ആർത്ത വേദനയാൽ ബുദ്ധിമുട്ടുന്ന നിരവധി സ്ത്രീകളുണ്ട്. ആർത്തവ സമയത്ത് ഏകദേശം 80 ശതമാനത്തോളം സ്ത്രീകളെങ്കിലും വേദനയാലും മറ്റു അസ്വസ്ഥതകളാലും ബുദ്ധിമുട്ടുന്നുവെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. മൂഡ് സ്വിങ്സ്, തലവേദന, വയർവീർക്കൽ, അസ്വസ്ഥത തുടങ്ങിയ ലക്ഷണങ്ങൾ ആർത്തവ സമയത്ത് കാണപ്പെടുന്നു. ഇവ മറികടക്കാൻ എപ്പോഴും വേദനസംഹാരികൾ കഴിക്കുന്നത് ശരീരത്തെ മോശം രീതിയിൽ ബാധിച്ചേക്കാം.
ഈ സമയത്തെ ഭക്ഷണ രീതിയിലെ ചില മാറ്റങ്ങളും ചെറിയ വ്യായാമങ്ങളും ആർത്തവ വേദന കുറയ്ക്കാൻ ഒരു പരിധിവരെ സഹായിച്ചേക്കും. ഒരു വ്യക്തിയുടെ ഭക്ഷണക്രമത്തിലെ ശരിയായ തിരഞ്ഞെടുപ്പുകൾ ആർത്തവ വേദ കുറയ്ക്കുമെന്ന് ഡയറ്റീഷ്യൻ ഗരിമ ഗോയൽ പറഞ്ഞു.
ജിഞ്ചർ ലെമൺ ടീ
ആർത്തവ വേദനയും മറ്റു അസ്വസ്ഥതകളും മറികടക്കാനുള്ള മികച്ച മാർഗമാണ് ജിഞ്ചർ ലെമൺ ടീ. ആർത്തവ വേദന അകറ്റാൻ ഇഞ്ചി സഹായിക്കുമ്പോൾ, ഓക്കാനം, ഛർദി പോലുള്ള അസ്വസ്ഥതകൾ മാറ്റാൻ നാരങ്ങ സഹായിക്കും.
ഡാർക്ക് ചോക്ലേറ്റ്
മധുരമുള്ള എന്തെങ്കിലും കഴിക്കുന്നത് ആർത്തവ വേദന കുറയ്ക്കാൻ സഹായിക്കും. മഗ്നീഷ്യം കൂടുതലുള്ള ഡാർക്ക് ചോക്ലേറ്റ് വേദനയും മലബന്ധവും ഒഴിവാക്കാൻ സഹായിക്കും.
സ്പിനച്
ആർത്ത സമയത്തെ അമിത രക്തസ്രാവം ശരീരത്തിലെ ഇരുമ്പിന്റെ അളവ് കുറയ്ക്കുകയും ക്ഷീണത്തിനും തലകറക്കത്തിനും കാരണമാവുകയും ചെയ്യും. ഈ അവസ്ഥയിൽ, മഗ്നീഷ്യം, കാൽസ്യം എന്നിവയാൽ സമ്പുഷ്ടമായ സ്പിനച്ചിന്റെയും അല്ലെങ്കിൽ മറ്റ് പച്ച ഇലക്കറികളുടെയും ഉപഭോഗം വർധിപ്പിക്കുക.
വാഴപ്പഴം
വാഴപ്പഴത്തിൽ അടങ്ങിയിരിക്കുന്ന മിനറൽ ബോറോൺ കാൽസ്യം, ഫോസ്ഫറസ് എന്നിവ ആഗിരണം ചെയ്യുന്നു. ഇത് ആർത്തവ അസ്വസ്ഥത ഒഴിവാക്കുന്നു. ഈ പഴത്തിൽ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം ആർത്തവ വേദന അകറ്റാൻ സഹായിക്കുന്നു.
കുതിർത്ത ഉണക്ക മുന്തിരി
ആർത്തവ വേദന കുറയ്ക്കാൻ മാത്രമല്ല മൂഡ് സ്വിങ്സിനുമുള്ള പരിഹാരമാണ് കുതിർത്ത ഉണക്ക മുന്തിരി. രാത്രി മുഴുവൻ കുതിർത്ത് 4-5 ഉണക്ക മുന്തിരി രാവിലെ ആദ്യം തന്നെ കഴിക്കുക.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.