/indian-express-malayalam/media/media_files/2025/03/15/kimia-dates-2-883772.jpg)
കിമിയ (Kimia Dates)
ഇറാനിൽ അധികം പ്രചാരത്തിലുള്ള ഇനമാണ് കിമിയ ഈന്തപ്പഴം. ഏറ്റവും ഗുണനിലവാരമുള്ള ഇനം കൂടിയാണിത്. അതിനാൽ വിലയും അധികമായിരിക്കും. കറുത്ത നിറത്തിൽ മിനുസമാർന്ന നിറവും മൃദുലമായ മാംസളഭാഗവുമാണ് കിമിയയുടെ പ്രത്യേകത. മിൽക്ക് ഷേക്ക്, ഡെസേർട്ട് എന്നിവയിലാണ് ഇത് ചേർക്കാറുള്ളത്.
/indian-express-malayalam/media/media_files/2025/03/15/ajwa-dates-1-580024.jpg)
അജ്വ (Ajwa Dates)
സൗദി അറേബ്യയിൽ പ്രചാരത്തിലുള്ള ഒരു പ്രത്യേക ഇനമാണ് അജ്വ ഈന്തപ്പഴം. നല്ല ഇരുണ്ട നിറവും വൃത്താകൃതിയിലുള്ള രൂപവുമാണ് ഇതിൻ്റെ സവിശേഷത. ഇസ്ലാമിക പുരാണങ്ങളിൽ പരമാർശിക്കപ്പെടുന്ന ഈന്തപ്പഴ ഇനം കൂടിയാണിത്. ഉയർന്ന അളവിൽ നാരുകളും, പൊട്ടാസ്യവും, ഫോളേറ്റും, റൈബോഫ്ലേവിനും ഇതിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ പ്രമേഹമുള്ളവർക്ക് മിതമായ അളവിൽ കഴിക്കാം.
/indian-express-malayalam/media/media_files/2025/03/15/khadrawy-dates-5-459997.jpg)
ഖദ്രാവി (Khadrawy Dates)
വളരെ മൃദുവും ഈർപ്പമുള്ളതുമായ ഇനമാണിത്. മെജൂൾ ഈന്തപ്പഴത്തിനേക്കാളും മധുരവും ഇതിന് കുറവാണ്. അതിനാൽ ഗ്ലൈസീമിക് സൂചിക കുറഞ്ഞ ഭക്ഷണം തേടുന്നവർക്ക് ഇത് ഉചിതമായിരിക്കും.
/indian-express-malayalam/media/media_files/2025/03/15/medjool-dates-3-170985.jpg)
മെജൂൾ (Medjool Dates)
മൊറൊക്കോയിൽ നിന്നും പ്രചരിച്ച ഈ ഇനം ഏറ്റവും അധികം ആളുകൾക്ക് പ്രിയങ്കരമായിട്ടുള്ളതാണ്. വലിപ്പവും അതിനനുസരിച്ച് മധുരവും ഇതിനുണ്ട്. അതിനാൽ പ്രേമഹ രോഗികൾ വളരെ കുറച്ച് അളവിൽ മാത്രമേ ഇത് കഴിക്കാവൂ. പോഷകങ്ങളുടെ കാര്യത്തിൽ ഒട്ടും പിന്നിലല്ല. ആൻ്റിഓക്സിഡൻ്റുകൾ ധാരാളം അടങ്ങിയിട്ടുണ്ട്.
/indian-express-malayalam/media/media_files/2025/03/15/deglet-noor-dates-4-349868.jpg)
ഡെഗ്ലെറ്റ് നൂർ (Deglet Noor Dates)
സാധാരണ കണ്ടുവരാറുള്ള ഈന്തപ്പഴങ്ങളിൽ നിന്നും ഇവ ഏറെ വ്യത്യസ്തമാണ്. ഇളം ബ്രൗൺ, അല്ലെങ്കിൽ മഞ്ഞ നിറമായിരിക്കും ഡെഗ്ലെറ്റ് നൂർ ഈന്തപ്പഴത്തിന്. കട്ടി കൂടുതലായിരിക്കും ഈ ഇനത്തിന്. സിറപ്പുകൾ, ബേക്കിങ് ചേരുവകൾ, കുക്കി തുടങ്ങിയവയിലൊക്കെ ഇത് ഉപയോഗിക്കാറുണ്ട്. ഇതിനും ഗ്ലൈസീമിക് സൂചിക കുറഞ്ഞു നിൽക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us