/indian-express-malayalam/media/media_files/2026/01/01/health-2026-01-01-09-02-07.jpg)
Image Source: Freepik
പ്രമേഹം, ഉയർന്ന രക്തസമ്മർദം, ഫാറ്റി ലിവർ തുടങ്ങിയ ജീവിതശൈലി രോഗങ്ങൾ പലപ്പോഴും ലക്ഷണങ്ങൾ പ്രകടിപ്പിക്കാതെ ശരീരത്തെ കീഴടക്കുകയാണെന്ന് ആരോഗ്യവിദഗ്ധർ. ഇന്ത്യയിൽ ഇത്തരം രോഗബാധിതരുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ, 2026-ൽ ഓരോ ഇന്ത്യക്കാരനും ആരോഗ്യകാര്യത്തിൽ സ്വീകരിക്കേണ്ട അഞ്ച് പ്രധാന മുൻകരുതലുകളെക്കുറിച്ച് ഡോ.സുരഞ്ജിത് ചാറ്റർജി വിശദീകരിച്ചിട്ടുണ്ട്.
നമ്മുടെ തിരക്കേറിയ ജീവിതശൈലി, മാനസിക സമ്മർദം, വ്യായാമമില്ലായ്മ, അനാരോഗ്യകരമായ ഭക്ഷണരീതി എന്നിവയാണ് ഈ നിശബ്ദ കൊലയാളികളെ ക്ഷണിച്ചുവരുത്തുന്നത്. ഈ രോഗങ്ങളെ പൂർണ്ണമായും മാറ്റാനായില്ലെങ്കിലും കൃത്യമായ ഇടപെടലുകളിലൂടെ നിയന്ത്രിക്കാൻ സാധിക്കും. എല്ലാവരും ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങൾ ഇവയാണ്.
Also Read: ഭക്ഷണമല്ല, നിങ്ങളുടെ ശീലങ്ങളാണ് പ്രശ്നം; ആരോഗ്യത്തെ നശിപ്പിക്കുന്ന 7 മോശം ശീലങ്ങൾ
1. കൃത്യമായ ആരോഗ്യ പരിശോധന
രോഗലക്ഷണങ്ങൾ ഇല്ലെങ്കിൽ പോലും വർഷത്തിലൊരിക്കലെങ്കിലും രക്തസമ്മർദം, പ്രമേഹം, കൊളസ്ട്രോൾ, ശരീരഭാരം എന്നിവ പരിശോധിക്കണം. ഫാറ്റി ലിവർ, പ്രമേഹം തുടങ്ങിയവ തുടക്കത്തിൽ തിരിച്ചറിയാൻ പരിശോധനകൾ അനിവാര്യമാണ്.
2. ഭക്ഷണക്രമത്തിൽ മാറ്റം
ഉപ്പ്, പഞ്ചസാര, എണ്ണമയമുള്ള ഭക്ഷണങ്ങൾ എന്നിവയുടെ ഉപയോഗം കുറയ്ക്കണം. സംസ്‌കരിച്ച ഭക്ഷണങ്ങൾക്ക് പകരം പഴങ്ങൾ, പച്ചക്കറികൾ, നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ എന്നിവ ഉൾപ്പെടുത്തുക. ശരിയായ സമയത്ത് ഭക്ഷണം കഴിക്കുന്നതും പ്രധാനമാണ്.
Also Read: ഏഴ് ദിവസം കൊണ്ട് ഫാറ്റി ലിവർ അകറ്റാം; കരൾ ശുദ്ധീകരിക്കാൻ ഒരു അദ്ഭുത പാനീയം
3. വ്യായാമം ശീലമാക്കുക
ദിവസവും കുറഞ്ഞത് 30 മിനിറ്റെങ്കിലും വ്യായാമം ചെയ്യുക. നടത്തം, സൈക്ലിങ്, യോഗ തുടങ്ങിയവ ഇതിനായി തിരഞ്ഞെടുക്കാം. ഇത് രക്തസമ്മർദം കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
4. മാനസികാരോഗ്യം പ്രധാനം
ശാരീരിക ആരോഗ്യത്തോടൊപ്പം തന്നെ പ്രാധാന്യമുള്ളതാണ് മാനസികാരോഗ്യവും. അമിതമായ സമ്മർദം രക്തസമ്മർദത്തിലേക്കും മറ്റ് സങ്കീർണ്ണതകളിലേക്കും നയിക്കും. ധ്യാനം, ആവശ്യത്തിന് ഉറക്കം എന്നിവ ഉറപ്പാക്കുക.
Also Read: ഹൃദയാഘാതം തുടങ്ങുന്നത് ഹൃദയത്തിലല്ല; ആദ്യം പരിഹരിക്കേണ്ടത് ഈ പ്രശ്നമെന്ന് കാർഡിയോളജിസ്റ്റ്
5. ദുശീലങ്ങൾ ഉപേക്ഷിക്കുക
പുകവലിയും മദ്യപാനവും ഒഴിവാക്കുന്നത് കരൾ രോഗങ്ങൾക്കും ഹൃദ്രോഗങ്ങൾക്കും ഉള്ള സാധ്യത വലിയ തോതിൽ കുറയ്ക്കും. പുകയിലയുടെ ഉപയോഗം കാൻസർ ഉൾപ്പെടെയുള്ള ഗുരുതരമായ രോഗങ്ങൾക്ക് കാരണമാകും.
ഈ പുതുവർഷത്തിൽ ആരോഗ്യത്തിന് മുൻഗണന നൽകുന്നത് വരുംകാലങ്ങളിൽ മെച്ചപ്പെട്ട ജീവിതം നയിക്കാൻ നമ്മെ സഹായിക്കും. രോഗം വന്നതിന് ശേഷം ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ നോക്കുന്നതാണെന്ന് ഓർക്കുക.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: മലബന്ധം മാറിക്കിട്ടും, കൊളസ്ട്രോൾ കുറയും; വീട്ടു മുറ്റത്തെ ഈ പഴം ഒരെണ്ണം കഴിക്കൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us