scorecardresearch

പ്രമേഹ രോഗികള്‍ക്ക് ഇഞ്ചി കഴിക്കാമോ?

കേരളീയ ഭക്ഷണങ്ങളില്‍ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് ഇഞ്ചി, എന്നാല്‍ ഇഞ്ചിയുടെ ഉപയോഗം ചില ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമായേക്കാം

പ്രമേഹ രോഗികള്‍ക്ക് ഇഞ്ചി കഴിക്കാമോ?

കേരളീയ ഭക്ഷണങ്ങളില്‍ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് ഇഞ്ചി. നിരവധി ആരോഗ്യഗുണങ്ങളുള്ള ഒരു ഔഷധം കൂടിയാണിത്. ദഹനപ്രശ്നങ്ങള്‍ മുതല്‍ ശരീരഭാരം കുറയ്ക്കുന്നതില്‍ വരെ ഇഞ്ചിക്ക് റോളുണ്ട്. അധികമായാല്‍ അമൃതും വിഷമെന്ന് പറയുന്നത് പോലെ ഇഞ്ചി അധികം കഴിക്കുന്നതുകൊണ്ട് ചില ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകാന്‍ സാധ്യതയുണ്ട്.

പ്രമേഹമുള്ള ഒരു വ്യക്തിയാണ് നിങ്ങളെങ്കില്‍ ഇഞ്ചിയധികമുള്ള ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതായിരിക്കും നല്ലത്. ഇഞ്ചി അധികമായി കഴിക്കുന്നത് പ്രമേഹ രോഗികളില്‍ രക്ത സമ്മര്‍ദ്ദം കുറയ്ക്കുന്നതിന് കാരണമാകുന്നു. ഇത്, ക്ഷീണത്തിലേക്കും തലകറക്കത്തിലേക്കും നയിച്ചേക്കാം. നിങ്ങള്‍ പ്രമേഹ രോഗിയും ഇഞ്ചിയോ ഇഞ്ചി അടങ്ങിയ ഭക്ഷണം കഴിക്കാനോ ആഗ്രഹിക്കുന്നയൊരാളാണെങ്കില്‍ ആരോഗ്യവിദഗ്ധന്റെ ഉപദേശം തേടുക.

ഇത് മാത്രമല്ല ഇഞ്ചി കഴിക്കുന്നതുകൊണ്ടുള്ള ആരോഗ്യപ്രശ്നങ്ങല്‍, മറ്റ് ചിലതുകൂടിയുണ്ട്.

വയറുവേദന

ഇഞ്ചി അമിതമായി കഴിക്കുന്നത് വയറിന് പ്രശ്‌നങ്ങൾ ഉണ്ടാക്കും. പിത്തരസ ഉത്പാദനം വര്‍ധിപ്പിക്കുന്ന ഘടകങ്ങളിൽ ഒന്നാണ് ഇഞ്ചി. അതിനാല്‍ വെറും വയറ്റിലേക്ക് ഇഞ്ചിയുടെ അംശം ചെല്ലുന്നത് ഗ്യാസിന് കാരണമാകും. ഇത് ദഹനപ്രക്രിയയേയും ബാധിക്കും.

വയറിളക്കം

ഇഞ്ചിയുടെ അമിതോപയോഗത്തിന്റെ മറ്റൊരു അപകടകമാണ് വയറിളക്കം. അമിതമായി ഇഞ്ചി കഴിക്കുന്നത് നെഞ്ചെരിച്ചിൽ, വയറിളക്കം, പൊള്ളൽ, വയറില്‍ അസ്വസ്തത എന്നിവയ്ക്ക് കാരണമാകും.

ഗര്‍ഭകാലത്ത് ഇഞ്ചി ഒഴിവാക്കുക

ഇഞ്ചി, ഉയർന്ന അളവിൽ കഴിക്കുമ്പോൾ ഗർഭാശയത്തിൻറെ സങ്കോചത്തിന് കാരണമാകുന്നു. അതിനാൽ, ഗർഭകാലത്ത് ഇത് കഴിക്കുന്നത് ഒഴിവാക്കുക. ഇഞ്ചി അധികമായി കഴിക്കുന്നത് ഗർഭകാലത്ത് കടുത്ത നെഞ്ചെരിച്ചിലിനും കാരണമായേക്കും.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Diabetes patients can consume ginger know these side effects