Latest News

എല്ലാ രോഗങ്ങൾക്കും ഒരൊറ്റ പ്രതിവിധിയുമായി ഡയറ്റീഷ്യൻ

ശരീരത്തിന്റെയും മനസ്സിന്റെയും എല്ലാ രോഗങ്ങൾക്കുമുള്ള മരുന്ന്

skin, beauty tips, ie malayalam

ആരോഗ്യകരമായ ശീലങ്ങൾ പതിവായി പിന്തുടരുന്നതും നല്ല മനോഭാവവും നല്ല ആരോഗ്യത്തിന് കാരണമാകുമെന്നതിൽ യാതൊരു സംശയവും വേണ്ട. ഇതറിയാമെങ്കിലും നമ്മളിൽ പലരും ഇത് ചെയ്യില്ല. പക്ഷേ, ആരോഗ്യകരമായ ജീവിതത്തിന് ഇവ എപ്പോൾ വേണമെങ്കിലും തുടങ്ങാമെന്ന കാര്യം ആരും മറക്കരുത്.

ജീവിതശൈലിയിൽ മാറ്റം വരുത്താൻ മടി കാണിക്കുന്നവർക്ക് ചില കാര്യങ്ങൾ ചെയ്യാൻ ഡയറ്റീഷ്യൻ ലവ്‌ലീൻ കൗർ സഹായിക്കും. ചില കാര്യങ്ങൾ പതിവായി ചെയ്താൽ ആരോഗ്യപരമായി പല മാറ്റങ്ങളും വരുമെന്നും വിട്ടുമാറാത്ത രോഗങ്ങളെ പോലും തടയാൻ സഹായിക്കുമെന്നും അവർ പറഞ്ഞു. “ശരീരത്തിന്റെയും മനസ്സിന്റെയും എല്ലാ രോഗങ്ങൾക്കുമുള്ള മരുന്ന്. ചെറിയ ശീലങ്ങൾക്ക് നിങ്ങളുടെ ജീവിതശൈലി മാറ്റാൻ കഴിയും,” ഡയറ്റീഷ്യൻ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

ഡയറ്റീഷ്യൻ നിർദേശിച്ച ചില കാര്യങ്ങൾ

  • പോസിറ്റീവ് കാര്യങ്ങളിലും മനോഭാവത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുക
  • ശരീര ഭാരം കുറയ്ക്കൽ മാത്രമല്ല, ശക്തി, കരുത്ത്, എനർജി, സന്തോഷം, ദഹനാരോഗ്യം, നല്ല ഉറക്കം, മനസിന്റെ സന്തോഷം എന്നിവയിലും ശ്രദ്ധിക്കുക
  • സമീകൃത ഗുണമേന്മയുള്ള ഭക്ഷണത്തിലൂടെ കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും നീർവീക്കം കുറയ്ക്കുകയും ചെയ്യുക
  • ജങ്ക് ഫുഡുകൾ ഒഴിവാക്കുക, ആവശ്യത്തിന് വ്യായാമവും ധ്യാനവും വേണം
  • നല്ല ആരോഗ്യ ശീലങ്ങൾ പിന്തുടരുക
  • പതുക്കെ ചവയ്ക്കുക
  • ഉറങ്ങുന്നതിന് 60 മിനിറ്റ് മുമ്പും ഉണർന്നതിന് ശേഷവും മൊബൈൽ ഫോൺ, ലാപ് ടോപ് തുടങ്ങിയവ സ്വിച്ച് ഓഫ് ചെയ്യുക
  • ശരീരത്തിന് ആവശ്യമായ അളവിൽ വെള്ളം കുടിക്കുക

ഇത്തരം കാര്യങ്ങൾ ചെയ്യുന്നതിലൂടെ പാർശ്വഫലങ്ങളില്ലാതെ നല്ല മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയും. ജീവിതശൈലി ഒരു പ്രക്രിയയാണ്, അതിന് പെട്ടെന്ന് ഫലം ലഭിക്കില്ല. ഒരു ദിവസം ഒരു ശതമാനം പുരോഗതിയുണ്ടായാൽ പലരും ശ്രദ്ധിച്ചെന്നുവരില്ല, പക്ഷേ ഒരു വർഷമോ അല്ലെങ്കിൽ കുറച്ചു വർഷങ്ങൾ കൊണ്ടോ വലിയ മാറ്റമുണ്ടാകും, ക്ഷമയോടെ കാത്തിരിക്കുക ”അവൾ പറഞ്ഞു.

Read More: പ്രമേഹം നിയന്ത്രിക്കും, ദഹനത്തെ സഹായിക്കും; ഉലുവയുടെ ആരോഗ്യ ഗുണങ്ങൾ

Get the latest Malayalam news and Health news here. You can also read all the Health news by following us on Twitter, Facebook and Telegram.

Web Title: Dietitian shares prescription for all diseases of body and mind

Next Story
Nipah Virus Signs and Symptoms: നിപ: ലോകാരോഗ്യ സംഘടന പറയുന്നതിങ്ങനെnipah,iemalayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com