/indian-express-malayalam/media/media_files/uploads/2022/10/bread.jpg)
തിരക്കേറിയ ജീവിതത്തിൽ പലരുടെയും പ്രഭാതഭക്ഷണമായി ബ്രഡ് മാറിയിട്ടുണ്ട്. കഴിക്കാൻ എളുപ്പം, സമയം ലാഭം എന്നീ കാരണങ്ങളാലാണ് ബ്രഡ് പലരുടെയും പ്രിയപ്പെട്ട ഭക്ഷണമായത്. ഓഫിസിലേക്ക് പോകാനുള്ള തിരക്കിനിടയിൽ രണ്ടു കഷ്ണം ബ്രഡ് മതിയെന്നു കരുതുന്നവരാണ് പലരും. എന്നാൽ വെറും വയറ്റിലാണോ നിങ്ങൾ ബ്രഡ് കഴിക്കുന്നത്. എങ്കിൽ അതിന്റെ അപകടകരമായ പാർശ്വഫലങ്ങൾ കൂടി അറിഞ്ഞിരിക്കണം.
ബ്രഡ് ഒരു വലിയ ഊർജ സ്രോതസ്സാണ്, അതിൽ കാർബോഹൈഡ്രേറ്റുകൾ കൂടുതലാണ് എന്നതിൽ സംശയമില്ല. ഇത് ദഹനത്തിന് ശേഷം ഊർജമായി മാറുന്നു. എന്നാൽ ബ്രഡിൽ ഉയർന്ന കലോറിയും പോഷകങ്ങൾ തീരെ കുറവുമാണെന്നത് കുറച്ച് ആളുകൾക്ക് മാത്രം അറിയാവുന്ന ഒരു രഹസ്യമാണ്. അതിനാൽ ബ്രേക്ക്ഫാസ്റ്റായി ബ്രഡ് കഴിക്കുന്നത് നല്ല ആശയമല്ല. പോഷകങ്ങൾ കുറവാണെന്നതിന് പുറമേ, ഗുരുതരമായ ചില ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും. വെറുംവയറ്റിൽ ബ്രഡ് കഴിക്കുമ്പോഴുള്ള പാർശ്വഫലങ്ങൾ ഇവയാണ്.
രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂടാൻ കാരണമാകും
ബ്രഡിന് ഉയർന്ന ഗ്ലൈസെമിക് സൂചികയുണ്ട്, ഇത് ശരീരത്തിലെ പഞ്ചസാരയുടെ അളവ് ഉയർത്തും. രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് വർധിക്കുന്നത് ടൈപ്പ് 2 പ്രമേഹത്തിന്റെ അപകടസാധ്യത വർധിപ്പിക്കും.
ശരീര ഭാരം വർധിപ്പിക്കും
വൈറ്റ് ബ്രഡ് ഗ്ലൈസെമിക് സൂചികയിൽ വളരെ ഉയർന്നതാണ്. ഉയർന്ന ഗ്ലൈസെമിക് സൂചിക (ജിഐ) ഉള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് വിശപ്പ് കൂട്ടുകയും അമിതമായി ഭക്ഷണം കഴിക്കുന്നതിന് ഇടയാക്കുകയും ചെയ്യും.
വയർവീർക്കൽ ഉണ്ടാക്കാം
വൈറ്റ് ബ്രഡിൽ സോഡിയം ധാരാളമായി അടങ്ങിയിട്ടുണ്ട്, ഇത് വയർവീർക്കലിനും മറ്റ് ദഹന പ്രശ്നങ്ങൾക്കും കാരണമാകും. സോഡിയം കൂടുതലുള്ള ഭക്ഷണം രാവിലെ ആദ്യം കഴിക്കുന്നത് വയറിന് ദോഷകരമാണ്, കാരണം ദഹിക്കാൻ പ്രയാസമാണ്. അതിനാൽ, ഒരിക്കലും ഒരു കഷ്ണം വൈറ്റ് ബ്രഡ് ഉപയോഗിച്ച് ദിവസം തുടങ്ങരുത്.
മലബന്ധത്തിന് കാരണമാകാം
ബ്രഡിൽ അടങ്ങിയിരിക്കുന്ന കാർബോഹൈഡ്രേറ്റുകൾ മലവിസർജനത്തെ ദോഷകരമായി ബാധിക്കും. അവ മലബന്ധത്തിന് കാരണമാകും.
വിശപ്പ് കൂട്ടും
വൈറ്റ് ബ്രഡ് ഉയർന്ന ഗ്ലൈസെമിക് സൂചികയുടെ (ജിഐ) ഉറവിടമാണ്. ഇത് വിശപ്പ് വർധിപ്പിക്കുകയും അമിതമായി ഭക്ഷണം കഴിക്കാൻ ഇടയാക്കുകയും ചെയ്യും.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.