scorecardresearch

കോവിഡ്‌ കാലത്ത് ഗർഭിണികൾ എടുക്കേണ്ട മുൻകരുതലുകൾ

കോവിഡിന്റെ പശ്ചാത്തലത്തിൽ ഗർഭിണികൾ എടുക്കേണ്ട മുൻകരുതലുകളും പ്രതിരോധശേഷി വർദ്ധിപ്പിക്കാനുള്ള മാർഗ്ഗങ്ങളും

കോവിഡ്‌ കാലത്ത് ഗർഭിണികൾ എടുക്കേണ്ട മുൻകരുതലുകൾ

കൊറോണ മഹാമാരിയും തുടർന്നുള്ള ലോക്ക്ഡൗണും ഗർഭിണികളിൽ ഉത്കണ്ഠയും വിഷാദവും വർദ്ധിപ്പിക്കുന്നുവെന്ന് വിദഗ്ധർ പറയുന്നു. അതിനാൽ തന്നെ, ഗർഭിണികളുടെ ഭയവും ഉത്കണ്ഠയും കുറയ്ക്കാനും അവർക്ക് മാനസിക പിന്തുണ നൽകാനും പ്രധാനമാണെന്നും വിദഗ്ധർ ചൂണ്ടികാണിക്കുന്നു. “ചൈനയിലെ കേസുകൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ ഗർഭിണികൾക്ക് കൊറോണ ബാധിക്കാനുള്ള സാധ്യതകൾ കൂടുതലാണ്. കൊറോണ വൈറസ് ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്ക് കാരണമാവുന്നു എന്നതും ഗർഭിണികളുടെ കേസിൽ ഉത്കണ്ഠ സമ്മാനിക്കുന്ന കാര്യമാണ്,” നോയിഡയിലെ ജെയ്‌പി ഹോസ്‌പിറ്റൽ, സീവ ക്ലിനിക് എന്നിവിടങ്ങളിലെ ഗൈനക്കോളജിസ്റ്റും ഐവിഎഫ് സ്‌പെഷ്യലിസ്റ്റുമായ ഡോ. ശ്വേത ഗോസ്വാമി പറയുന്നു.

കൊറോണയെന്ന പകർച്ചവ്യാധിയെ ചുറ്റിപ്പറ്റിയുള്ള ഉത്കണ്ഠ അനുദിനം വഷളായിക്കൊണ്ടിരിക്കുകയാണ്. “ഏതാനും ദിവസങ്ങൾ മാത്രമേയുള്ളൂ പ്രസവത്തിന്. എന്റെ കുഞ്ഞ് വൈറസ് പിടിപെടുമോ എന്നതിനെ കുറിച്ചോർത്ത് ഞാൻ വളരെയധികം വിഷമിക്കുന്നു. കൂടുതൽ ജാഗ്രത പുലർത്തുന്നു. എന്റെ ഡോക്ടറുടെ ഉപദേശം പിന്തുടരുന്നതിനൊപ്പം തന്നെ വീട്ടിൽ സാമൂഹിക അകലം ഉറപ്പാക്കുകയും ചെയ്യുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും ടെൻഷൻ എന്നെ വിട്ടൊഴിയുന്നില്ല,” എന്നാണ് മുപ്പത്തിമൂന്നുകാരിയായ സ്മൃതി അറോറ പറയുന്നത്.

Read in English: Covid-19: Simple precautionary measures and immunity-bosting tips for pregnant women

പതിവ് ചെക്കപ്പുകൾക്ക് പോലും പോവാതെ വീടിനകത്ത് തന്നെ സുരക്ഷിതയായി ഇരിക്കുകയാണ് ആറുമാസം ഗർഭിണിയായ തന്റെ ഭാര്യ റിഥികയെന്ന് സുമിത് ശർമ പറയുന്നു. “കോവിഡിന്റെ ഇപ്പോഴത്തെ അവസ്ഥ ഞങ്ങളുടെ കുടുംബത്തെ സമ്മർദ്ദത്തിലാക്കുന്നുണ്ട്. ഭയമുണ്ട്, എത്രനാൾ ഇങ്ങനെ തുടരേണ്ടി വരുമെന്ന ആശങ്കയും.”

അപകടസാധ്യത ഉയർന്ന​​ ഗർഭാവസ്ഥയോ ഗർഭത്തിന്റെ അവസാന മൂന്നു മാസങ്ങളിലോ അല്ലെങ്കിൽ പതിവു പരിശോധനകൾ ഒഴിവാക്കാമെന്നാണ് ഡോക്ടർ ശ്വേത ഗോസ്വാമി അഭിപ്രായപ്പെടുന്നത്.

കോവിഡിന്റെ പശ്ചാത്തലത്തിൽ, സിസേറിയൻ ആവശ്യപ്പെടുന്നവരുടെ എണ്ണം വർധിച്ചിട്ടുണ്ടെന്നും ഡോക്ടർമാർ ചൂണ്ടികാണിക്കുന്നു. “നിരവധി ഗർഭിണികൾ പ്രസവതീയ്യതിയ്ക്ക് മുൻപു തന്നെ സിസേറിയൻ നടത്താമോ ​എന്ന ആവശ്യവുമായി സമീപിക്കുന്നുണ്ട്. കുഞ്ഞുങ്ങൾക്ക് കൊറോണ ബാധിക്കുമോ എന്ന ഭയമാണ് പലരും പ്രകടിപ്പിക്കുന്നത്. പ്രസവാനന്തരം നവജാത ശിശുക്കളെ പരിപാലിക്കൽ കുറച്ചുകൂടി എളുപ്പമാവുമെന്ന് അവർ കരുതുന്നു. 39-40 ആഴ്ചവരെ, ഗർഭകാലാവധി പൂർത്തിയാകുംവരെ കാത്തിരിക്കണമെന്നാണ് ഞാൻ അവരെ ഉപദേശിക്കാറുള്ളത്. കാരണം പുറത്തുള്ളതിനേക്കാൾ കുട്ടികൾ ഗർഭപാത്രത്തിൽ സുരക്ഷിതരാണ്. ” ഡോക്ടർ ശ്വേത പറയുന്നു.

പ്രസവാനന്തരം അമ്മയേയും നവജാത ശിശുവിനെയും പരിപാലിക്കാനും കുളിപ്പിക്കാനും പ്രസവാനന്തര പരിചരണത്തിനും ആരെയും ലഭിക്കുന്നില്ല എന്നതാണ് കോവിഡ്കാലത്തെ മറ്റൊരു പ്രശ്നം. പുറത്തുനിന്നുള്ള ആളുകളെ പ്രസവാനന്തര പരിചരണം ഏൽപ്പിക്കാൻ വീട്ടുകാർക്കും ഭയമാണ് ഇപ്പോഴത്തെ സാഹചര്യത്തിൽ.

Read more: എല്ലാ പനിയും കോവിഡിന്റെ ലക്ഷണമല്ല; വ്യത്യാസം അറിയാം

പ്രസവാനന്തരം അമ്മയേയും കുഞ്ഞിനെയും എത്രയും പെട്ടെന്ന് ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്ക് അയക്കാനാണ് ആശുപത്രികളും ശ്രമിക്കുന്നത്. “അമ്മയ്ക്കും കുഞ്ഞിനും രോഗവ്യാപനം ഉണ്ടാവാതിരിക്കാനായി പലപ്പോഴും പ്രസവം കഴിഞ്ഞ് 24 മണിക്കൂറിന് അകം ഇരുവരെയും വീട്ടിലേക്ക് അയക്കുകയാണ് ചെയ്യുന്നത്. മുൻപ് രണ്ടോ മൂന്നോ ദിവസം അമ്മയേയും കുഞ്ഞിനെയും ഡോക്ടർമാരുടെ നിരീക്ഷണത്തിൽ വെയ്ക്കുമായിരുന്നു. നവജാത ശിശുവിനെ പരിപാലിക്കേണ്ടതിനെ കുറിച്ച് അമ്മമാർക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകാനും അവരെ മോണിറ്റർ ചെയ്യാനും ആ സമയം ഫലപ്രദമായി ഉപയോഗിച്ചിരുന്നു. പക്ഷേ അസാധാരണമായ ഒരു കാലത്തിലൂടെ കടന്നുപോവുമ്പോൾ, അത്തരം ലക്ഷ്വറികൾ താങ്ങാൻ ആശുപത്രികൾക്കും ഡോക്ടർമാർക്കും കഴിയില്ല. പലയിടങ്ങളിലും ഗർഭാവസ്ഥയുടെ ആദ്യ ഘട്ടങ്ങളിൽ നടത്തുന്ന പതിവ് സ്കാനുകളും കൺസൾട്ടേഷനുകൾ പോലും നിർത്തിവച്ചിട്ടുണ്ട്, ” ശ്വേത ഗോസ്വാമി വ്യക്തമാക്കുന്നു.

എടുക്കേണ്ട മുൻകരുതലുകൾ

സോപ്പുപയോഗിച്ച് പതിവായി കൈകഴുകുക, ആൾക്കൂട്ടങ്ങൾ ഒഴിവാക്കുക, സാമൂഹിക അകലം പാലിക്കുക, മതിയായ വിശ്രമവും സമീകൃതാഹാരവും ഉറപ്പുവരുത്തുക എന്നിവയൊക്കെയാണ് ഗർഭിണികൾക്കുള്ള മുൻകരുതലുകൾ. ഗർഭസ്ഥ ശിശുവിന്റെ ചലനം കൃത്യമായി നിരീക്ഷിക്കുകയും നേരിട്ടുള്ള സന്ദർശനം ഒഴിവാക്കി ഓൺലൈൻ ചെക്കപ്പുകൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.

anxiety for parents to be, pandemic anxiety, pregnant women and coronavirus, indianexpress.com, indianexpress, pregnancy and coronavirus, corona symptoms, new mothers and corona, can unborn child have corona

“കൊറോണ വൈറസിന്റെ ലക്ഷണങ്ങളെ കുറിച്ച് കൃത്യമായി ബോധവാന്മാരായിരിക്കുക. പനി പോലുള്ള ലക്ഷണങ്ങൾ കണ്ടാൽ വിദഗ്ധോപദേശം തേടുക. കോവിഡ് പോസിറ്റീവായ വ്യക്തിയുമായി ഇടപഴകാനുള്ള സാഹചര്യം വന്നിട്ടുണ്ടെങ്കിൽ കൃത്യമായി താപനില നിരീക്ഷിക്കുകയും ശ്വസനപ്രക്രിയയിൽ ബുദ്ധിമുട്ട് തോന്നുന്നുണ്ടോ എന്ന സൂക്ഷമായി നിരീക്ഷിക്കുകയും ചെയ്യുക. പരിചരണത്തിനുള്ള മികച്ച മാർഗങ്ങൾ നിങ്ങളുടെ ഡോക്ടർമാർക്ക് നിർർദേശിക്കാൻ കഴിയും.” മദേഴ്സ് ലാപ് ഐവിഎഫ് സെന്ററിലെ മെഡിക്കൽ ഡയറക്ടറും വന്ധ്യതാവിദഗ്ധയുമായ ഡോ. ശോഭ ഗുപ്ത പറയുന്നു.

ഗർഭത്തിന്റെ അവസാന ആഴ്ചകളിൽ കൊറോണ സ്ഥിരീകരിച്ച ആറു ചൈനീസ് സ്ത്രീകളിൽ നടത്തിയ പഠനത്തിൽ, ഒമ്പത് പേരുടെയും കുട്ടികളെ വൈറസ് ബാധിച്ചില്ലെന്ന് കണ്ടെത്തിയിരുന്നു. “അമ്നിയോട്ടിക് ദ്രാവകത്തിലോ കുഞ്ഞുങ്ങളുടെ തൊണ്ടയിലോ മുലപ്പാലിലോ വൈറസ് ഇല്ലായിരുന്നു. ഗർഭസ്ഥശിശുവിന് അണുബാധ പകരാനുള്ള സാധ്യത വളരെ കുറവാണ്. അമ്മയിൽ നിന്നും കുട്ടിയിലേക്ക് ഗർഭാവസ്ഥയിൽ കോവിഡ് പകരുമെന്ന കാര്യത്തിലും തെളിവുകളില്ല,” ഡോ. ശോഭ ഗുപ്ത കൂട്ടിച്ചേർത്തു.

പ്രതിരോധശേഷി വർധിപ്പിക്കാൻ

മനുഷ്യരിൽ രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിൽ വിറ്റാമിൻ സിയ്ക്ക് ഏറെ പ്രാധാന്യമുണ്ട്. ഭക്ഷണത്തിൽ നിന്നു തന്നെ ആവശ്യമുള്ള വിറ്റാമിൻ സി ശരീരത്തിന് ആഗിരണം ചെയ്യാനാവും. അതിനാൽ വിറ്റാമിൻ സി അടങ്ങിയ വിഭവങ്ങൾ ഭക്ഷണത്തിൽ ധാരാളമായി ഉൾപ്പെടുത്തുക. പഴങ്ങൾ, ബ്രൊക്കോളി, സ്ട്രോബറി എന്നിവയെല്ലാം വിറ്റാമിൻ സിയാൽ സമ്പുഷ്ടമാണ്.

ഭക്ഷണത്തിൽ പ്രോബയോട്ടിക്സ് ഉൾപ്പെടുത്തുക. തൈര് പ്രോബയോട്ടിക്സിന്റെ കലവറയാണ്. ദഹനത്തിനും വൻകുടലിൽ അടിയുന്ന ടോക്സിനുകളെ നീക്കം ചെയ്യാനും പ്രോബയോട്ടിക്സ് സഹായിക്കും. ഇതുവഴി രോഗപ്രതിരോധശേഷി വർധിപ്പിക്കാം. കാൽസ്യം, വിറ്റാമിൻ ഡി എന്നിവയാൽ സമ്പന്നമായ തൈര് ഗർഭകാലത്ത് ഏറെ ആരോഗ്യഗുണങ്ങളും പ്രധാനം ചെയ്യുന്നുണ്ട്.

ജീരകം, മല്ലി, ചതച്ച കുരുമുളകും മഞ്ഞൾപൊടിയും ഇഞ്ചികഷ്ണങ്ങളും ചേർത്ത് തിളപ്പിച്ച വെള്ളം തണുത്തതിനു ശേഷം കുടിക്കുന്നതും നല്ലതാണ്.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Covid 19 pandemic anxiety parents to be pregnancy stress infection immunity bosting tips