കോവിഡ് 19 രോഗബാധ നിർണയിക്കുന്നതിനുള്ള സ്രവ പരിശോധനസംബന്ധിച്ച് പല ആശങ്കകളും ആളുകൾക്കിടയിൽ നിലനിൽക്കുന്നുണ്ട്. ഇത്തരത്തിലുള്ള പല ആശങ്കകൾക്കും അടിസ്ഥാനമില്ലെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കുകയും ചെയ്തിരുന്നു. ഒപ്പം സ്രവ പരിശോധനക്ക് വരുന്നവർക്കായുള്ള നിർദേശങ്ങളും ആരോഗ്യ വകുപ്പ് മുന്നോട്ട് വയ്ക്കുന്നു.

നിർദേശങ്ങൾ

  • മൂക്കുമായി ബന്ധപ്പെട്ട ശസ്ത്രക്രിയകള്‍ നടത്തിയിട്ടുള്ളവര്‍ ആ വിവരം നിര്‍ബന്ധമായും സ്രവ പരിശോധന സമയത്ത് അറിയിക്കേണ്ടതാണ്.
  • മൂക്കിലെ പാലം വളവുമായി ബന്ധപ്പെട്ടു ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍, മൂക്കിനുള്ളില്‍ ദശ വളര്‍ച്ചയുള്ളവര്‍, ഏതെങ്കിലും സന്ദര്‍ഭങ്ങളില്‍ മൂക്കില്‍ നിന്നും രക്തം വന്നിട്ടുള്ളവര്‍ ( epistaxis) തുടങ്ങിയവർ നിര്‍ബന്ധമായും ആ വിവരം അറിയിക്കേണ്ടതാണ്.
  • ഈ സ്രവ പരിശോധന രീതി ശ്വസനവ്യവസ്ഥയുമായി ബന്ധപ്പെട്ട മറ്റു പല സാക്രമിക രോഗങ്ങളായ ഇന്‍ഫ്ലുവന്‍സ,വില്ലന്‍ചുമ,ഡിഫ്തീരിയ തുടങ്ങിയവയുടെ നിര്‍ണ്ണയത്തിനും ഉപയോഗിച്ചു വരുന്നു.

Read More: കോവിഡ് വ്യാപനവും മഴക്കാലവും: മുൻ കരുതൽ നിർദേശങ്ങൾ അറിയാം

  • സാമ്പിൾ ശേഖരിക്കുന്ന രീതി: സ്വാബ് ടെസ്റ്റിനു വിധേയമാകുന്ന വ്യക്തിയുടെ തല പിറകിലേക്ക് ചരിച്ചശേഷം കൂടുതല്‍ വ്യാപ്തിയുള്ള മൂക്കിലെ ദ്വാരത്തിലൂടെ സ്വാബ് സ്റ്റിക്ക് കടത്തുകയും സ്രവം ശേഖരിക്കുകയും ചെയ്യുx.
  • സ്രവ പരിശോധനയ്ക്ക് ശേഷം സാധാരണയായി മറ്റു ശാരീരിക അസ്വസ്ഥതകളൊന്നും തന്നെ ഉണ്ടാകാറില്ല. എങ്കിലും മൂക്കില്‍ നിന്നും രക്തമോ അമിതമായി സ്രവങ്ങളോ വരികയാണെങ്കില്‍ ആരോഗ്യപ്രവര്‍ത്തകരേ നിര്‍ബന്ധമായും പ്രസ്തുത വിവരം ധരിപ്പിക്കേണ്ടതാണ്.
  • സ്രവ പരിശോധനയ്ക്ക് ശേഷം തുടര്‍ന്ന് കോവിഡ് 19 മാനദണ്ടപ്രകാരമുള്ള പ്രകാരമുള്ള ദിനചര്യകള്‍ തുടരാവുന്നതാണ്.
  • സ്രവ പരിശോധന നടത്തിയവർ ഫലം ലഭിക്കുന്നതുവരെ പൊതുയിടങ്ങള്‍ സന്ദര്‍ശിക്കുകയോ മറ്റുള്ളവരുമായി ഇടപെടാനോ പാടുള്ളതല്ല.

Read More: പുകവലിക്കുന്നത് കോവിഡ് ഭീഷണിയെ വർധിപ്പിക്കുന്നത് എങ്ങനെ?: ഡോക്ടർമാർ പറയുന്നു

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook