scorecardresearch

ഭക്ഷണം കഴിഞ്ഞാൽ ഇത് ചെയ്യൂ: ഹൃദയാഘാത സാധ്യത 40% കുറയ്ക്കുന്നതിനുള്ള ഒരു ടിപ്‌സ്

ഹൃദയാരോഗ്യത്തിന് മുൻഗണന നൽകേണ്ടതും ഹൃദയാഘാതം അല്ലെങ്കിൽ പക്ഷാഘാത സാധ്യത കുറയ്ക്കുന്ന ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തേണ്ടതും അത്യാവശ്യമാണ്

ഹൃദയാരോഗ്യത്തിന് മുൻഗണന നൽകേണ്ടതും ഹൃദയാഘാതം അല്ലെങ്കിൽ പക്ഷാഘാത സാധ്യത കുറയ്ക്കുന്ന ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തേണ്ടതും അത്യാവശ്യമാണ്

author-image
Health Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
heart attack

Source: Freepik

ഇന്ത്യയിൽ ഹൃദയ സംബന്ധമായ രോഗങ്ങൾ മൂലം മരിക്കുന്നവരുടെ എണ്ണം കൂടി വരികയാണ്. 2021-ൽ ഇന്ത്യയിൽ ഹൃദയ സംബന്ധമായ അസുഖങ്ങൾ (CVD) മൂലം ആകെ 2,873,266 മരണങ്ങൾ ഉണ്ടായതായി വേൾഡ് ഹാർട്ട് ഫെഡറേഷൻ റിപ്പോർട്ട് ചെയ്യുന്നു. 2021 നും 2023 നും ഇടയിലുണ്ടായ മരണങ്ങളിൽ മൂന്നിലൊന്ന് വരുമിത്. ഹൃദയാഘാതമാണ് മരണത്തിന്റെ പ്രധാന കാരണം.

Advertisment

അതിനാൽ, ഹൃദയാരോഗ്യത്തിന് മുൻഗണന നൽകേണ്ടതും ഹൃദയാഘാതം അല്ലെങ്കിൽ പക്ഷാഘാത സാധ്യത കുറയ്ക്കുന്ന ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തേണ്ടതും അത്യാവശ്യമാണ്. 24 വർഷത്തിലധികം പരിചയസമ്പന്നനായ മുതിർന്ന പ്രമേഹരോഗ വിദഗ്ധനും ഫിസിഷ്യനുമായ ഡോ. ബ്രിജ്മോഹൻ അറോറയുടെ അഭിപ്രായത്തിൽ, ഹൃദയാഘാത സാധ്യത കുറയ്ക്കാൻ കഴിയുന്ന ഒരു ലളിതമായ രീതിയുണ്ട്: ഭക്ഷണത്തിനുശേഷം നടക്കുക.

Also Read: രാത്രിയിൽ 4 മണിക്കൂർ പോലും ഉറങ്ങാറില്ല, ഇന്നലെ ഉറങ്ങിയത് 2 മണിക്കൂർ: വെളിപ്പെടുത്തി അജിത്

ഹൃദയാഘാത സാധ്യത കുറയ്ക്കുന്നതിനുള്ള ഒരു ടിപ്‌സ്

ഭക്ഷണത്തിനുശേഷം നടക്കുന്നത് ഹൃദയാഘാത സാധ്യത 40% കുറയ്ക്കുമെന്ന് പ്രമേഹരോഗ വിദഗ്ദ്ധൻ വീഡിയോയിൽ ഊന്നിപ്പറഞ്ഞു, ഈ രീതി ഒരു മരുന്നാണെങ്കിൽ, ഓരോ രോഗിക്കും താനിത് നിർദ്ദേശിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രമേഹം, ഉയർന്ന രക്തസമ്മർദം, ഉയർന്ന കൊളസ്ട്രോൾ, ഹൃദയാഘാത സാധ്യതയുള്ള രോഗികൾക്ക് പോലും ഈ ശീലം ഗുണം ചെയ്യും. എന്നാൽ, മിക്ക ആളുകളും ഇത് ചെയ്യുന്നില്ല എന്നതാണ് യാഥാർത്ഥ്യമെന്ന് അദ്ദേഹം വ്യക്തമാക്കി. 

Advertisment

ഡോ. അറോറയുടെ അഭിപ്രായത്തിൽ, ഭക്ഷണത്തിനു ശേഷം 10 മുതൽ 15 മിനിറ്റ് വരെ നടക്കുന്നത് പഞ്ചസാര നിയന്ത്രണം മെച്ചപ്പെടുത്തുക, ട്രൈഗ്ലിസറൈഡുകൾ കുറയ്ക്കുക, ദഹനം എളുപ്പമാക്കുക, ഹൃദയത്തെയും ധമനികളെയും സംരക്ഷിക്കുക എന്നിവയ്ക്ക് സഹായിക്കും.

Also Read: 3 മാസം കൊണ്ട് കുറച്ചത് 12 കിലോ; ഒരു ദിവസത്തെ ഭക്ഷണം വെളിപ്പെടുത്തി യുവതി

1. പഞ്ചസാര നിയന്ത്രണം മെച്ചപ്പെടുത്തുക

“നിങ്ങൾ എപ്പോൾ ഭക്ഷണം കഴിച്ചശേഷവും 10 മുതൽ 15 മിനിറ്റ് വരെ നടക്കണം. രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിച്ചാൽ, ഇൻസുലിൻ അധികമാകുന്നത് കാരണം വീക്കം വർധിക്കുന്നു. വീക്കത്തിനൊപ്പം ഇൻസുലിനും ഓക്‌സിഡേറ്റീവ് സ്ട്രെസ് ഉണ്ടാക്കുന്നു. ഓക്‌സിഡേറ്റീവ് സ്ട്രെസ് ധമനികളെ തകരാറിലാക്കുകയും ഹൃദയാഘാതത്തിന് ഇരയാക്കുകയും ചെയ്യുന്ന ഒന്നാണ്. നടത്തം ആ അപകടസാധ്യത ഇല്ലാതാക്കുന്നു.

2. ട്രൈഗ്ലിസറൈഡുകൾ കുറയ്ക്കുക

ഭക്ഷണം കഴിച്ചതിനുശേഷം നടക്കുന്നത് ട്രൈഗ്ലിസറൈഡുകളുടെ അളവും കുറയ്ക്കുന്നു. ട്രൈഗ്ലിസറൈഡ് എന്നത് ഒരു തരം കൊളസ്ട്രോൾ കണികയാണ്, അല്ലെങ്കിൽ കൊളസ്ട്രോൾ കണികയുടെ ഒരു ഘടകമാണ്, ഇത് ധമനികളിൽ പ്ലാക്ക് രൂപപ്പെടുകയും ഹൃദയാഘാതത്തിന് കാരണമാവുകയും ചെയ്യുന്നു. ഭക്ഷണം കഴിച്ചതിനുശേഷം നടക്കുകയാണെങ്കിൽ, ട്രൈഗ്ലിസറൈഡുകൾ രക്തത്തിൽ നിന്ന് പുറന്തള്ളപ്പെടുന്നു. അതുവഴി രക്തം ശുദ്ധീകരിക്കപ്പെടുന്നു.

Also Read: പ്രമേഹമുള്ള 50% പേരും രോഗമുണ്ടെന്ന കാര്യം തിരിച്ചറിയുന്നില്ലെന്ന് ആരോഗ്യ വിദഗ്ധർ

3. രക്തത്തിലെ നൈട്രിക് ഓക്സൈഡ് വർധിപ്പിക്കുന്നു

ഭക്ഷണത്തിനു ശേഷം നടക്കുന്നത് രക്തത്തിലെ നൈട്രിക് ഓക്സൈഡിന്റെ അളവ് വർധിപ്പിക്കുന്നു. നമ്മുടെ രക്തക്കുഴലുകളുടെ ഭിത്തികളിൽ നിന്ന്, പ്രത്യേകിച്ച് ധമനികളുടെ ഭിത്തികളിൽ നിന്ന് പുറത്തുവരുന്ന ഒരു വസ്തുവാണ് നൈട്രിക് ഓക്സൈഡ്. ഇത് ധമനികളെ കട്ടിയാക്കുന്നു (അവയെ വലുതാക്കുന്നു അല്ലെങ്കിൽ വ്യാസം വർധിപ്പിക്കുന്നു). ഈ പ്രക്രിയ രക്തസമ്മർദം (ബിപി) കുറയ്ക്കുകയും രക്തയോട്ടം വർധിപ്പിക്കുകയും ചെയ്യുന്നു. അതിനാൽ, നൈട്രിക് ഓക്സൈഡിന്റെ അളവ് വർധിക്കുകയാണെങ്കിൽ, ധമനിയുടെ സമ്മർദം കുറയുകയും ധമനിയുടെ കേടുപാടുകൾ കുറയുകയും ചെയ്യുന്നു.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: കൊളസ്ട്രോൾ കുറയ്ക്കും, പ്രമേഹം തടയും; ഒരു മാസം കുതിർത്ത കശുവണ്ടി കഴിച്ചാലുള്ള മാറ്റങ്ങൾ

Heart Attack

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: