scorecardresearch

വെറും വയറ്റിൽ കറിവേപ്പിലയിട്ടുവച്ച വെള്ളം കുടിക്കൂ; ഗുണങ്ങളേറെ

രാത്രി ഒരു ഗ്ലാസ് വെള്ളത്തിൽ ഏതാനും കറിവേപ്പില ഇട്ടുവച്ച് ആ വെള്ളം രാവിലെ വെറും വയറ്റിൽ കുടിക്കാം

രാത്രി ഒരു ഗ്ലാസ് വെള്ളത്തിൽ ഏതാനും കറിവേപ്പില ഇട്ടുവച്ച് ആ വെള്ളം രാവിലെ വെറും വയറ്റിൽ കുടിക്കാം

author-image
Health Desk
New Update
curry leaf Toxin Removal water

ശരീരത്തിലെ വിഷവസ്തുക്കളെ നീക്കം ചെയ്യാൻ സഹായിക്കുന്ന മികച്ചൊരു ഡീടോക്സിഫയറാണ് കറിവേപ്പില. രാത്രി, ഒരു ഗ്ലാസ് വെള്ളത്തിൽ ഏതാനും കറിവേപ്പില ഇട്ടുവച്ച് ആ വെള്ളം പിറ്റേന്ന് രാവിലെ വെറും വയറ്റിൽ കുടിക്കുന്നത് ഏറെ ആരോഗ്യപ്രദമാണെന്ന് നിർദ്ദേശിക്കുകയാണ് ഡയറ്റീഷ്യനും ന്യൂട്രീഷ്യനിസ്റ്റുമായ സുമൻ.

Advertisment

ശരീരത്തിൽ അടിഞ്ഞുകൂടിയിരിക്കുന്ന വിഷവസ്തുക്കളെയും കൊഴുപ്പിനെയും പുറന്തള്ളാൻ ഈ ഡിടോക്സിഫിക്കേഷൻ സഹായിക്കുമെന്നാണ് സുമൻ പറയുന്നത്. ഉയർന്ന കൊളസ്റ്റ്രോൾ ലെവലും ട്രൈഗ്ലിസറൈഡു പോലുള്ള കൊഴുപ്പിന്റെ അളവ് കുറയ്ക്കാനും ഇത് സഹായിക്കും.

കറിവേപ്പിലയിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്, ഇത് ദഹനത്തെ മന്ദീഭവിപ്പിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുന്നത് തടയുകയും ചെയ്യുന്നു. ഇൻസുലിൻ കാര്യക്ഷമത വർദ്ധിപ്പിച്ച് പ്രമേഹമുള്ളവർക്ക് ആശ്വാസമാകാനും കറിവേപ്പിലയ്ക്ക് സാധിക്കും.

കാർബോഹൈഡ്രേറ്റ്, ഊർജം, നാരുകൾ, ഫോസ്‌ഫറസ്, മഗ്നീഷ്യം, ചെമ്പ്, ധാതുക്കൾ എന്നീ പോഷകങ്ങളാൽ സമ്പന്നമാണ് കറിവേപ്പില. നിക്കോട്ടിനിക് ആസിഡ്, ആന്റിഓക്‌സിഡന്റുകൾ, അമിനോ ആസിഡുകൾ, ഫ്ലേവനോയ്ഡുകൾ എന്നിവയുൾപ്പെടെയുള്ള വിറ്റാമിനുകളും ഇതിൽ അടങ്ങിയിട്ടുണ്ട്. കൂടാതെ, വിറ്റാമിൻ എ, ബി, സി, ബി 2 ഇരുമ്പ്, കാൽസ്യം എന്നിവയും അടങ്ങിയിട്ടുണ്ട്.

Advertisment

ആൻറി ഡയബറ്റിക്, ആന്റി ഓക്‌സിഡന്റ്, ആന്റി മൈക്രോബയൽ, ആന്റി ഇൻഫ്ലമേറ്ററി, ആൻറി ക്യാൻസർ തുടങ്ങിയ തുടങ്ങിയ ഔഷധ ഗുണങ്ങളുമുള്ള കറിവേപ്പില ആരോഗ്യകരമാണ്, ദോഷഫലങ്ങളൊന്നുമില്ല. അതേസമയം, കടയിൽ നിന്നും വാങ്ങുന്ന കറിവേപ്പില ആണ് ഉപയോഗിക്കുന്നതെങ്കിൽ നന്നായി കഴുകിയെടുത്തതിനു ശേഷം മാത്രമേ ഉപയോഗിക്കാവൂ. വീട്ടിലോ ബാൽക്കണിയിലോ വളർത്തുന്ന കറിവേപ്പിലയിൽ നിന്നും ഇലയെടുക്കുന്നതാണ് നല്ലത്.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Health Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: