുചിയും മണവും നഷ്ടപ്പെടൽ എന്നിവ ഉൾപ്പെടുന്നു. രണ്ട് അവസ്ഥകളുടെയും പല ലക്ഷണങ്ങളും സമാനമായതിനാൽ, നിങ്ങൾക്ക് എന്തെങ്കിലും അനുഭവപ്പെട്ടാൽ സ്വയം പരിശോധിക്കേണ്ടത് അത്യാവശ്യമാണ്, ”അദ്ദേഹം പറഞ്ഞു.

എപ്പോഴാണ് പരിശോധന വേണ്ടത്?

അടുത്ത കാലത്ത് ഒരു വലിയ ഒത്തുചേരലിൽ പങ്കാളിയായിട്ടുണ്ടെങ്കിൽ പരിശോധനയ്ക്ക് വിധേയരാകണമെന്നാണ് പുതിയ വകഭേദത്തിന്റെ വ്യാപനം തടയുന്നത് എങ്ങനെയെന്നത് സംബന്ധിച്ച ഒരു ഒരു യൂട്യൂബ് ലൈവ് സെഷനിൽ അപ്പോളോ ഹോസ്പിറ്റലിലെ ഡോക്ടർ വിനി കാന്ത്രൂ പറഞ്ഞത്.

“ഇപ്പോൾ, ഒരു പുതിയ വകഭേദം ഉള്ളപ്പോൾ, നമ്മൾ അത് ലഘുവായി എടുക്കരുത്. നിങ്ങൾക്ക് ഏതെങ്കിലും തരത്തിലുള്ള ജലദോഷമോ പനിയോ പോലുള്ള ലക്ഷണങ്ങളും ശരീരവേദനയും ഉണ്ടെങ്കിൽ, നിങ്ങൾ ഡോക്ടറെ സമീപിച്ച് പരിശോധനയ്ക്ക് വിധേയമാക്കണം. പ്രത്യേകിച്ചും രോഗം വ്യാപിക്കാനുള്ള സമീപകാല മുൻ അനുഭവമുണ്ടെങ്കിൽ. യാത്ര അല്ലെങ്കിൽ ഒരു വലിയ ആൾക്കൂട്ടത്തിൽ പങ്കെടുക്കുക എന്നിവ പോലുള്ള കാര്യങ്ങൾ അതിൽ പെടുന്നു. നിങ്ങൾക്ക് അലർജിയുടെ പതിവ് ചരിത്രമുണ്ടെങ്കിൽ, ദിവസം മുഴുവനും ഇടയ്ക്കിടെ തുമ്മുന്നുണ്ടെങ്കിലും ഏതെങ്കിലും തരത്തിലുള്ള പനിയും ശരീരവേദനയും ഇല്ലെങ്കിൽ, രോഗലക്ഷണങ്ങൾ ശമിക്കുമോ എന്ന് പരിശോധിക്കാൻ നിങ്ങൾക്ക് ഒരു ദിവസമെടുക്കാം, ”അവർ പറഞ്ഞു.

Read More: ഒമിക്രോൺ: വാക്സിൻ ബൂസ്റ്റർ ഡോസുകൾ നൽകാനുള്ള സാധ്യത എത്രത്തോളം

എത്ര പേർ പരിശോധനയിൽ നിന്ന് വിട്ടുനിൽക്കുന്നുവെന്ന് ഡോ ഗിലഡ പെട്ടെന്ന് ചൂണ്ടിക്കാണിക്കുന്നു. “കോവിഡുള്ള പലർക്കും പരിശോധനകൾ നടക്കുന്നില്ല, കാരണം ഇത് ജലദോഷം പോലെയാണ്. എന്നിരുന്നാലും, ഇൻഫ്ലുവൻസ പോലുള്ള ലക്ഷണങ്ങളുള്ള ആരോടും തങ്ങളെത്തന്നെ ഐസൊലേറ്റ് ചെയ്യാനും ആവശ്യമായ എല്ലാ പ്രോട്ടോക്കോളുകളും പാലിക്കാനും ഞങ്ങൾ അഭ്യർത്ഥിക്കുന്നു, അതോടൊപ്പം എത്രയും വേഗം ഒരു കോവിഡ് പരിശോധന നടത്തുകയും ചെയ്യണം. ഇത് മറ്റ് വ്യക്തികളുമായുള്ള സമ്പർക്കം തടയുകയും അസുഖം ബാധിച്ച് ദിവസങ്ങളോളം കഴിഞ്ഞ ശേഷം പോസിറ്റീവ് റിപ്പോർട്ടുമായി വരുന്ന പരിഭ്രാന്തി ഒഴിവാക്കുകയും ചെയ്യുന്നു, ”അവർ അറിയിച്ചു.

പരിശോധന എങ്ങനെ സഹായിക്കും?

കോവിഡ് -19 നുള്ള ആർടി-പിസിആർ പരിശോധനയ്ക്ക് “ഒമിക്‌റോണിനെ മറ്റ് വേരിയന്റുകളിൽ നിന്ന് തീർച്ചയായും വേർതിരിക്കാൻ കഴിയില്ല” എന്ന് ഡോക്ടർ ഗിലാഡ അഭിപ്രായപ്പെട്ടു.

“ഈ വകഭേദം മാനേജ്‌മെന്റ് പ്രോട്ടോക്കോളുകളൊന്നും മാറ്റില്ല. “ആർടി-പിസിആറിലെ ഒരു എസ് ജീൻ ഡ്രോപ്പ്-ഔട്ട് ഒമിക്റോണിന്റെ സാധ്യതയെ സൂചിപ്പിക്കുമെങ്കിലും, ജീനോമിക് പരിശോധനയ്ക്ക് മാത്രമേ വകഭേദം കണ്ടെത്താനാകൂ. ഒരു വ്യക്തിഗത തലത്തിൽ, കോവിഡ് വകഭേദത്തെ കൈകാര്യം ചെയ്യാൻ മാനേജ്മെന്റ് പ്രോട്ടോക്കോളുകളൊന്നും മാറ്റില്ല. പൊതുജനാരോഗ്യ ആസൂത്രണത്തിന് വകഭേദത്തെ തിരിച്ചററിയുന്നത് നിർണായകമാണ്, ”അവർ പറഞ്ഞു.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Differentiate between omicron variant regular cold cough flu symptoms treatment