സ്നാക്സുകൾ കഴിക്കുന്നത് ചിലർക്കൊരു ശീലമാണ്. ഫിറ്റ്നസ് യാത്രയിൽ ഇവയോടുള്ള ആസക്തി കുറയ്ക്കേണ്ടതായുണ്ട്. കാർബോഹൈഡ്രേറ്റ് കുറഞ്ഞ ലഘുഭക്ഷണങ്ങൾ ഒരാൾ കഴിക്കേണ്ടത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കുകയാണ് ന്യൂട്രീഷ്യനിസ്റ്റ് ദിവ്യ സോബ്തി.
മോശം കാർബോഹൈഡ്രേറ്റുകൾ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ വർധനവിന് കാരണമാകും. ആരോഗ്യകരമായ ലോ-കാർബ് ലഘുഭക്ഷണങ്ങൾ കഴിക്കുന്നത് ശരീരത്തിന് ഗുണം ചെയ്യുമെന്ന് അവർ പറയുന്നു.
പഴങ്ങൾ
ആരോഗ്യകരമായ ഭക്ഷണത്തിന്റെ ഒരു പ്രധാന ഭാഗമാണ് പഴങ്ങൾ. ഇവ ശരീരഭാരം കുറയ്ക്കാൻ സഹായിച്ചേക്കാം. മിക്ക പഴങ്ങളിലും കലോറി കുറവാണ്, അതേസമയം പോഷകങ്ങളും നാരുകളും കൂടുതലാണ്. ജ്യൂസാക്കുന്നതിനേക്കാൾ പഴങ്ങൾ മുഴുവനായി കഴിക്കുന്നതാണ് നല്ലതെന്ന് എപ്പോഴും ഓർക്കുക.
ബേബി കാരറ്റ്
ബേബി കാരറ്റ് പോഷക ഗുണങ്ങളാൽ നിറഞ്ഞിരിക്കുന്നു. ഒരു ഇടത്തരം ബേബി കാരറ്റ് അഞ്ച് കലോറിയും ഒരു ഗ്രാം കാർബോഹൈഡ്രേറ്റും നൽകുന്നു, കൂടാതെ കൊഴുപ്പും കൊളസ്ട്രോളും രഹിതമാണ്.
ഒരു പിടി നട്സ്
നട്സ് പൊതുവെ കാർബ് കുറഞ്ഞ ഭക്ഷണമാണ്. നട്സിൽ കൊഴുപ്പ് കൂടുതലും കാർബോഹൈഡ്രേറ്റ് കുറവാണ്, കൂടാതെ വിറ്റാമിൻ ഇ, മഗ്നീഷ്യം, സെലിനിയം എന്നിവയുൾപ്പെടെ നിരവധി പോഷകങ്ങളുടെ മികച്ച ഉറവിടമാണ്.
പ്രോസസ്സ് ചെയ്യാത്ത ചീസ്
സംസ്കരിച്ചിട്ടില്ലാത്ത ചീസ്, ചെദ്ദാർ (cheddar), ഫെറ്റ (feta), കോട്ടേജ് (cottage) എന്നിവ വിറ്റാമിൻ ബി-12 ന്റെ മികച്ച ഉറവിടമാണ്, കൂടാതെ ആരോഗ്യകരമായ കൊഴുപ്പുകളും അടങ്ങിയിട്ടുണ്ട്. എങ്കിലും, ഇവ മിതമായ അളവിൽ കഴിക്കുന്നതാണ് നല്ലത്.
തൈര്
തൈരും പോഷകാഹാരം നിറർ ഡയറ്റിന്റെ ഭാഗമാക്കാം, കാരണം ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കില്ല.
ബദാം
ബദാം കാർബ് കുറഞ്ഞ നട്സാണ്. വിറ്റാമിൻ ഇ, മഗ്നീഷ്യം, റൈബോഫ്ലേവിൻ, കോപ്പർ, ഫോസ്ഫറസ്, മാംഗനീസ് എന്നിവയുടെ മികച്ച ഉറവിടമാണ്.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: പ്രമേഹരോഗികൾക്ക് വ്യായാമത്തിന് മുമ്പ് കഴിക്കാവുന്ന ഏറ്റവും മികച്ച പഴങ്ങളിലൊന്ന് ഇതാണ്