/indian-express-malayalam/media/media_files/2025/11/07/vitull-2025-11-07-12-38-10.jpg)
ഡോ.വിതുല്‍ കെ.ഗുപ്ത
ഇന്ത്യയില്‍ പ്രമേഹരോഗം വര്‍ധിക്കുന്നതിനുള്ള പ്രധാന ഘടകങ്ങളിലൊന്ന് പരിസ്ഥിതി മലിനീകരണമാണെന്ന് വിലയിരുത്തൽ. പരിസ്ഥിതി മലിനീകരണവും എന്‍ഡോക്രൈന്‍ ഡിസ്റപ്റ്ററുകളും ഡയബറ്റോളജിയിലെ ഒരു പുതിയപഠന മേഖലയായി രൂപപ്പെട്ടിട്ടുണ്ടെന്ന് അസോസിയേഷന്‍ ഓഫ് ഫിസിഷ്യന്‍സ് ഓഫ് ഇന്ത്യ (മല്‍വാ ബ്രാഞ്ച്) ചെയര്‍മാന്‍ ഡോ.വിതുല്‍ കെ.ഗുപ്ത പറഞ്ഞു.
Also Read: 30 ദിവസത്തേക്ക് ഈ പ്രഭാത ഭക്ഷണം കഴിക്കൂ; എത്ര കുറയാത്ത വണ്ണവും കുറയ്ക്കാം
'വ്യവസായവല്‍ക്കരണം, പരിസ്ഥിതി സമ്പര്‍ക്കം, ഉപാപചയ ആരോഗ്യം എന്നിവ തമ്മിലുള്ള ബന്ധം അടിയന്തരമായ ശ്രദ്ധ ആവശ്യപ്പെടുന്നു' എന്ന് റിസര്‍ച്ച് സൊസൈറ്റി ഫോര്‍ ദി സ്റ്റഡി ഓഫ് ഡയബറ്റിസ് ഇന്‍ ഇന്ത്യ (ആര്‍എസ്എസ്ഡിഐ) യുടെ 53-ാമത് ദേശീയ വാര്‍ഷിക സമ്മേളനത്തില്‍ മലിനീകരണവും പ്രമേഹവും എന്ന വിഷയത്തില്‍ ഡോ.ഗുപ്ത ചൂണ്ടിക്കാട്ടി.
Also Read: അമ്മയാകാൻ ഉടൻ താൽപര്യമില്ലേ? അണ്ഡങ്ങൾ സൂക്ഷിച്ചുവയ്ക്കാം; ഈ മാർഗം അറിഞ്ഞിരിക്കൂ
പ്ലാസ്റ്റിക്കുകളില്‍ സാധാരണയായി കാണപ്പെടുന്ന ഫ്താലേറ്റുകള്‍ ശരീരത്തിലെ ജനിതക നിയന്ത്രണങ്ങളിലൂടെ ടൈപ്പ് 2 പ്രമേഹത്തിന്റെ സാധ്യത വർധിപ്പിക്കുകയും ഗര്‍ഭിണികളില്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നത്തിന് വഴിവെക്കുകയും ചെയ്യുന്നുവെന്ന് ഇന്ത്യന്‍ ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു. കര്‍ശനമായ എമിഷന്‍ മാനദണ്ഡങ്ങള്‍, കീടനാശിനി ഉപയോഗത്തിലെ നിരീക്ഷണവും നിയന്ത്രണവും, ഭക്ഷ്യ പാക്കേജിങ്ങില്‍ പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കല്‍ എന്നിവയുടെ ആവശ്യകത ഡോ.ഗുപ്ത എടുത്തു പറഞ്ഞു. പ്രമേഹ സാധ്യത വിലയിരുത്തലുകളില്‍, ക്ലിനിക്കല്‍ തലത്തില്‍ രോഗിയുടെ പരിസ്ഥിതി പശ്ചാത്തല ചരിത്രം കൂടി ഉള്‍പ്പെടുത്താനും അദ്ദേഹം നിർദേശിച്ചു.
Also Read: ബിപി ഉയരുന്നുണ്ടോ? മരുന്നില്ലാതെ വേഗത്തിൽ കുറയ്ക്കാൻ ഒരു വഴിയുണ്ട്
നയരൂപീകരണം, പൊതുജനാരോഗ്യ ഇടപെടലുകള്‍, ക്ലിനിക്കല്‍ പ്രാക്ടീസ് എന്നിവയിലൂടെ ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടത്, പ്രത്യേകിച്ച് മലിനീകരണവും പ്രമേഹവും വേഗത്തില്‍ വർധിച്ചുവരുന്ന വികസ്വര രാജ്യങ്ങളില്‍, പ്രമേഹവ്യാപനം തടയുന്നതിന് അത്യാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
Read More: ചോറും കഴിക്കാം, ചപ്പാത്തിയും കഴിക്കാം; വണ്ണം കുറയാൻ ഈ 3 രഹസ്യങ്ങൾ അറിയുക
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us