/indian-express-malayalam/media/media_files/2025/12/02/curry-leaves-2025-12-02-16-34-10.jpg)
ഭക്ഷണത്തിൽ സുഗന്ധത്തിനും രുചിക്കും വേണ്ടി ചേർക്കുന്ന കറിവേപ്പില എല്ലാ ദിവസവും രാവിലെ വെറും വയറ്റിൽ കഴിച്ചാൽ എന്തൊക്കെ അത്ഭുതങ്ങൾ സംഭവിക്കുമെന്ന് നിങ്ങൾക്കറിയാമോ?
/indian-express-malayalam/media/media_files/2025/03/31/lHTDtd9McuuFPAM3FSH1.jpg)
പ്രമേഹം നിയന്ത്രിക്കുന്നതിന് അവ വളരെ ഉപയോഗപ്രദമാണെന്ന് ഡോ.ശിവരാമൻ യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ വിശദീകരിച്ചിട്ടുണ്ട്. പലപ്പോഴും, പ്രമേഹമുള്ളവരിൽ അവയുടെ ഫലങ്ങൾ കാരണം അനുബന്ധ രോഗങ്ങൾ ഉണ്ടാകാം. പ്രമേഹമുള്ളവർക്ക് കൊളസ്ട്രോൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. കറിവേപ്പില ചീത്ത കൊളസ്ട്രോൾ കുറയ്ക്കുകയും നല്ല കൊളസ്ട്രോൾ വർധിപ്പിക്കുകയും ചെയ്യാൻ സഹായിക്കുമെന്ന് ശിവരാമൻ പറഞ്ഞു.
/indian-express-malayalam/media/media_files/2025/03/25/tAZCzMStd9P2PVaiTYcX.jpg)
പ്രമേഹമുള്ളവർ ദിവസവും കറിവേപ്പില കഴിക്കുന്നത് പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. എന്നാൽ, ഡോക്ടർമാരുടെ നിർദേശപ്രകാരം കഴിക്കുന്ന മരുന്നുകൾ ഒരിക്കലും ഉപേക്ഷിക്കരുത്. കറിവേപ്പിലയും മരുന്നും ഒരുമിച്ചു കഴിക്കുമ്പോൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സാധിച്ചേക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
/indian-express-malayalam/media/media_files/2025/04/03/9Svce2A659ivzZptpEfY.jpg)
രക്തത്തിലെ പഞ്ചസാരയുടെ ഉയർന്ന അളവ് 45 ശതമാനം കുറയ്ക്കാൻ കറിവേപ്പിലയ്ക്കു കഴിയുമെന്ന് മുൻപൊരു പഠനത്തിൽ തെളിഞ്ഞിട്ടുണ്ട്. ആന്റി ഓക്സിഡന്റുകളായ ജീവകങ്ങളും ബീറ്റാ കരോട്ടിനും കാർബസോൾ ആൽക്കലോയ്ഡുകളും കറിവേപ്പിലയിൽ ഉണ്ട്. ഇവ ടൈപ്പ് 2 പ്രമേഹം ഉൾപ്പെടെയുള്ള ഫ്രീറാഡിക്കലുകളുടെ ഓക്സീകരണവുമായി ബന്ധപ്പെട്ട നിരവധി രോഗങ്ങളെ തടയുന്നു.
/indian-express-malayalam/media/media_files/2025/04/22/VgMTPsrxLZeOJAz3X9SY.jpg)
നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ പ്രമേഹമുള്ളവർക്ക് ഗുണകരമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കറിവേപ്പിലയിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ പഞ്ചസാരയുടെ ആഗിരണം മന്ദഗതിയിലാക്കാനും അതുവഴി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഇവ സഹായിക്കും.
/indian-express-malayalam/media/media_files/2025/03/06/xJLybeUVagb6rWPzgQGQ.jpg)
എട്ടു മുതൽ പത്തു വരെ കറിവേപ്പില ദിവസവും രാവിലെ വെറും വയറ്റിൽ കഴിക്കാം. അല്ലെങ്കിൽ ജ്യൂസാക്കിയോ സാലഡിലും കറികളിലും ചേർത്തോ കഴിക്കാവുന്നതാണ്. മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us