scorecardresearch

ഡയറ്റിങ്ങിലൂടെ വണ്ണം കുറയുമെങ്കിലും ഒരു വർഷത്തിനുശേഷം ഫലമില്ലാതാകും: പഠനം

കുറഞ്ഞ കാലയളവിനുളളിൽ ശരീര ഭാരം കുറഞ്ഞു. 12 മാസത്തിനുശേഷം ഫലങ്ങൾ വലിയ തോതിൽ അപ്രത്യക്ഷമായി

diet, ie malayalam

ഒരു പ്രത്യേക ഭക്ഷണക്രമം പിന്തുടരുന്നത് വണ്ണം കുറയ്ക്കുന്നതിന് സഹായിക്കും. പക്ഷേ, മിക്ക ഡയറ്റുകളും ഒരു വർഷത്തിനുശേഷം ആവശ്യമുള്ള ഫലങ്ങൾ നൽകുന്നത് നിർത്താൻ സാധ്യതയുണ്ടെന്ന് ഗവേഷണം സൂചിപ്പിക്കുന്നു.

22,000 ത്തോളം രോഗികളിൽ ഡയറ്റ് പരീക്ഷിച്ചശേഷമാണ് പുതിയ കണ്ടെത്തലുകളെന്ന് ബി‌എം‌ജെ ജേർണലിൽ‌ പ്രസിദ്ധീകരിച്ച പുതിയ രാജ്യാന്തര പഠനത്തിൽ പറയുന്നു. ഈ രോഗികളുടെ ശരാശരി പ്രായം 49 ആയിരുന്നു. ഓരോരുത്തരും പ്രത്യേക ഭക്ഷണക്രമമായിരുന്നു പിന്തുടർന്നിരുന്നത്. ഇതിലൂടെ ശരീരഭാരം കുറയുകയും ഹൃദയസംബന്ധമായ അപകടസാധ്യതകൾ കുറയുകയും ചെയ്തതായി ഹെൽത്ത്‌ലൈൻ റിപ്പോർട്ട് ചെയ്തു.

ആറുമാസത്തിലേറെയായി മിക്ക മാക്രോ ന്യൂട്രിയന്റ് ഭക്ഷണക്രമങ്ങളും മിതമായ ഭാരം കുറയ്ക്കുന്നതിനും (ഏകദേശം നാല് മുതൽ അഞ്ച് കിലോ വരെ) രക്തസമ്മർദ്ദം പോലുള്ള ഹൃദയസംബന്ധമായ അപകടസാധ്യതകളിൽ മാറ്റം വരുന്നതിന് കാരണമായതായി പഠനം കണ്ടെത്തി.

Read Also: ഭക്ഷണം കഴിച്ചും ശരീരഭാരം കുറയ്ക്കാം

കൊളസ്ട്രോൾ കുറയുന്നതിന് മെഡിറ്ററേനിയൻ ഡയറ്റ് വളരെ ഗുണം ചെയ്തതായി കണ്ടെത്തി. അറ്റ്കിൻസ് ഡയറ്റ് (കാർബോഹൈഡ്രേറ്റ് കുറഞ്ഞത്) പിന്തുടർന്നവർക്കാണ് ആറു മാസത്തിനുളളിൽ ഏറ്റവും കൂടുതൽ ശരീര ഭാരം കുറഞ്ഞത്. എന്നാൽ 12 മാസത്തിനുശേഷം ഫലങ്ങൾ വലിയ തോതിൽ അപ്രത്യക്ഷമായി.

”ഹ്രസ്വകാലത്തേക്ക്‌ ആളുകൾ‌ക്ക് ഗണ്യമായ ഭാരം കുറയ്‌ക്കാൻ‌ കഴിയും. നിങ്ങൾ ഏതു ഡയറ്റാണ് പിന്തുടരുന്നത് എന്നത് പ്രശ്നമല്ല, നിങ്ങൾക്ക് അനുയോജ്യമായ ഡയറ്റ് തിരഞ്ഞെടുക്കണമെന്ന് മാത്രം. ഡയറ്റ് കൃത്യമായി പിന്തുടരുക എന്നതായിരിക്കും നിങ്ങൾ നേരിടുന്ന പ്രധാന വെല്ലുവിളി,” കാനഡയിലെ മക്മസ്റ്റർ യൂണിവേഴ്സിറ്റിയിലെ പ്രധാന എഴുതുത്തുകാരൻ ഗോർഡൻ ഗുയാത് പറഞ്ഞതായി ന്യൂസയന്റിസ്റ്റ് ഡോട് കോം റിപ്പോർട്ട് ചെയ്യുന്നു.

നഷ്ടമായ ശരീരഭാരത്തിന്റെ പകുതിയിലധികം രണ്ട് വർഷത്തിനുള്ളിൽ വീണ്ടെടുക്കാനാവുമെന്നും നഷ്ടമായ ശരീരഭാരത്തിന്റെ 80 ശതമാനവും അഞ്ച് വർഷത്തിനുള്ളിൽ വീണ്ടെടുക്കാനാവുമെന്നും 2018 ൽ നടന്ന പഠനത്തിൽ കണ്ടെത്തിയതായി മെഡിക്കൽ ക്ലിനിക്കുകൾ ഓഫ് നോർത്ത് അമേരിക്കയിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ പറയുന്നു.

Read in English: Most diets help you lose weight but stop working after a year: Study

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Diets help you lose weight but stop working after a year study