/indian-express-malayalam/media/media_files/2026/03/03/liver-health-2026-03-03-10-47-13.jpg)
Image Source: Freepik
ആധുനിക ജീവിതശൈലിയിൽ നാം വരുത്തുന്ന പല മാറ്റങ്ങളും നമ്മുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നുണ്ട്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് കരളിന്റെ ആരോഗ്യം. അമിതഭാരമുള്ളവരിലും പ്രമേഹരോഗികളിലും ഇന്ന് വ്യാപകമായി കണ്ടുവരുന്ന ഒന്നാണ് ഫാറ്റി ലിവർ. എന്നാൽ വെറും അമിതഭാരമല്ല, മറിച്ച് നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലെ ഒരു പ്രത്യേക ഘടകമാണ് കരൾ കാൻസറിനുള്ള സാധ്യത വർധിപ്പിക്കുന്നതെന്ന് ഡോ.സൗരഭ് ബൻസാൽ ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു.
ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്ന അനിമൽ ഫാറ്റ് അഥവാ മൃഗങ്ങളിൽ നിന്നുള്ള കൊഴുപ്പാണ് പ്രധാന വില്ലൻ. ബട്ടർ, മാട്ടിറച്ചിയിലെ കൊഴുപ്പ് എന്നിവയുടെ അമിത ഉപയോഗം കരൾ രോഗങ്ങളെ വേഗത്തിലാക്കുന്നു. അമിതവണ്ണമുള്ള വ്യക്തികൾ ഇത്തരം കൊഴുപ്പുകൾ അടങ്ങിയ ആഹാരം ശീലമാക്കുമ്പോൾ, അത് കരളിലെ മുഴകളുടെ വളർച്ചാ നിരക്ക് വർധിപ്പിക്കുകയും അത് അർബുദമായി മാറാൻ കാരണമാവുകയും ചെയ്യുന്നു.
സസ്യാഹാര കൊഴുപ്പുകൾ സുരക്ഷിതമാണോ?
ഡോക്ടറുടെ അഭിപ്രായത്തിൽ, സസ്യങ്ങളിൽ നിന്നുള്ള കൊഴുപ്പുകൾ താരതമ്യേന സുരക്ഷിതമാണ്. ഒലിവ് ഓയിൽ, വെളിച്ചെണ്ണ, പാം ഓയിൽ എന്നിവ ഉപയോഗിക്കുന്നത് വഴി അർബുദ കോശങ്ങളുടെ വളർച്ചയെ തടയാൻ സാധിക്കും. ഒരേ അളവിൽ അമിതവണ്ണമുള്ള രണ്ട് വ്യക്തികളിൽ, സസ്യജന്യമായ കൊഴുപ്പ് കഴിക്കുന്നവരേക്കാൾ മൃഗങ്ങളിൽ നിന്നുള്ള കൊഴുപ്പ് കഴിക്കുന്നവർക്കാണ് കരൾ അർബുദം വരാൻ കൂടുതൽ സാധ്യതയെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.
Also Read: ദിവസവും 6 മണിക്കൂർ മാത്രം ഉറങ്ങിയാൽ തലച്ചോറിന് എന്ത് സംഭവിക്കും?
ലോകമെമ്പാടുമുള്ള കാൻസർ മരണങ്ങളിൽ നാലാം സ്ഥാനത്താണ് കരൾ അർബുദം. ഇതിന് പ്രധാന കാരണം ഫാറ്റി ലിവർ രോഗമാണ്. ഇത് പിന്നീട് ലിവർ സിറോസിസിലേക്കും അർബുദത്തിലേക്കും വഴിമാറുന്നു. പഞ്ചസാരയടങ്ങിയ പാനീയങ്ങൾ ദിവസവും കുടിക്കുന്നത് കരളിൽ കൊഴുപ്പ് അടിയാൻ കാരണമാകുന്നു. ഇത് മദ്യം കഴിക്കാത്തവരിലും കരൾ നശിക്കുന്ന അവസ്ഥ ഉണ്ടാക്കുന്നു. ശരീരഭാരം കുറയ്ക്കുന്നത് കരൾ രോഗങ്ങളെ ഒരു പരിധിവരെ തടയാനും രോഗാവസ്ഥയിൽ നിന്ന് പഴയ നിലയിലേക്ക് തിരിച്ചുകൊണ്ടുവരാനും സഹായിക്കും.
Also Read: രാവിലെയുള്ള ചായയും ബിസ്ക്കറ്റും; വയറിന്റെ ആരോഗ്യം നശിപ്പിക്കുമെന്ന് ഡോക്ടറുടെ മുന്നറിയിപ്പ്
നമ്മുടെ അടുക്കളകളിൽ സാധാരണയായി ഉപയോഗിക്കുന്ന വെണ്ണയും മറ്റും അമിതമായാൽ അത് കരളിന് വലിയ ഭീഷണിയാണ്. ആഹാരക്രമത്തിൽ സസ്യജന്യമായ എണ്ണകൾ ഉൾപ്പെടുത്തുന്നതും, റെഡ് മീറ്റ് കുറയ്ക്കുന്നതും കരളിന്റെ ആയുസ് വർധിപ്പിക്കും.
DISCLAIMER: മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: ദിവസവും നടന്നിട്ടും വണ്ണം കുറയുന്നില്ലേ? ഈ ഒരൊറ്റ കാര്യം ശ്രദ്ധിച്ചോളൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us