scorecardresearch

എന്റെ ജീവിതം തുലച്ചത് ഈ സിന്തെറ്റിക് ഉപയോഗമാണ്; ധ്യാൻ പറഞ്ഞ സിന്തെറ്റിക്ക് ഡ്രഗ്ഗിൻ്റെ ദോഷഫലങ്ങളറിയാം

"എന്റെ ജീവിതം തുലച്ചത് ഈ സിന്തറ്റിക് ഉപയോഗമാണ്. അതെന്റെ നശിച്ച കാലമായാണ് ഞാൻ കണക്കാക്കുന്നത്"

"എന്റെ ജീവിതം തുലച്ചത് ഈ സിന്തറ്റിക് ഉപയോഗമാണ്. അതെന്റെ നശിച്ച കാലമായാണ് ഞാൻ കണക്കാക്കുന്നത്"

author-image
Health Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Dhyan Sreenivasan | Dhyan Sreenivasan about Drug Use | Dhyan Sreenivasan Synthetic drugs | NPS drugs | ധ്യാൻ ശ്രീനിവാസൻ

എന്റെ ജീവിതം തുലച്ചത് ഈ സിന്തറ്റിക് ഉപയോഗമാണ്

ഒരു സമയത്ത് താൻ ലഹരിയ്ക്ക് അടിമയായിരുന്നു എന്ന് വെളിപ്പെടുത്തി ധ്യാൻ ശ്രീനിവാസൻ. അമിതമായ മദ്യപാനത്തിനു പുറമെ സിന്തറ്റിക് ലഹരിയും ഉപയോഗിച്ചിരുന്നുവെന്നാണ് മനോരമ ന്യൂസിനു നൽകിയ അഭിമുഖത്തിൽ ധ്യാൻ ശ്രീനിവാസൻ വെളിപ്പെടുത്തിയത്. റീ ഹാബിന്റെ അവസാന ഘട്ടത്തിലാണ് താനെന്നും വിവാഹവും മകളുടെ ജനനവും സിനിമയിൽ തിരക്കേറിയതുമൊക്കെ ലഹരി ഉപയോഗത്തിൽ നിന്നും രക്ഷപ്പെടാൻ തന്നെ ഏറെ സഹായിച്ചുവെന്നും ധ്യാൻ പറയുന്നു.

Advertisment

"2013ന് ശേഷം ഞാൻ മദ്യപാനം കുറച്ചു തുടങ്ങി. പിന്നീട് ഓർഗാനിക് ലഹരിമരുന്നിലേക്ക് കടന്നു. 2018 ൽ സിന്തറ്റിക് ഉപയോഗിച്ചു തുടങ്ങി. കോളജ് കാലഘട്ടത്തിൽ നിർത്തിയതായിരുന്നു അത്. മദ്യവും സിന്തറ്റിക് ലഹരിയും വന്നതോടെയാണ് അച്ഛനുമായി കടുത്ത പ്രശ്നങ്ങൾ വരുന്നത്. ഇതൊന്നും ഒരിക്കലും ചെയ്യാൻ പാടില്ല. നമ്മൾ എന്താണ് പറയുന്നതെന്നുപോലും അറിയാൻ പറ്റില്ല, നമ്മളെന്തോ സംഭവമാണെന്ന് അത് ഉപയോഗിക്കുമ്പോൾ വിചാരിക്കും. മലയാള സിനിമയിൽ ഓർഗാനിക്കൊന്നും ആർക്കും വേണ്ട, എല്ലാവരും സിന്തറ്റിക്കിലേക്ക് മാറി. എന്റെ ജീവിതം തുലച്ചത് ഈ സിന്തറ്റിക് ഉപയോഗമാണ്. അതെന്റെ നശിച്ച കാലമായാണ് ഞാൻ കണക്കാക്കുന്നത്. അവസാനം ഞാൻ കരഞ്ഞതു പോലും ആ സമയത്താണ്. നമ്മുടെ ശരീരവും ഇല്ലാതാക്കിക്കളയും. 2019 തൊട്ട് 2021 വരെ ഞാനത് ഉപയോഗിച്ചു. എല്ലാ ദിവസവും ഉപയോഗിക്കുമായിരുന്നു. അന്ന് കൂടെ ഉണ്ടായിരുന്നവർക്ക് അസുഖം വന്നു തുടങ്ങി, എല്ലാ ബന്ധങ്ങളും ഇല്ലാതായി. അന്ന് ഉണ്ടായിരുന്നവർ ഇപ്പോൾ എവിടെയുണ്ടെന്നു പോലും അറിയില്ല," തന്റെ ജീവിതത്തിലെ മോശം കാലഘട്ടത്തെ കുറിച്ച് ധ്യാനിന്റെ വാക്കുകൾ ഇങ്ങനെ.

എന്താണ് സിന്തെറ്റിക് ഡ്രഗ്?

എന്താണ് ധ്യാൻ പറഞ്ഞ ഈ സിന്തെറ്റിക് ഡ്രഗ് എന്നറിയാമോ? സൈക്കോ ആക്റ്റീവ് ലഹരിവസ്തുക്കൾ (NPS) എന്നറിയപ്പെടുന്ന സിന്തെറ്റിക് ഡ്രഗ്ഗുകൾ കഞ്ചാവ്, കൊക്കെയ്ൻ, എംഡിഎംഎ, എൽഎസ്ഡി പോലുള്ളവ നിലവിലുള്ള നിയമവിരുദ്ധ മയക്കുമരുന്നുകളുടെ ഫലങ്ങളെ അതുപോലെ അനുകരിക്കാൻ ശ്രമിക്കുന്നവയാണ്. നിലവിലുള്ള മരുന്നുകളുടെ രാസഘടനയിൽ മാറ്റം വരുത്തിയോ പൂർണ്ണമായും പുതിയ സംയുക്തങ്ങൾ വികസിപ്പിച്ചോ നിയമപരമായ നിയന്ത്രണങ്ങളെ മറികടക്കാൻ സിന്തറ്റിക് ഡ്രഗുകളുടെ നിർമാതാക്കൾ ശ്രമിക്കാറുണ്ട്. സിന്തറ്റിക് ഡ്രഗുകൾ സാധാരണയായി പൊടികൾ, ഗുളികകൾ അല്ലെങ്കിൽ ദ്രാവകങ്ങൾ എന്നീ രൂപങ്ങളിലാണ് വിൽക്കപ്പെടുന്നത്. അങ്ങേയറ്റം അപകടകരവും ഉപയോക്താക്കൾക്ക് ദോഷകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നവയുമാണ് സിന്തെറ്റിക് ഡ്രഗുകൾ.

സിന്തറ്റിക് മരുന്നുകളുടെ ദോഷഫലങ്ങൾ

സിന്തറ്റിക് ഡ്രഗുകൾ പ്രവചനാതീതവും അതികഠിനവുമായ ആരോഗ്യ പ്രത്യാഘാതങ്ങൾ ഉണ്ടാകാം. സിന്തറ്റിക് ഡ്രഗ് പലപ്പോഴും രഹസ്യ ലാബുകളിൽ നിർമ്മിക്കപ്പെടുന്നു. അവയുടെ രാസഘടനകൾ വ്യാപകമായി വ്യത്യാസപ്പെട്ടിരിക്കുന്നു എന്നതിനാൽ, ഉപയോക്താക്കൾക്ക് അവർ കഴിക്കുന്ന മരുന്നിൽ ഏതൊക്കെ രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ടെന്നോ അതെത്രത്തോളം പ്രത്യാഘാതമുണ്ടാക്കുമെന്നോ അറിയാനാവില്ല.

Advertisment

ഉയർന്ന രക്തസമ്മർദ്ദം, ശർദ്ദി, ദ്രുതഗതിയിലുള്ള ഹൃദയമിടിപ്പ്, വൃക്കയ്ക്ക് തകരാറുകൾ, സ്ട്രോക്ക്, അപസ്മാരം എന്നിങ്ങനെയുള്ള പ്രത്യാഘാതങ്ങളിലേക്ക് നയിക്കുകയും ചിലപ്പോൾ ജീവന് തന്നെ ഭീഷണിയായി തീരുകയും ചെയ്യും.

സിന്തറ്റിക് ഡ്രഗുകൾ ഉപയോഗിക്കുന്നവരിൽ മാനസികമായ പ്രശ്നങ്ങൾക്കും കാരണമാവും. ഉത്കണ്ഠ, പരിഭ്രാന്തി എന്നിവയ്ക്ക് കാരണമാകും. ഉപയോക്താക്കളിൽ ക്രമേണ മൂഡ് സ്വിങ്സ്, മിഥ്യാഭ്രമം എന്നിവയൊക്കെ അനുഭവപ്പെടാം. ഇവ ഉപഭോക്താക്കളിൽ ആസക്തി വർധിപ്പിക്കാനും കാരണമാവും. വലിയ രീതിയിൽ മരുന്നുകളോട് ആശ്രയത്വം വരികയും അവ ഉപേക്ഷിക്കാൻ ശ്രമിക്കുമ്പോൾ കടുത്ത രീതിയിലുള്ള withdrawal symptoms അനുഭവപ്പെടുകയും ചെയ്യും. ഈ മരുന്നുകൾ ദീർഘകാല പാർശ്വഫലങ്ങൾക്ക് കാരണമാവും. ഏറെനാൾ ഈ മരുന്നുകൾ ഉപയോഗിക്കുന്നത് ബുദ്ധിപരമായ വൈകല്യങ്ങൾ, മാനസികാരോഗ്യ തകരാറുകൾ, മറ്റ് ആരോഗ്യ പ്രശ്നങ്ങൾ എന്നിവയിലേക്ക് നയിച്ചേക്കാം. സിന്തറ്റിക് ഡ്രഗുകൾ പലപ്പോഴും കഞ്ചാവ്, കൊക്കെയ്ൻ, എംഡിഎംഎ, എൽഎസ്ഡി എന്നിവയേക്കാൾ ശക്തമാണ്. അതിനാൽ തന്നെ അമിതമായ ഡോസിൽ ഇവ കഴിച്ചാൽ കോമ അല്ലെങ്കിൽ മരണം തന്നെ സംഭവിച്ചേക്കാം.

  • Editor's Note: This website does not promote, endorse the use and/or possession of any illegal drugs. The information contained in this news report regarding legal or illegal drug use is not an endorsement of any such use.
Dhyan Sreenivasan Drugs

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: