scorecardresearch
Latest News

കരൾ സുരക്ഷിതമാക്കണോ? ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തേണ്ടവയും ഒഴിവാക്കേണ്ടവയും

അമിതമായ മദ്യപാനം കരളിനെ തകരാറിലാക്കും. അതിനാൽ മദ്യപാനം ഒഴിവാക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്യുന്നത് കരളിന്റെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്

Healthy liver diet, Foods for liver health, Omega-rich foods for liver, Wheatgrass and liver health, Green vegetables and liver function, Sunflower seeds for liver, Turmeric and liver protection, Liver functions and importance, Detoxify liver naturally,
ആരോഗ്യകരമായ ശരീരഭാരം, വ്യായാമം, പുകവലി ഒഴിവാക്കുക എന്നിവയിലൂടെ കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സാധിക്കും

ശരീരത്തിലെ രണ്ടാമത്തെ വലിയ അവയവമാണ് കരൾ. ശരീരത്തിൽ നിന്ന് ടോക്സിക് വസ്തുക്കളെ നീക്കം ചെയ്യുക, രക്തം ശുദ്ധീകരിക്കുക, പ്രോട്ടീൻ സമന്വയം തുടങ്ങിയ വിവിധ പ്രവർത്തനങ്ങൾ കരളാണ് നിർവഹിക്കുന്നത്. അതുകൊണ്ട് കരളിനെ സംരക്ഷിക്കുന്ന ജീവിതശൈലിയും ഭക്ഷണക്രമവും പിന്തുടരേണ്ടത് അനിവാര്യമാണ്.

പക്ഷേ, അതിന് കരളിന്റെ ആരോഗ്യത്തിന് ദോഷം ചെയ്യുന്നതുമായ ഭക്ഷണങ്ങളെക്കുറിച്ച് മനസ്സിലാക്കേണ്ടതുണ്ട്. കരൾ സുരക്ഷിതമാക്കുന്ന ഭക്ഷണങ്ങളെക്കുറിച്ച്, പോഷകാഹാര വിദഗ്ധ ലവ്‌നീത് ബത്ര ഇൻസ്റ്റാഗ്രാമിൽ പങ്കുവെയ്ക്കുന്നു. ഒമേഗ സമ്പന്നമായ ഭക്ഷണങ്ങൾ, വീറ്റ് ഗ്രാസ്, പച്ച പച്ചക്കറികൾ, സൂര്യകാന്തി വിത്തുകൾ, മഞ്ഞൾ എന്നിവ കരളിന്റെ ആരോഗ്യത്തിന് നല്ലതാണെന്ന് ലവ്‌നീത് പറയുന്നു.

“ചില ഭക്ഷണക്രമം കരളിന്റെ ആരോഗ്യത്തെ അനുകൂലമാകാം. എന്നാൽ ചില ഭക്ഷണങ്ങൾ പ്രതികൂലമാകാനും സാധ്യതയുണ്ട്. പാക്ക്ഡ് ഭക്ഷണങ്ങൾ, ശുദ്ധീകരിച്ച പഞ്ചസാര, കൊഴുപ്പ് എന്നിവ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടാൻ ഇടയാക്കും. ഇത് ആൽക്കഹോൾ ഇതര ഫാറ്റി ലിവർ രോഗത്തിന് (എൻഎഎഫ്എൽഡി) കാരണമാകുന്നു. പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, ലീൻ പ്രോട്ടീനുകൾ എന്നിവ അടങ്ങിയ ഭക്ഷണം കരളിനെ ആരോഗ്യപ്രശ്നങ്ങളിൽനിന്നു സംരക്ഷിക്കുന്നു,” ഹൈദരാബാദ് കെയർ ഹോസ്പിറ്റൽസ് ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ് കൺസൾട്ടന്റ് ഡോ. രാഹുൽ ദുബ്ക്ക പറയുന്നു.

കരളിന്റെ പ്രവർത്തനങ്ങൾ

  1. ഡിടോക്സിഫിക്കേഷൻ: ശരീരത്തിൽ നിന്ന് ടോക്സിക് വസ്തുക്കളെയും ദോഷകരമായ വസ്തുക്കളെയും നീക്കുന്നു.
  2. ബൈൽ ഉത്പാദനം: കരൾ പിത്തരസം (ബൈൽ) ഉത്പാദിപ്പിക്കുന്നു. ഇത് കൊഴുപ്പുകളെ ദഹിപ്പിക്കാനും കൊഴുപ്പ് ലയിക്കുന്ന വിറ്റാമിനുകളെ ആഗിരണം ചെയ്യാനും സഹായിക്കുന്നു.
  3. സംഭരണം: കരൾ വിറ്റാമിനുകൾ, ധാതുക്കൾ, ഊർജ്ജ സ്രോതസ്സായ ഗ്ലൈക്കോജൻ എന്നിവ സംഭരിക്കുന്നു.
  4. പ്രോട്ടീൻ സിന്തസിസ്: ആൽബുമിൻ, ക്ലോട്ടിങ് ഘടകങ്ങൾ തുടങ്ങിയ പ്രധാന പ്രോട്ടീനുകൾ ഉത്പാദിപ്പിക്കുന്നു.

കരളിന്റെ ആരോഗ്യത്തിന് ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ

ലവ്‌നീത് പങ്കുവെച്ച ഈ ഭക്ഷൺക്രമം കരളിന്റെ ആരോഗ്യത്തിന് കാരണമാകുന്നതെങ്ങനെയെന്ന് ഡോ.രാഹുൽ പറയുന്നു.

  • ഒമേഗ – 3 സമ്പന്നമായ ഭക്ഷണങ്ങൾ – കൊഴുപ്പുള്ള മത്സ്യം (സാൽമൺ, അയല, മത്തി), വാൽനട്ട്, ഫ്ളാക്സ് സീഡുകൾ, ചിയ വിത്തുകൾ തുടങ്ങിയ ഒമേഗ -3 അടങ്ങിയ ഭക്ഷണങ്ങൾ കരളിലെ വീക്കം കുറയ്ക്കാനും കരളിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും സഹായിക്കും.
  • വീറ്റ് ഗ്രാസ് – കരളിലെ വിഷാംശം ഇല്ലാതാക്കാനും ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്ന ക്ലോറോഫിൽ വീറ്റ് ഗ്രാസിൽ അടങ്ങിയിട്ടുണ്ട്.
  • ഗ്രീൻ പച്ചക്കറികൾ – ചീര, ബ്രൊക്കോളി തുടങ്ങിയ പച്ചക്കറികളിൽ ഉയർന്ന അളവിൽ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് വീക്കം കുറയ്ക്കാനും കരളിനെ തകരാറിൽ നിന്ന് സംരക്ഷിക്കാനും കഴിയും.
  • സൂര്യകാന്തി വിത്തുകൾ – സൂര്യകാന്തി വിത്തുകൾ വിറ്റാമിൻ ഇയുടെ നല്ല ഉറവിടമാണ്, ഇത് കരൾ തകരാറിൽ നിന്ന് സംരക്ഷിക്കുന്നു.
  • മഞ്ഞൾ – മഞ്ഞളിൽ കുർക്കുമിൻ അടങ്ങിയിട്ടുണ്ട്. ഇതിന് ആന്റി ഇൻഫ്ലമെറ്ററി ഗുണങ്ങളുണ്ട്.

കരളിന്റെ ആരോഗ്യം നിലനിർത്തുന്നതെങ്ങനെ?

  • ആരോഗ്യകരമായ, സമീകൃതാഹാരം കഴിക്കുക.
  • കൊഴുപ്പ്, പഞ്ചസാര, ഉപ്പ് എന്നിവ പരിമിതപ്പെടുത്തുക.
  • പതിവായി വ്യായാമം ചെയ്യുക
  • മദ്യപാനം പരിമിതപ്പെടുത്തുക
  • ആരോഗ്യകരമായ ശരീരഭാരം നിലനിർത്തുക

അമിതമായ മദ്യപാനം കരളിനെ തകരാറിലാക്കും, അതിനാൽ മദ്യപാനം ഒഴിവാക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്യുന്നത് ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണെന്നും ഡോ. ​​രാഹുൽ പറഞ്ഞു. “ആരോഗ്യകരമായ ശരീരഭാരം നിലനിർത്തുക, പതിവായി വ്യായാമം ചെയ്യുക, പുകവലി ഒഴിവാക്കുക എന്നിവ കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും,”ഡോ. രാഹുൽ പറയുന്നു.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Dietary choices can impact liver health what to eat