Latest News

Diastasis Recti: വയറു കുറയുന്നില്ലേ? കാരണം ചിലപ്പോള്‍ ഇതാവാം

സ്ത്രീകളിൽ പ്രസവാനന്തരം വയർ കുറയാതെ വരുന്നതിനു പ്രധാന കാരണം ‘ഡയസ്റ്റാസിസ് റെക്ക്റ്റി’ (diastasis recti) എന്ന് അവസ്ഥയാണ്

inter-rectus distance, diastasis abdominis, abdominal separation, belly, abs, abdominals, protruding abdomen, Diastasis Recti Symptoms, Diastasis Recti Surgery, Diastasis Recti Exercises, Diastasis Recti Test, Diastasis Recti Treatment, Diastasis Recti Malayalam
Diastasis Recti Symptoms Surgery Exercises Test Treatment:

Diastasis Recti Symptoms Surgery Exercises Test Treatment: കുടവയർ എന്നത് സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരു പോലെ പ്രശ്നമുണ്ടാക്കുന്ന ഒന്നാണ്. കാഴ്ചയിലെ അപാകതകള്‍ക്കുപരി ആരോഗ്യത്തിനു നേരിടുന്ന വലിയ വെല്ലുവിളി കൂടിയാണ് വയറിന്റെ ഭാഗത്ത് ഉണ്ടാക്കുന്ന ‘ഫാറ്റ് ഡിപ്പോസിറ്റ്.’ ഇതിനു പല കാരണങ്ങള്‍ ഉണ്ടെങ്കിലും പ്രധാനമായും ജീവിതശൈലിയാണ് കുടവയറിലേക്ക് നയിക്കുന്നത്. കൊഴുപ്പ് കൂടുതലുള്ള ഭക്ഷണം കഴിക്കുക, ആവശ്യത്തിനു വ്യായാമം ഇല്ലാതെയാവുക തുടങ്ങിയവയാണ് ഈ വിഷയത്തിലെ വില്ലന്‍.

സ്ത്രീകളിൽ പ്രസവാനന്തരം വയർ കുറയാതെ വരുന്നതായും കാണുന്നു. ഇതിനു പ്രധാന കാരണം ‘ഡയസ്റ്റാസിസ് റെക്ക്റ്റി’ (diastasis recti) എന്ന് അവസ്ഥയാണ്. വയറിന്റെ ഇടതും വലതും ഭാഗങ്ങള്‍ വലുതാകുന്നതിനാല്‍ ഇതിന്റെ നടുഭാഗം മുന്നോട്ട് തള്ളിനില്‍ക്കുന്നു. ഗർഭകാലത്തും അതിനു ശേഷവും സ്ത്രീകളിൽ ഇത് സാധാരണമാണ്. ചിലപ്പോൾ നവജാതശിശുക്കളിലും പുരുഷന്മാരിലും ഇത് കണ്ടു വരുന്നുണ്ട്. അറുപത് ശതമാനം സ്ത്രീകളിലും പ്രസവ ശേഷം ഇത് കാണപ്പെടുന്നതായി ഗവേഷണങ്ങൾ പറയുന്നു.

ഈ അവസ്ഥ സ്വയം തിരിച്ചറിയാനും ചികിത്സയില്‍ സഹായകരമാവുന്നതുമായ ചില കാര്യങ്ങളാണ് ചുവടെ. അസാധാരണമായി വയര്‍ കൂടുന്നു എന്ന് തോന്നിയാല്‍ നിര്‍ബന്ധമായും ഡോക്ടറെ ബന്ധപ്പെടുക.

Diastasis Recti Test: ‘ഡയസ്റ്റാസിസ് റെക്ക്റ്റി’ എങ്ങനെ തിരിച്ചറിയാം?

കാലുകള്‍ മടക്കി വച്ച്, പാദം തറയില്‍ അമര്‍ത്തി കിടക്കുക.

ഒരു കൈ കൊണ്ട് തല സപ്പോര്‍ട്ട് ചെയ്ത്, തോളുകള്‍ മെല്ലെ ഉയര്‍ത്തി, വയറിലേക്ക് നോക്കുക.

മറ്റേ കൈ പൊക്കിളിനു മുകളിലേക്കും താഴേക്കും, മധ്യഭാഗത്തുള്ള ആബ്‌ മസില്‍സില്‍ കൂടി ചലിപ്പിക്കുക. മസിലിന്റെ വിടവുകളില്‍ എവിടെങ്കിലും ഒരു വിരല്‍ കടത്താനാവുമോ എന്ന് നോക്കുക.

രണ്ടു വിരല്‍ കടത്താനാവുന്ന തരത്തില്‍ ഉള്ള വിടവ് ഉണ്ടെങ്കില്‍, നിങ്ങള്‍ക്ക് ‘ഡയസ്റ്റാസിസ് റെക്ക്റ്റി’ ഉണ്ടാവാനുള്ള സാധ്യത അധികമാണ്. പ്രസവശേഷം മസിലുകള്‍ ശക്തി പ്രാപിക്കുമ്പോള്‍ ഈ വിടവ് കുറയും.

Diastasis Recti Symptoms: ‘ഡയസ്റ്റാസിസ് റെക്ക്റ്റി’ ലക്ഷണങ്ങൾ

വയറിന്റെ ഭാഗത്ത്‌ ഉണ്ടാകുന്ന ‘ബള്‍ജ്’ ആണ് ഇതിന്റെ പ്രധാന ലക്ഷണം. ആ ഭാഗത്തെ മസിലുകള്‍ ‘സ്ട്രൈന്‍’ ചെയ്യുമ്പോള്‍ ആണ് ഇത് കൂടുതല്‍ പ്രകടമാവുക. നടുവേദന, പോസ്ച്ചര്‍ പ്രശ്നങ്ങള്‍, മലബന്ധം, വയറു വീര്‍ക്കല്‍ തുടങ്ങിയവയാണ് മറ്റു ലക്ഷണങ്ങള്‍.

Diastasis Recti Treatment: ‘ഡയസ്റ്റാസിസ് റെക്ക്റ്റി’ ചികിത്സയില്‍ സഹകരമാവുന്ന ചില കാര്യങ്ങള്‍

ഗര്‍ഭകാലം തുടങ്ങി പ്രസവം വരെയുള്ള കാലം, ഭാരമുള്ളവയൊന്നും എടുത്തു പൊക്കാതിരിക്കുക. അതായത് വയറിന്റെ ഭാഗത്തുള്ള മസിലുകള്‍ക്ക് ആയാസം ഉണ്ടാവുന്ന ഒന്നും ചെയ്യാതിരിക്കുക.

നല്ല പോസ്ച്ചര്‍ (ഇരിക്കുമ്പോഴും നില്‍ക്കുമ്പോഴും നടക്കുമ്പോഴും കിടക്കുമ്പോഴും) പാലിക്കുക.

ഇരിക്കുമ്പോള്‍ ഒരു തലയണയോ ടവലോ ഉപയോഗിച്ച് ബാക്കിനു സപ്പോര്‍ട്ട് നല്‍കുക.

മുട്ട് മടക്കി, ഒരു ഭാഗത്തേക്ക് തിരിഞ്ഞ്, കൈകുത്തി വേണം കിടക്കയില്‍ നിന്നും എഴുന്നേല്‍ക്കാന്‍. തറയില്‍ ഇരുന്നിട്ട് എഴുന്നേല്‍ക്കുമ്പോഴും കൈകുത്തി എഴുന്നേല്‍ക്കാന്‍ ശ്രദ്ധിക്കുക.

Read Here:

Get the latest Malayalam news and Health news here. You can also read all the Health news by following us on Twitter, Facebook and Telegram.

Web Title: Diastasis recti symptoms surgery exercises test treatment

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express