scorecardresearch

ഷുഗറും തലവേദനയും കൂട്ടും; പ്രമേഹം, മൈഗ്രെയ്ൻ ഉള്ളവർ ഒഴിവാക്കേണ്ട പഴങ്ങൾ ഏതൊക്കെ?

എല്ലാ പഴങ്ങളും എല്ലാവർക്കും യോജിക്കുന്നില്ല. ചില പഴങ്ങൾ മൈഗ്രെയ്ൻ വഷളാക്കുക, അസിഡിറ്റി വർധിപ്പിക്കുക, രക്തത്തിലെ പഞ്ചസാര വർധിപ്പിക്കുക അല്ലെങ്കിൽ വയറു വീർക്കാൻ കാരണമാകും

എല്ലാ പഴങ്ങളും എല്ലാവർക്കും യോജിക്കുന്നില്ല. ചില പഴങ്ങൾ മൈഗ്രെയ്ൻ വഷളാക്കുക, അസിഡിറ്റി വർധിപ്പിക്കുക, രക്തത്തിലെ പഞ്ചസാര വർധിപ്പിക്കുക അല്ലെങ്കിൽ വയറു വീർക്കാൻ കാരണമാകും

author-image
Health Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Fruits

Source: Freepik

ആരോഗ്യത്തിന് പഴങ്ങൾ വളരെ നല്ലതാണ്. അതിനാലാണ് ദൈനംദിന ഭക്ഷണത്തിൽ പഴങ്ങൾ ഉൾപ്പെടുത്തണമെന്ന് പറയുന്നത്. എന്നാൽ, പഴങ്ങൾ എപ്പോഴും കഴിക്കാൻ ആരോഗ്യകരമല്ല. ചില ആരോഗ്യ പ്രശ്നങ്ങളുള്ളവർ ഒഴിവാക്കേണ്ട ചില പഴങ്ങളുണ്ട്. പഴങ്ങളോടുള്ള ശരീരത്തിന്റെ പ്രതികരണം ഒരു വ്യക്തിയുടെ ആരോഗ്യസ്ഥിതിയെ ആശ്രയിച്ചിരിക്കുന്നുവെന്ന് ന്യൂട്രീഷ്യനിസ്റ്റ് ലവ്‌നീത് ബത്ര ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറഞ്ഞു.

Advertisment

എല്ലാ പഴങ്ങളും എല്ലാവർക്കും യോജിക്കുന്നില്ല. ചില പഴങ്ങൾ മൈഗ്രെയ്ൻ വഷളാക്കുക, അസിഡിറ്റി വർധിപ്പിക്കുക, രക്തത്തിലെ പഞ്ചസാര വർധിപ്പിക്കുക അല്ലെങ്കിൽ വയറു വീർക്കാൻ കാരണമാകുന്നത് എങ്ങനെയെന്ന് അവർ വിശദീകരിച്ചിട്ടുണ്ട്. 

Also Read: ജിമ്മില്ല, കഷ്ടപ്പാടുകളില്ല; ജാൻവി കപൂറിന്റെ ഈയൊരു ശീലം മതി, വണ്ണം കുറയ്ക്കാം

പ്രമേഹമുള്ളവർ ശ്രദ്ധിക്കേണ്ട പഴങ്ങൾ

ബത്രയുടെ അഭിപ്രായത്തിൽ, പ്രമേഹരോഗികൾ ഉയർന്ന അളവിൽ പഞ്ചസാര അടങ്ങിയ പഴങ്ങൾ കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ടതുണ്ട്. മാമ്പഴം,  മുന്തിരി, അമിതമായി പഴുത്ത വാഴപ്പഴം തുടങ്ങിയ മധുരമുള്ളവ രക്തത്തിലെ ഗ്ലൂക്കോസിനെ വേഗത്തിൽ വർധിപ്പിക്കും, പ്രത്യേകിച്ച് വെറും വയറ്റിൽ കഴിക്കുമ്പോൾ. ഗ്ലൂക്കോസിന്റെ ആഗിരണത്തെ മന്ദഗതിയിലാക്കാനും സ്ഥിരമായ പഞ്ചസാരയുടെ അളവ് നിലനിർത്താനും ബദാം, പിസ്ത, ചിയ അല്ലെങ്കിൽ ഫ്ളാക്സ് സീഡ്സ് പോലുള്ളവയ്ക്കൊപ്പം പഴങ്ങൾ ഉൾപ്പെടുത്താൻ അവർ നിർദേശിച്ചു.

Advertisment

മൈഗ്രെയ്നിന് കുറ്റവാളിയായ 2 പഴങ്ങൾ

അമിതമായി പഴുത്ത വാഴപ്പഴവും അമിതമായി അവോക്കാഡോ കഴിക്കുന്നതുമാണ് മൈഗ്രെയ്നിന്റെ പ്രധാന കാരണമായി അവർ ചൂണ്ടിക്കാട്ടിയത്.  രണ്ടിലും ടൈറാമിൻ അടങ്ങിയിട്ടുണ്ട്. ഇത് വാസോഡിലേഷന് കാരണമാവുകയും സെൻസിറ്റീവ് വ്യക്തികളിൽ മൈഗ്രെയ്നിന് കാരണമാവുകയും ചെയ്യും. രോഗലക്ഷണങ്ങൾ നിരീക്ഷിക്കുകയും ഈ പഴങ്ങൾ ഒഴിവാക്കുകയും ചെയ്യുക എന്നതാണ് ബത്ര നൽകിയ നിർദേശം.

Also Read: ബിപിയും ഹൃദ്രോഗങ്ങളും വിട്ടൊഴിയും; ഈ 3 ഭക്ഷണങ്ങൾ പടിക്ക് പുറത്താക്കൂ

ദഹനത്തെ ബാധിക്കുന്ന സിട്രസ് പഴങ്ങൾ

അസിഡിറ്റിക്ക് സാധ്യതയുള്ള ആളുകൾ ലഘുഭക്ഷണമായി പഴങ്ങൾ കഴിക്കാറുണ്ട്. എന്നാൽ രാവിലെ ആദ്യം സിട്രസ് പഴങ്ങൾ കഴിക്കുന്നതിനെതിരെ ബത്ര മുന്നറിയിപ്പ് നൽകി. ഓറഞ്ച്, നാരങ്ങ, മുന്തിരി, പൈനാപ്പിൾ എന്നിവയിൽ സിട്രിക്, മാലിക് ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇവ സെൻസിറ്റീവ് ആയ ആമാശയ പാളിയെ പ്രകോപിപ്പിക്കും. അമിതമായ സിട്രസ് പഴങ്ങൾ ആമാശയത്തിലെ അസിഡിറ്റി വർധിപ്പിക്കുകയും അസ്വസ്ഥത വർധിപ്പിക്കുകയും ചെയ്യും.

Also Read: രാവിലെ മുട്ട, ഉച്ചയ്ക്ക് ചിക്കനോ മത്സ്യമോ, 7 മണിക്ക് അത്താഴം; 64 ലും സുനിൽ ഷെട്ടി ഫിറ്റ്

വയറുവീർക്കൽ

ചില പഴങ്ങൾ കഴിക്കുമ്പോൾ വയറു വീർക്കൽ കൂടുതൽ വഷളാകുന്നത് സാധാരണയായി ഉയരുന്ന പരാതിയാണ്. തണ്ണിമത്തൻ, മിക്സഡ് ഫ്രൂട്ട് ബൗളുകൾ, പ്രധാന ഭക്ഷണത്തോടൊപ്പം പഴങ്ങൾ കഴിക്കുന്ന ശീലം എന്നിവ ദഹനത്തെ തടസപ്പെടുത്തുമെന്ന് ബത്ര പറയുന്നു. പാകം ചെയ്ത ഭക്ഷണങ്ങളേക്കാൾ വേഗത്തിൽ പഴങ്ങൾ ദഹിക്കുന്നതിനാൽ, ദഹിക്കാൻ ഭാരമുള്ള ഭക്ഷണത്തിനൊപ്പം അവ കഴിക്കുമ്പോൾ അവ പുളിക്കാൻ സാധ്യതയുണ്ട്. ഇത് ഗ്യാസ്, വയറു വീർക്കൽ എന്നിവ ഉണ്ടാക്കുന്നു.

ബുദ്ധിപൂർവ്വം പഴങ്ങൾ തിരഞ്ഞെടുക്കുക

പഴങ്ങൾ ഒഴിവാക്കുകയല്ല, മറിച്ച് വ്യക്തിഗത ആരോഗ്യ ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായവ ഏതെന്ന് മനസിലാക്കി തിരഞ്ഞെടുക്കണമെന്ന് ബത്ര നിർദേശിച്ചു.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: പ്രമേഹം മാറ്റാനാവില്ല, ഇൻസുലിൻ തുടങ്ങിയാൽ നിർത്താനാവില്ല; തെറ്റിദ്ധാരണകൾ പൊളിച്ചെഴുതി ഡോക്ടർ

Diabetes

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: