scorecardresearch

വൻകുടൽ കാൻസർ തടയാം, കരളിനും ഉത്തമം; ഈ 'ഒറ്റ' ഭക്ഷണം മാത്രം മതി

ദിവസവും ഒരു കൈപ്പിടി നിറയെ ഈ ഭക്ഷണം കഴിക്കുന്നത് ആരോഗ്യപരമായ നിരവധി മാറ്റങ്ങൾ വരുത്തും

ദിവസവും ഒരു കൈപ്പിടി നിറയെ ഈ ഭക്ഷണം കഴിക്കുന്നത് ആരോഗ്യപരമായ നിരവധി മാറ്റങ്ങൾ വരുത്തും

author-image
Health Desk
New Update
Nuts

Source: Freepik

ദിവസേനയുള്ള ഭക്ഷണക്രമത്തിൽ ഒരു പ്രത്യേക വിഭവം ഉൾപ്പെടുത്തിയാൽ വൻകുടലിലെ കാൻസർ സാധ്യത കുറയ്ക്കാനും കരളിന്റെ ആരോഗ്യം വർധിപ്പിക്കാനും കഴിയുമെന്ന് ഡോ. സൗരഭ് സേഥി പറയുന്നു. ഡൽഹിയിലെ എയിംസ്, ഹാർവാർഡ്, സ്റ്റാൻഫോർഡ് സർവകലാശാലകളിൽ പരിശീലനം നേടിയ ഡോക്ടറാണ് ഇദ്ദേഹം.

Advertisment

അവധി ദിവസങ്ങളിലെ ഭക്ഷണരീതികൾ പലപ്പോഴും കൃത്യമായ ഡയറ്റിൽ നിന്ന് നമ്മെ അകറ്റാറുണ്ടെങ്കിലും, ദിവസവും ഒരു കൈപ്പിടി നിറയെ ഈ ഭക്ഷണം കഴിക്കുന്നത് ആരോഗ്യപരമായ നിരവധി മാറ്റങ്ങൾ വരുത്തും. ഡോ.സേഥി നിർദ്ദേശിക്കുന്ന ഈ ഒരൊറ്റ ഭക്ഷണം മറ്റൊന്നുമല്ല, നട്സുകളാണ്. 

Also Read: ചർമ്മം മുതൽ ഹൃദയം വരെ സംരക്ഷിക്കാം; ഒരു കപ്പ് മാതളനാരങ്ങ നൽകുന്ന ആരോഗ്യ രഹസ്യങ്ങൾ

നട്സുകൾ ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട പോഷകങ്ങളുടെ ഒരു കലവറയാണ്. വലുപ്പത്തിൽ ചെറുതെങ്കിലും, ഇവ നൽകുന്ന ആരോഗ്യപരമായ ഗുണങ്ങൾ വളരെ വലുതാണ്. ബദാം, കശുവണ്ടി, വാൾനട്ട്, പിസ്ത തുടങ്ങിയ വിവിധതരം നട്ട്‌സുകൾ ലോകമെമ്പാടുമുള്ള ആരോഗ്യഭക്ഷണക്രമത്തിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ദിവസവും നട്സ് കഴിക്കുന്നതിന്റെ അഞ്ച് പ്രധാന ആരോഗ്യ ഗുണങ്ങളെക്കുറിച്ചും ഡോ.സേഥി വിശദീകരിച്ചിട്ടുണ്ട്. 

വൻകുടൽ കാൻസർ സാധ്യത കുറയ്ക്കുന്നു: നട്സ് പതിവായി കഴിക്കുന്നത് വൻകുടലിലെ കാൻസർ പോലുള്ള ഗുരുതരമായ രോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു.

കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു: വൈറ്റമിൻ ഇ പോലുള്ള പോഷകങ്ങളുടെ ഉറവിടമായതിനാൽ നട്സുകൾ കരളിന്റെ പ്രവർത്തനങ്ങളെ മെച്ചപ്പെടുത്തുന്നു.

പിത്താശയ കല്ലുകൾ തടയുന്നു: പിത്താശയത്തിന്റെ ആരോഗ്യം വർധിപ്പിക്കാനും പിത്താശയ കല്ലുകൾ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാനും ഇത് സഹായകമാണ്.

Also Read: ബാഹുബലിക്കായി ശരീര ഭാരം കൂട്ടി, എൻടിആറിനായി 25 കിലോ കുറച്ചു; റാണ ദഗ്ഗുബാട്ടിയുടെ ഡയറ്റ് രഹസ്യം

ദഹനപ്രശ്‌നങ്ങൾക്ക് ആശ്വാസം: ഫൈബറും കാൽസ്യവും ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ ആസിഡ് റിഫ്ലക്‌സ് പോലുള്ള ദഹനപ്രശ്നങ്ങളെ ലഘൂകരിക്കാൻ നട്സുകൾക്ക് കഴിയും.

ഡിമെൻഷ്യ സാധ്യത കുറയ്ക്കുന്നു: തലച്ചോറിന്റെ പ്രവർത്തനങ്ങൾക്ക് അത്യുത്തമമായ നട്സുകൾ ഡിമെൻഷ്യ പോലുള്ള നാഡീരോഗങ്ങൾ വരാനുള്ള സാധ്യതയും കുറയ്ക്കുന്നു.

ബദാം, കശുവണ്ടി, വാൾനട്ട്, പിസ്ത, നിലക്കടല തുടങ്ങി എല്ലാത്തരം നട്സുകളും ഊർജത്തിന്റെ മികച്ച സ്രോതസുകളാണ്. ആരോഗ്യകരമായ കൊഴുപ്പ്, പ്രോട്ടീൻ, മറ്റ് സൂക്ഷ്മ പോഷകങ്ങൾ എന്നിവയാൽ സമ്പന്നമാണ് ഈ ഭക്ഷണങ്ങൾ.

Also Read: ഇഷ്ട ഭക്ഷണം ഒഴിവാക്കാതെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാം; കഴിക്കുന്ന രീതി ഒന്നു മാറ്റിപ്പിടിക്കൂ

എങ്ങനെ കഴിക്കണം?

കുതിർത്ത് കഴിക്കാം: ബദാം, വാൾനട്ട് തുടങ്ങിയവ തലേദിവസം രാത്രി വെള്ളത്തിൽ കുതിർത്ത ശേഷം പിറ്റേന്ന് രാവിലെ കഴിക്കുന്നത് ദഹനം എളുപ്പമാക്കാനും പോഷകങ്ങൾ ശരീരം വലിച്ചെടുക്കുന്നതിനും സഹായിക്കുമെന്ന് ആയുർവേദം പറയുന്നു.

മിതമായ അളവിൽ: നട്സുകളിൽ കാവറിയും കൊഴുപ്പും ഉള്ളതിനാൽ ഒരു ദിവസം 30-50 ഗ്രാം (ഏകദേശം ഒരു കൈപ്പിടി) മാത്രം കഴിക്കുന്നതാണ് ഉചിതം.

സ്നാക്സ്: ചിപ്‌സ്, ബിസ്‌കറ്റ് പോലുള്ള അനാരോഗ്യകരമായ ലഘുഭക്ഷണങ്ങൾക്ക് പകരം നട്‌സുകൾ ഉപയോഗിക്കുന്നത് വളരെ നല്ലതാണ്.

ഭക്ഷണത്തിൽ ചേർത്ത്: സാലഡുകൾ, ഓട്‌സ്, യോഗർട്ട്, സ്മൂത്തികൾ എന്നിവയിൽ ചേർത്ത് കഴിക്കാവുന്നതാണ്.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: ഡയറ്റോ വർക്കൗട്ടോ വേണ്ട; 2025 അവസാനിക്കുന്നതിന് മുൻപ് 4 കിലോ കുറയ്ക്കാം

Health Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: