scorecardresearch
Latest News

കറുവാപ്പട്ട മുതൽ തൈര് വരെ; ബ്ലഡ് ഷുഗർ നിയന്ത്രിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ

തൈരിൽ പ്രോബയോട്ടിക്സ് അടങ്ങിയിട്ടുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ ഇത് സഹായിക്കുന്നു

കറുവാപ്പട്ട മുതൽ തൈര് വരെ; ബ്ലഡ് ഷുഗർ നിയന്ത്രിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ

ലോകമെമ്പാടുമുള്ള ധാരാളം ആളുകൾ അനുഭവിക്കുന്ന ഒരു ആരോഗ്യപ്രശ്നമാണ് പ്രമേഹം. രക്തത്തിലെ പഞ്ചസാരയുടെ അളവ്‌ ക്രമാതീതമായി വർധിക്കുന്നതാണ് പ്രധാന ലക്ഷണം. അതിനാൽ തന്നെ, പ്രമേഹമുള്ള ഒരാൾ നിരന്തരം രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കണം. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നത് അവയവങ്ങൾക്ക് കേടുവരുത്തും.

രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണയേക്കാൾ കൂടുതലാണെന്ന് ശ്രദ്ധയിൽപ്പെട്ടാൽ, ഡോക്ടറെ സമീപിക്കുകയും അവർ നിർദേശിക്കുന്ന മരുന്നുകൾ കഴിക്കുകയും ചെയ്യുക. ഇതിലൂടെ രക്തത്തിലെ പഞ്ചസാര നിയന്ത്രണത്തിലാക്കാൻ സഹായിക്കും. രക്തത്തിലെ പഞ്ചസാര കുറയ്ക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളും കഴിക്കാവുന്നതാണ്. അവ ഏതൊക്കെയെന്ന് നോക്കാം.

വിത്തുകൾ: ചിയ വിത്തുകൾ, ഫ്ളാക്സ് സീഡുകൾ തുടങ്ങിയവയിൽ പലതരം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. അവയിൽ ആന്റിഓക്‌സിഡന്റുകളും നാരുകളും അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു.

നട്‌സ്: വിവിധതരം നട്സുകൾ ലഭ്യമാണ്. ഇവ പരിമിതമായ അളവിൽ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുന്ന വിറ്റാമിനുകളും ആരോഗ്യകരമായ കൊഴുപ്പുകളും പോലുള്ള നിരവധി പോഷകങ്ങൾ അവയിൽ അടങ്ങിയിട്ടുണ്ട്. അവ ഹൃദയാരോഗ്യത്തിനും നല്ലതാണ്.

കറുവാപ്പട്ട: പ്രമേഹമുള്ളവർക്ക് ഈ സുഗന്ധവ്യഞ്ജനം ഉത്തമമാണ്. ഇവയിൽ അടങ്ങിയിരിക്കുന്ന സംയുക്തങ്ങൾ രക്തത്തിലെ പഞ്ചസാര കുറയ്ക്കാൻ സഹായിക്കുന്നു. മറ്റ് പല ആരോഗ്യ അവസ്ഥകൾക്കും ഇത് ഗുണം ചെയ്യും. കറുവാപ്പട്ട ഭക്ഷണത്തിൽ ചേർക്കാം. കറുവാപ്പട്ട ചേർത്ത ചായയും മികച്ചതാണ്.

തൈര്: ഇതിൽ പ്രോബയോട്ടിക്സ് അടങ്ങിയിട്ടുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ ഇത് സഹായിക്കുന്നു. തൈര് ലഘുഭക്ഷണമായി കഴിക്കാം അല്ലെങ്കിൽ ഭക്ഷണത്തിൽ ഉൾപ്പെടുത്താം.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Diabetes from cinnamon to yoghurt these foods help to reduce blood sugar levels704801