scorecardresearch

പ്രമേഹ രോഗികൾക്ക് ചോറ് കഴിക്കാമോ?

അരി പാകം ചെയ്യുന്ന രീതിയും വളരെ പ്രധാനമാണ്

അരി പാകം ചെയ്യുന്ന രീതിയും വളരെ പ്രധാനമാണ്

author-image
Health Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
rice, health, ie malayalam

രാജ്യത്ത് വർധിച്ചുവരുന്ന ജീവിത ശൈലി രോഗമാണ് പ്രമേഹം. അനാരോഗ്യകരമായ ഭക്ഷണരീതിയും വ്യായാമക്കുറവും ഒക്കെ തന്നെയാണ് പ്രമേഹ രോഗത്തിലേക്ക് നയിക്കുന്നത്. പ്രമേഹ രോഗികൾക്ക് ചില ഭക്ഷണങ്ങൾ കഴിക്കാൻ പാടില്ലെന്ന തെറ്റിദ്ധാരണ പൊതുവേയുണ്ട്. അക്കൂട്ടത്തിൽ ഒന്നാണ് ചോറ്. രക്​തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കുമെന്ന് കരുതി പ്രമേഹമുള്ളവർ ചോറ് പൂർണമായും ഒഴിവാക്കാറുണ്ട്.

Advertisment

പ്രമേഹമുള്ളവർക്ക് ചോറ് കഴിക്കാമെന്ന് പറഞ്ഞിരിക്കുകയാണ് ന്യൂട്രീഷ്യനിസ്റ്റ് ഭക്തി കപൂർ. ''നിങ്ങൾക്ക് പിസിഒഎസോ പ്രമേഹമോ ഉണ്ടെങ്കിലും ചോറ് കഴിക്കാം. പക്ഷേ അവയുടെ അളവ് നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണെന്ന് നിങ്ങൾ തിരിച്ചറിയണം. ഭക്ഷണത്തിൽ സബ്‌സിയുടെയും സാലഡിന്റെയും രൂപത്തിൽ ധാരാളം പച്ചക്കറികളും പ്രോട്ടീനിനായി കുറച്ച് പരിപ്പ്, തൈര് അല്ലെങ്കിൽ നോൺ-വെജ് എന്നിവയും ഉൾപ്പെടുത്തണം,'' അവർ ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറഞ്ഞു.

പ്രമേഹവും പിസിഒഎസും ഉള്ളവർ ഭക്ഷണത്തിൽ ജാഗ്രത പുലർത്തണം. രക്തത്തിലെ പഞ്ചസാര അപകടകരമായ നിലയിലേക്ക് ഉയരുന്നില്ലെന്ന് ഉറപ്പാക്കാൻ എല്ലാ ദിവസവും ഭക്ഷണക്രമം നിരീക്ഷിക്കണം. അതിനാൽ, കുറഞ്ഞ ജിഐ (ഗ്ലൈസെമിക് ഇൻഡക്സ്) ഭക്ഷണങ്ങൾ കഴിക്കുന്നത് പ്രധാനമാണ്. അരിയിൽ കാർബോഹൈഡ്രേറ്റ് ധാരാളമുണ്ട്, ഉയർന്ന ജിഐ ഉണ്ട്. പ്രമേഹമോ പിസിഒഎസോ ഉണ്ടെങ്കിൽ വലിയ അളവിൽ കഴിക്കുന്നത് ഒഴിവാക്കണമെന്ന് അവർ നിർദേശിച്ചു.

അരി പാകം ചെയ്യുന്ന രീതിയും അതിന്റെ അന്നജത്തിന്റെ ഉള്ളടക്കത്തിൽ വലിയ സ്വാധീനം ചെലുത്തുന്നു. അരി പാകം ചെയ്യുമ്പോൾ എപ്പോഴും വെള്ളം വറ്റിക്കുക. അരി പാകം ചെയ്യുമ്പോൾ ഒരു ടീസ്പൂൺ വെളിച്ചെണ്ണയോ നെയ്യോ ചേർത്ത് 12 മണിക്കൂർ (വേവിച്ചതും തണുപ്പിച്ചതുമായ അരി) വയ്ക്കുക. ഇതിലൂടെ പ്രതിരോധശേഷിയുള്ള അന്നജം വർധിപ്പിക്കാനും കലോറി 60% കുറയ്ക്കാനും കഴിയും. ചൂടുള്ള ചോറ് വേണമെന്നുണ്ടെങ്കിൽ പിന്നീട് ചൂടാക്കിയാൽ മതിയെന്നും അവർ പറഞ്ഞു.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Health Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: