നമ്മുടെയൊക്കെ ഭക്ഷണത്തിന്റെ ഒരു പ്രധാന ഭാഗമാണ് വെള്ളരിക്ക. ഏതൊരു പച്ചക്കറിയെയും പോലെ, വെള്ളരിക്കയ്ക്കും ആരോഗ്യ ഗുണങ്ങളുണ്ട്. ഫൈബർ, വിറ്റാമിൻ കെ, വിറ്റാമിൻ സി, മഗ്നീഷ്യം, കാത്സ്യം, ഇരുമ്പ്, ഫോസ്ഫറസ്, സിങ്ക് തുടങ്ങി നിരവധി പോഷകങ്ങളാൽ സമ്പന്നമാണ് വെള്ളരിക്ക.
വെള്ളരിക്ക കഴിക്കുന്നതിന്റെ പ്രധാന ആരോഗ്യ ഗുണങ്ങളെക്കുറിച്ച് വിശദീകരിക്കുകയാണ് ന്യൂട്രീഷ്യനിസ്റ്റ് ലവ്നീത് ബത്ര.
കാൻസർ വിരുദ്ധ ഗുണങ്ങൾ
കുക്കുർബിറ്റാസിൻ ബി വെള്ളരിക്കയിൽ ധാരാളമായുണ്ട്. ഇതു കാരണം പ്രകൃതിദത്ത കാൻസർ വിരുദ്ധ ഭക്ഷണമായി വെള്ളരിക്ക കണക്കാക്കപ്പെടുന്നു. കാൻസർ കോശങ്ങളുടെ വളർച്ച തടയാൻ കുക്കുർബിറ്റാസിൻ സഹായിക്കുന്നു. കൂടാതെ, വെള്ളരിക്ക തൊലി ഡയറ്ററി ഫൈബറിന്റെ നല്ല ഉറവിടമാണ്, ഇത് മലബന്ധം അകറ്റാൻ സഹായിക്കുന്നു.
സൗന്ദര്യവർദ്ധക ഭക്ഷണം
ശരീരത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ മാത്രമല്ല, മനോഹരമാക്കാനും വെള്ളരിക്ക സഹായിക്കുന്നു. ഒരു ടോണർ എന്ന നിലയിൽ ചർമ്മത്തിന് നല്ലതാണ്. കറുത്ത വൃത്തങ്ങൾ, വേനൽക്കാലത്തെ ചുവപ്പ്, വീക്കം എന്നിവ ശമിപ്പിക്കും. വെള്ളരിക്കയിൽ സിലിക്ക അടങ്ങിയിട്ടുണ്ട്. ഇത് മുടിയുടെയും നഖത്തിന്റെയും സംരക്ഷണത്തിന് അത്യുത്തമമാണ്. നഖങ്ങളെ ബലപ്പെടുത്താനും പൊട്ടുന്നത് തടയാനും ഇവ സഹായിക്കുന്നു.
മലബന്ധം അകറ്റും
വെള്ളരിക്ക കഴിക്കുന്നത് മലബന്ധം അകറ്റും. നിർജ്ജലീകരണം മലബന്ധത്തിനുള്ള ഒരു പ്രധാന അപകട ഘടകമാണ്. വെള്ളരിക്കയിൽ ജലാംശം കൂടുതലുള്ളതിനാൽ ജലാംശം വർധിപ്പിക്കുന്നു. ജലാംശം നിലനിർത്തുന്നത് മലബന്ധം തടയാൻ സഹായിക്കും.
വായ്‌നാറ്റം അകറ്റും
വയറിലെ അമിത ചൂട് കുറയ്ക്കാൻ വെള്ളരിക്ക സഹായിക്കുന്നു, ഇത് വായ്‌നാറ്റത്തിന്റെ പ്രാഥമിക കാരണമാണ്. ഒരു കഷണം വെള്ളരിക്ക വായിൽ ദുർഗന്ധം വമിക്കുന്ന ബാക്ടീരിയകളെ നശിപ്പിക്കും.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: ഉണക്ക മുന്തിരി കഴിക്കുന്നതിനുള്ള മികച്ച സമയം ഇതാണ്