scorecardresearch

Latest News

പ്രതിരോധശേഷിയും ഊർജ്ജവും വർധിപ്പിക്കാൻ ഈ ശർക്കര പാനീയം കുടിക്കൂ

ശർക്കരയും ചെറുചൂടുവെള്ളവും ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാൻ സഹായിക്കും

jaggery drink, health tips, ie malayalam

ആരോഗ്യകരവും ഊർജ്ജസ്വലവും ഉന്മേഷദായകവുമായ പാനീയങ്ങൾ ഉപയോഗിച്ച് ഒരു ദിവസം തുടങ്ങുന്നത് നല്ലതാണ്. പ്രഭാതത്തിൽ ഊർജം നൽകുന്ന ശർക്കര പാനീയം എപ്പോഴെങ്കിലും പരീക്ഷിച്ചിട്ടുണ്ടോ?. യോഗ പരിശീലകയായ അവ്‌നി തൽസാനിയ ഈ പാനീയത്തെക്കുറിച്ച് ഇൻസ്റ്റഗ്രാം പോസ്റ്റിൽ വിശദീകരിച്ചിട്ടുണ്ട്.

ഒരു ദിവസത്തെ ഫാസ്റ്റി​ങ്ങിനു ശേഷം ഈ പാനീയം ഉപയോഗിച്ചാണ് തന്റെ ദിവസം തുടങ്ങുന്നതെന്ന് തൽസാനിയ പറഞ്ഞു. ഇത് ആരോഗ്യകരവും രുചികരവുമാണ്. പരമ്പരാഗത വൈദ്യശാസ്ത്ര പുസ്തകങ്ങളിലും ഇതിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. ആയുർവേദം അനുസരിച്ച്, ചെറുചൂടുള്ള വെള്ളവും ശർക്കരയും ഒരുമിച്ച് കുടിക്കുന്നത് ആരോഗ്യത്തിന് ഒരു മികച്ച മറുമരുന്നായി പ്രവർത്തിക്കുന്നു. ഇത് ദഹന എൻസൈമുകളെ വർദ്ധിപ്പിക്കുകയും ദഹനം വേഗത്തിലാക്കുകയും വൃക്ക സംബന്ധമായ അസുഖങ്ങൾക്കും സഹായകമാണെന്ന് അവർ പറഞ്ഞു.

ചേരുവകൾ

  • ശർക്കര
  • ചിയ വിത്തുകൾ
  • നാരങ്ങ
  • പുതിന ഇല

തയ്യാറാക്കുന്ന വിധം

  • ശർക്കര പൂർണ്ണമായും ഉരുകുന്നതുവരെ വെള്ളത്തിൽ തിളപ്പിക്കുക
  • 10-15 മിനിറ്റ് തണുക്കാൻ മാറ്റിവയ്ക്കുക
  • ശർക്കര തിളപ്പിച്ച വെള്ളത്തിൽ 3-4 നാരങ്ങ പിഴിഞ്ഞ് ഒഴിക്കുക
  • അര മണിക്കൂർ കൂടി തണുപ്പിക്കുക
  • ഗ്ലാസിലേക്ക് മാറ്റുന്നതിനു മുൻപ് നന്നായി കുലുക്കുക
  • സ്വാദിനായി ചിയ വിത്തുകളും പുതിനയിലയും ചേർക്കുക

ശർക്കരയുടെ ആരോഗ്യ ഗുണങ്ങളെക്കുറിച്ചും തൽസാനിയ വിശദീകരിച്ചിട്ടുണ്ട്. ഇതിൽ സിങ്ക്, ഇരുമ്പ്, ഫോസ്ഫറസ്, സെലിനിയം, പൊട്ടാസ്യം, മഗ്നീഷ്യം, വിറ്റാമിനുകൾ ബി 1, ബി 6, സി തുടങ്ങിയ ആന്റിഓക്‌സിഡന്റുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നു. ശരീരത്തിലെ വിഷവസ്തുക്കളെ നീക്കം ചെയ്യുന്നു. ശർക്കരയും ചെറുചൂടുവെള്ളവും ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാൻ സഹായിക്കുമെന്നും അവർ പറഞ്ഞു.

Read More: മായമില്ലാത്തതും രാസവസ്തുക്കളില്ലാത്തതുമായ ശർക്കര തിരിച്ചറിയാൻ ചില എളുപ്പ വഴികൾ

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Detoxify the body with this immunity energy boosting jaggery drink