കൊറോണ വൈറസ് ലോകത്ത് വ്യാപിച്ചതോടെ മനുഷ്യ ജീവിതം ലോക്ക്ഡൗണിലാണ്. രണ്ടു മാസത്തോളം പല രാജ്യങ്ങളും ലോക്ക്ഡൗണിലായിരുന്നു. ഇത് ജനങ്ങളുടെ സാധാരണ ജീവിതത്തെ മാത്രമല്ല, കുട്ടികളുടെ ആരോഗ്യത്തെയും മോശമായി ബാധിച്ചിട്ടുണ്ട്.

ലോക്ക്ഡൗൺ കുട്ടികളിൽ ഉണ്ടാക്കിയ മാറ്റത്തെക്കുറിച്ച് ബഫല്ലോ റിസർച്ച് പഠനം നടത്തുകയുണ്ടായി. ഇറ്റലിയിലെ വെറോണയിൽ മാർച്ച്, ഏപ്രിൽ മാസങ്ങളിൽ 41 അമിതഭാരമുള്ള കുട്ടികളെ അവർ പരിശോധിച്ചതായി പഠനത്തിൽ പറയുന്നു. ലോക്ക്ഡൗൺ സമയത്തെ കുട്ടികളുടെ പെരുമാറ്റ രീതി അവർ പഠിക്കുകയും മുമ്പത്തെ പാറ്റേണുമായി താരതമ്യം ചെയ്യുകയും ചെയ്തു.

കുട്ടികൾ പ്രതിദിനം അര മണിക്കൂർ അധികമായി ഉറങ്ങുകയും, പ്രതിദിനം അഞ്ച് മണിക്കൂറോളം സ്‌ക്രീനിന് മുന്നിൽ ചെലവഴിക്കുകയും, മാംസം, പഞ്ചസാര പാനീയങ്ങൾ, ജങ്ക് ഫുഡുകൾ എന്നിവയുടെ ഉപഭോഗം ഗണ്യമായി വർധിക്കുകയും ചെയ്തതായി പഠനത്തിൽ മനസ്സിലായി. അവരുടെ ശാരീരിക പ്രവർത്തനങ്ങൾ ഗണ്യമായി കുറഞ്ഞു.

Read Also: ഉച്ചമയക്കം ശരീര ഭാരം കുറയ്ക്കാൻ സഹായിക്കുമോ?

ലൂസിയാന സ്റ്റേറ്റ് യൂണിവേഴ്സിറ്റി പെന്നിങ്ടൺ ബയോമെഡിക്കൽ റിസർച്ച് സെന്ററിലെ പ്രൊഫസർ സ്റ്റീവൻ ഹെംസ്ഫീൽഡ്, ഇറ്റലിയിലെ വെറോണ സർവകലാശാലയിലെ പ്രൊഫസർ ആഞ്ചലോ പിയട്രോബെല്ലി എന്നിവരാണ് പഠനത്തിന് നേതൃത്വം നൽകിയത്. കുട്ടികളിലും കൗമാരക്കാരിലും വേനൽക്കാല അവധിക്കാലത്ത് സ്കൂൾ വർഷത്തേക്കാൾ കൂടുതൽ ഭാരം വർധിക്കുന്നതായും പഠനം കണ്ടെത്തി.

ഇറ്റലിയിലെ വെറോണയിൽ അമിതവണ്ണമുള്ള 41 കുട്ടികളെയും കൗമാരക്കാരെയും ഗവേഷകർ സർവേയിൽ ഉൾപ്പെടുത്തി. ഇറ്റലിയിലെ മൂന്നാഴ്ചത്തെ നിർബന്ധിത ലോക്ക്ഡൗൺ സമയത്തെ ഇവരുടെ ഭക്ഷണ രീതിയും, ഉറക്കവും മറ്റു ആക്ടിവിറ്റികളും സംബന്ധിച്ച വിവരം ശേഖരിക്കുകയും 2019 ലെ ഡാറ്റയുമായി താരതമ്യം ചെയ്യുകയും ചെയ്തു.

ലോക്ക്ഡൗണിന്റെ സമയത്ത് വർധിച്ച ഭാരം എളുപ്പത്തിൽ പഴയപടിയാക്കാനാകില്ല, ആരോഗ്യകരമായ ശീലം പിന്തുടർന്നില്ലെങ്കിൽ പ്രായപൂർത്തിയാകുമ്പോൾ അമിതവണ്ണത്തിന് കാരണമാകാം.

Read in English: Covid-19 lockdown has negatively impacted kids’ diet, sleep and physical activity: Study

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook