scorecardresearch

പശുവിന്റെ നെയ്യോ എരുമ നെയ്യോ, ഏതാണ് ആരോഗ്യകരം?

പശുവിന്റെ നെയ്യും എരുമ നെയ്യും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങളും ആരോഗ്യഗുണങ്ങളും

Ghee benefits, Cow ghee , buffalo ghee

ശരിയായ അളവിൽ കഴിച്ചാൽ നെയ്യ് ആരോഗ്യത്തിന് വളരെ നല്ലതാണെന്നാണ് പറയപ്പെടുന്നത്. അതുകൊണ്ടാണ് വിദഗ്ധർ നെയ്യ് ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ നിർദ്ദേശിക്കുന്നത്. മാത്രമല്ല, വെറും വയറ്റിൽ നെയ്യ് കഴിക്കുന്നതും ആരോഗ്യപരമാണെന്ന് പല വിദഗ്ധരും അഭിപ്രായപ്പെടുന്നുണ്ട്. പലതരം നെയ്യുകൾ വിപണിയിൽ ഇന്ന് ലഭ്യമാണ്, ഇതിൽ നിന്നും ആരോഗ്യകരമായ നെയ്യ് എങ്ങനെ തിരഞ്ഞെടുക്കും? വിഷമിക്കേണ്ട, പോഷകാഹാര വിദഗ്ധനായ സുമൻ പറയുന്നത് കേൾക്കൂ.

“പോഷകങ്ങളാൽ സമ്പന്നമാണ് നെയ്യ്. പശുവിന്റെ നെയ്യിൽ വിറ്റാമിൻ എ, ഡി, ഇ, കെ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് കോശങ്ങളുടെ പ്രവർത്തനവും വളർച്ചയും ഉറപ്പാക്കുന്നതിൽ പ്രധാനമാണ്. നമ്മുടെ ശരീരത്തിലെ ഫ്രീ റാഡിക്കലുടെ കേടുപാടുകൾ തടയുന്ന ആന്റിഓക്‌സിഡന്റുകളുടെ വിശാലമായ ശ്രേണിയും ഇതിൽ അടങ്ങിയിരിക്കുന്നു, ഹൃദയ സംബന്ധമായ അസുഖങ്ങൾക്കും പ്രത്യേക തരം ക്യാൻസറുകൾക്കും ഒരു പ്രധാന കാരണമെന്നു പറയുന്നത് ഫ്രീ റാഡിക്കലുകൾക്ക് കേടുപാടുകൾ വരുന്നതാണ്, ” ഡോക്ടർ സുമൻ പറയുന്നു. പശുവിന്റെ നെയ്യും എരുമ നെയ്യും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങളെന്തെന്നും അദ്ദേഹം വിശദീകരിക്കുന്നു.

പശു നെയ്യ്

  • മഞ്ഞ നിറത്തിലുള്ള ഇവയ്ക്ക് അത്ഭുതകരമായ ആരോഗ്യ ഗുണങ്ങളുമുണ്ട്
  • വിറ്റമിനുകൾ, ധാതുക്കൾ, കാൽസ്യം എന്നിവയാൽ സമ്പന്നമാണ്
  • കൊഴുപ്പിന്റെ അളവ് കുറവാണ്
  • കുട്ടികളിലും മുതിർന്നവരിലും ശരീരഭാരം കുറയ്ക്കാനും അമിതവണ്ണം കുറയ്ക്കാനും സഹായിക്കുന്നു.

എരുമ നെയ്യ്

  • പൊതുവെ, പശുവിൻ നെയ്യിനെ അപേക്ഷിച്ച് ആരോഗ്യഗുണങ്ങൾ കുറവാണ് എരുമ നെയ്യിന്.
  • ഇതിന്റെ നിറം വെള്ളയാണ്
  • ഫോസ്ഫറസ്, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവയാൽ സമ്പന്നമാണ്
  • കൊഴുപ്പിന്റെ അംശം കൂടുതലാണ്
  • അതേസമയം, എല്ലുകളുടെ ആരോഗ്യം നിലനിർത്തുന്നതിനും ശരീരഭാരം കൂട്ടുന്നതിനും എരുമ നെയ് സഹായകരമാണ്.

Read more: ഉറക്കവും ശരീരഭാരം കുറയലും തമ്മിൽ ബന്ധമുണ്ടോ?

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Cow ghee vs buffalo ghee better health benefits