Latest News
ചരിത്ര വിജയം ദീപം തെളിയിച്ച് ആഘോഷിച്ച് ഇടതുമുന്നണി
ആശങ്ക അകലുന്നില്ല; 38,460 പുതിയ കേസുകള്‍, 54 മരണം
ട്വന്റി 20 ലോകകപ്പ് ഇന്ത്യയില്‍ നടത്തുന്നത് സുരക്ഷിതമല്ല: പാറ്റ് കമ്മിന്‍സ്
കേരള സര്‍വകലാശാലയിലെ അധ്യാപക നിയമനങ്ങള്‍ ഹൈക്കോടതി റദ്ദാക്കി
ലോക്ക്ഡൗണ്‍ കാലത്ത് കേരളത്തില്‍ ആരും പട്ടിണി കിടക്കേണ്ടി വരില്ല: മുഖ്യമന്ത്രി
കര്‍ണാടകയില്‍ 10 മുതല്‍ സമ്പൂർണ ലോക്ക്ഡൗണ്‍
പൊലിസ് പാസിനുള്ള ഓണ്‍ലൈന്‍ സംവിധാനം നാളെ മുതല്‍

കോവിഡ് വാക്സിൻ എടുക്കുന്നതിനു മുൻപും ശേഷവും കഴിക്കാവുന്ന 5 ഭക്ഷണങ്ങൾ

നിങ്ങൾ വാക്സിൻ സ്വീകരിക്കുമ്പോൾ പാർശ്വഫലങ്ങൾ കുറയ്ക്കുന്നതിന് നിങ്ങളുടെ ഭക്ഷണക്രമവും കണക്കിലെടുക്കേണ്ടത് വളരെ പ്രധാനമാണ്

vegetables, ie malayalam

കോവിഡ് വാക്സിൻ വിതരണം രാജ്യത്ത് തുടങ്ങിയിട്ട് നാളുകളായി. നിരവധി പേർ ഇതിനോടകം വാക്സിൻ സ്വീകരിച്ചു കഴിഞ്ഞു. വാക്സിന്റെ ഫലപ്രാപ്തി, പാർശ്വഫലങ്ങൾ, കൂടാതെ വാക്സിൻ എടുക്കുന്നതിന് മുമ്പും ശേഷവും ഒരാൾ എന്ത് കഴിക്കണം തുടങ്ങി ധാരാളം ചോദ്യങ്ങളുണ്ട്. ഈ ചോദ്യങ്ങൾക്കെല്ലാമുളള മറുപടി തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ നൽകിയിരിക്കുകയാണ് ഹാർവാർഡ് ന്യൂട്രീഷ്യണൽ സൈക്യാട്രിസ്റ്റ് ഡോ.ഉമ നായിഡു.

നിങ്ങൾ വാക്സിൻ സ്വീകരിക്കുമ്പോൾ പാർശ്വഫലങ്ങൾ കുറയ്ക്കുന്നതിന് നിങ്ങളുടെ ഭക്ഷണക്രമവും കണക്കിലെടുക്കേണ്ടത് വളരെ പ്രധാനമാണെന്ന് അവർ പറഞ്ഞു. വാക്സിൻ എടുക്കുന്നതിന് മുമ്പും ശേഷവും ഒരാൾക്ക് കഴിക്കാവുന്ന ചില ഭക്ഷണങ്ങളെക്കുറിച്ചും അവർ വിശദീകരിച്ചു.

ഗ്രീൻ വെജിറ്റബിൾസ്

ഇതു നിങ്ങളുടെ ലിസ്റ്റിൽ ഉറപ്പായും ഉണ്ടായിരിക്കണം. സ്പിനച്ച്, ബ്രൊക്കോളി തുടങ്ങിയ പച്ചക്കറികളിൽ ആന്റിഓക്‌സിഡന്റുകൾ വളരെ ഉയർന്നതാണെന്ന് അവർ പറഞ്ഞു.

സ്റ്റ്യൂ അല്ലെങ്കിൽ സൂപ്പ്

ശക്തമായ രോഗപ്രതിരോധം ഉൾപ്പെടെ മൊത്തത്തിലുള്ള ആരോഗ്യം നിലനിർത്തുന്നതിൽ കുടൽ വളരെ നിർണായക പങ്ക് വഹിക്കുന്നു. നിങ്ങളുടെ പ്രതിരോധശേഷി വർധിപ്പിക്കുന്നതിന്, നിങ്ങളുടെ കുടലിന് ഭക്ഷണം നൽകേണ്ടത് പ്രധാനമാണ്. പച്ചക്കറികൾ, ആന്റി ഇൻഫ്ലാമേറ്ററി സുഗന്ധവ്യഞ്ജനങ്ങൾ, ഫൈബർ എന്നിവ ആവശ്യമാണ്.

ഉളളിയും വെളുത്തുളളിയും

ഇവ രണ്ടും പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും കുടൽ ബാക്ടീരിയകളെ പോഷിപ്പിക്കുന്നതിനും മികച്ചതാണ്. ഇവയിൽ ധാരാളം പ്രോബയോട്ടിക്സ് അടങ്ങിയിട്ടുണ്ട്, ഇത് നിങ്ങളുടെ കുടലിലെ പ്രോബയോട്ടിക്സ് (നല്ല ബാക്ടീരിയ) വളർത്തും.

Read More: മുറിവ് ഉണക്കും, ആരോഗ്യകരമായ ചർമ്മം നിലനിർത്തും; മഞ്ഞളിന്റെ ഗുണങ്ങൾ

മഞ്ഞൾ

ആന്റി സ്ട്രെസ് ഭക്ഷണമായ മഞ്ഞൾ രോഗപ്രതിരോധ ശേഷി കൂട്ടുക മാത്രമല്ല നിങ്ങളുടെ തലച്ചോറിനെ സമ്മർദ്ദത്തിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു.

ബ്ലൂബെറീസ്

ആന്റിഓക്‌സിഡന്റ് നിറയെ അടങ്ങിയ ബ്ലൂബെറികൾ സെറോട്ടോണിൻ അളവ് വർധിപ്പിക്കുന്നതിന് സഹായിക്കുന്നു.

Get the latest Malayalam news and Health news here. You can also read all the Health news by following us on Twitter, Facebook and Telegram.

Web Title: Covid 19 vaccine five healthy foods you can eat before and after you get the jab

Next Story
ചർമ്മത്തിനും മുടിക്കും ഗുണം ചെയ്യും, ഒലിവ് എണ്ണയുടെ ആരോഗ്യ ഗുണങ്ങൾolive oil, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express