/indian-express-malayalam/media/media_files/uploads/2023/03/Sweets.jpg)
മധുര പലഹാരങ്ങൾ. Photo: Dhanya K Vilayil/IE Malayalam
ഇന്ത്യൻ കുടുംബങ്ങളിൽ ഒഴിച്ചുകൂടാനാകാത്ത ഘടകമാണ് മധുരപലഹാരങ്ങൾ. ഭക്ഷണത്തിനുശേഷം അൽപം മധുരം കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് ഒട്ടുമിക്ക ആളുകളും. എന്നാൽ ഇങ്ങനെ മധുരം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണോ? മിതമായി കഴിച്ചാൽ മധുര പലഹാരങ്ങൾ സമീകൃതാഹാരത്തിന്റെ ഭാഗമാകാം എന്ന് പോഷകാഹാര വിദഗ്ധയായ ഡോ. ശിഖ കുമാരി പറയുന്നു. കാരണം ഇത് അധികമാകുന്നത് നമ്മുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും.
മധുരത്തിന്റെ ആസക്തിക്ക് പിന്നിലെ കാരണം വിശദീകരിച്ചുകൊണ്ട്, വിദഗ്ധ പറയുന്നു. "മധുരത്തിനോടുള്ള ആഗ്രഹം ശാരീരികവും മാനസികപരവുമാണ്." രക്തത്തിലെ പഞ്ചസാരയുടെ അസന്തുലിതാവസ്ഥ, ഇൻസുലിൻ പ്രതിരോധം, ഹോർമോൺ അസന്തുലിതാവസ്ഥ, മോശം ഭക്ഷണക്രമം, ജീവിതസാഹചര്യം എന്നിവയാണ് അതിന് പിന്നിലെ കാരണങ്ങൾ.
ഇടയ്‌ക്കിടെ മധുരമുള്ള എന്തിനോടെങ്കിലും കൊതി തോന്നുന്നത് സാധാരണമാണെങ്കിലും, എങ്ങനെ നിയന്ത്രിക്കാമെന്ന് അറിയേണ്ടത് പ്രധാനമാണ്. “നിങ്ങൾ എത്രത്തോളം മധുരം കഴിക്കുന്നുവോ അത്രയും മധുരം നിങ്ങൾ കൊതിക്കുന്നു. നിങ്ങൾ വാങ്ങുന്ന ഭക്ഷണങ്ങളിലെ പഞ്ചസാരയുടെ അളവിനെക്കുറിച്ച് കൂടുതൽ ബോധവാന്മാരാകാനും ആരോഗ്യകരമായ ബദലുകൾ കണ്ടെത്താനും ശ്രമിക്കുക,” വിദഗ്ധ പറഞ്ഞു.
പഞ്ചസാരയുടെ ആസക്തി നിയന്ത്രിക്കുന്നതിനുള്ള ചില നുറുങ്ങുകൾ:
- മുട്ട, പ്ലെയിൻ ഗ്രീക്ക് തൈര്, മധുരമില്ലാത്ത ഓട്സ് പോലുള്ള പ്രോട്ടീനും നാരുകളും അടങ്ങിയ ഭക്ഷണങ്ങൾ പ്രഭാതഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
- നിങ്ങൾക്ക് മധുര പലഹാരം കഴിക്കാൻ ആഗ്രഹമുണ്ടെങ്കിൽ, ആദ്യം ഒരു പഴം കഴിക്കാൻ ശ്രമിക്കുക.
- സോഡ, കൃത്രിമമധുര പാനീയങ്ങൾ, സ്വീറ്റ് കോഫി തുടങ്ങിയ മധുരമുള്ള പാനീയങ്ങളുടെ ഉപയോഗം സാവധാനം കുറയ്ക്കുക, നിങ്ങൾ ആവശ്യത്തിന് വെള്ളം കുടിക്കുന്നുവെന്ന് ഉറപ്പാക്കുക.
- പ്രോട്ടീൻ, പച്ചക്കറികൾ, മറ്റ് ആരോഗ്യകരമായ കാർബോഹൈഡ്രേറ്റ്, കൊഴുപ്പ് എന്നിവ അടങ്ങിയ സമീകൃത ഭക്ഷണം കഴിക്കുന്നത് ഉറപ്പാക്കുക. ഇത് നിങ്ങളെ കൂടുതൽ നേരം പൂർണ്ണമായി നിലനിർത്തുകയും നിങ്ങളുടെ രക്തത്തിലെ പഞ്ചസാര സ്ഥിരപ്പെടുത്തുകയും ചെയ്യും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us