കോവിഡ്-19: ഓറഞ്ച് മുതലായവ പ്രതിരോധശേഷി വർധിപ്പിക്കുന്നതെങ്ങനെ?

ഓറഞ്ചു മുതലായ സിട്രസ് പഴങ്ങൾ വിറ്റാമിൻ സിയുടെ മികച്ച ഉറവിടമാണെന്നാണ് നെഫ്രോപ്ലസിലെ ചീഫ് ഡയറ്റീഷ്യൻ അപെക്ഷ എക്ബോട്ട് പറയുന്നത്

കോവിഡ്ക്കാല ആരോഗ്യത്തിലേക്ക് വരുമ്പോൾ, പോഷകസമൃദ്ധമായ ഭക്ഷണങ്ങളും ശ്രദ്ധയോടെയുള്ള ഭക്ഷണ രീതിയും കൃത്യമായ വ്യായാമവും ഒരു വ്യക്തിയെ നല്ല രീതിയിൽ ജീവിതം നയിക്കാൻ സഹായിക്കുന്നതാണെന്ന് വ്യക്തമായിട്ടുണ്ട്.

ഓറഞ്ചു മുതലായ സിട്രസ് പഴങ്ങൾ വിറ്റാമിൻ സിയുടെ മികച്ച ഉറവിടമാണെന്നാണ് നെഫ്രോപ്ലസിലെ ചീഫ് ഡയറ്റീഷ്യൻ അപെക്ഷ എക്ബോട്ട് പറയുന്നത്. സിട്രസ് (നാരകവർഗ്ഗങ്ങൾ) പഴങ്ങൾ ശക്തമായ ആന്റിഓക്‌സിഡന്റാണ്, അവ രക്തത്തിലെ ഫ്രീ റാഡിക്കലുകളുമായി പോരാടുകയും അതുവഴി ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കുകയും ചെയ്യുന്നു.

കോവിഡ് കാലത്ത് അവ എങ്ങനെയാണു പ്രതിരോധശേഷി വർധിപ്പിക്കുന്നത്?

എക്‌ബോട്ട് പറയുന്നതനുസരിച്ച്, വിറ്റാമിൻ സി വെളുത്ത രക്താണുക്കളുടെ ഉത്പാദനം വർദ്ധിപ്പിക്കാൻ സഹായിക്കുന്നവയാണ്. “സിട്രസ് പഴങ്ങളായ ഓറഞ്ച്, പൈനാപ്പിൾ, നാരങ്ങ, കിവി, പേരക്ക തുടങ്ങിയവയിൽ ധാരാളമായി വിറ്റാമിൻ സി അടങ്ങിയിരിക്കുന്നു. ഇവയ്ക്ക് പുറമെ വലിയ രീതിയിൽ അവഗണിക്കപ്പെടുന്ന നെല്ലിക്കയിലും ധാരാളമായി വിറ്റാമിൻ സി കാണാം. ഓറഞ്ചിലുള്ളതിനേക്കാൾ 20 മടങ്ങ് അധികം വിറ്റാമിൻ സി നെല്ലിക്കയിൽ അടങ്ങിയിട്ടുണ്ട്”

സിട്രസ് പഴങ്ങൾ പ്രതിരോധശേഷി വർധിപ്പിക്കുന്നവയാണെന്ന് എക്‌ബോട്ട് പറയുന്നു. “അവ നമ്മുടെ ശരീരത്തെ ആക്രമിക്കുന്ന പുറത്തുനിന്നുള്ള വൈറസ്, ബാക്ടീരിയ തുടങ്ങിയവയെ നീക്കം ചെയ്യാൻ സഹായിക്കുന്നു.”

Read Also: ഭക്ഷണം കഴിക്കുമ്പോൾ ആയുർവേദ പ്രകാരം ശ്രദ്ധിക്കേണ്ട 9 കാര്യങ്ങൾ

“വിറ്റാമിൻ സി നമ്മുടെ ശരീരത്തിന് അത്യന്താപേക്ഷിതമാണ്, കാരണം അത് നമ്മുടെ രോഗപ്രതിരോധവ്യവസ്ഥയിലെ സൂസ്മകോശങ്ങളുടെ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നു. കോവിഡ് -19 വൈറസ് പുറത്തുനിന്നുള്ള ഒരു വൈറസാണ്, അത് ആക്രമിക്കുമ്പോൾ ഓക്സിഡേറ്റീവ് സ്ട്രെസ് ഉണ്ടാവുകയും ഒരു വ്യക്തിയുടെ പ്രതിരോധശേഷി കുറയുകയും ചെയ്യും. അതേസമയം വിറ്റാമിൻ സി ആന്റിബോഡികളുടെ രൂപീകരണത്തെ ബലപ്പെടുത്താൻ സഹായിക്കുന്നു.” എക്‌ബോട്ട് കൂട്ടിച്ചേർത്തു.

സെപ്സിസ്, ട്രോമ, അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ് സിൻഡ്രോം (എആർ‌ഡി‌എസ്) എന്നിവയുൾപ്പെടെ ഗുരുതരമായ അണുബാധകൾക്ക്, രോഗികളിൽ ഉയർന്ന ഡോസ് ഇൻട്രാവൈനസ് വിറ്റാമിൻ സി ചികിത്സ നടത്തുന്നത് രോഗലക്ഷണങ്ങളെ ഗണ്യമായി മെച്ചപ്പെടുത്തുന്നുണ്ടെന്ന് ഗവേഷണങ്ങളിൽ കാണാമെന്നും എക്ബോട്ട് പറയുന്നു.

അതിനാൽ, കോവിഡ് സമയത്തും അതിനുശേഷവും ആവശ്യമായ വിറ്റാമിൻ സി ലഭിക്കുന്നതിനും പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും കുറഞ്ഞത് 100 ഗ്രാം സിട്രസ് പഴങ്ങൾ ദിവസവും കഴിക്കുന്നത് നല്ലതാണ് എന്ന് എക്‌ബോട്ട് പറയുന്നു.

Get the latest Malayalam news and Health news here. You can also read all the Health news by following us on Twitter, Facebook and Telegram.

Web Title: Covid 19 how do citrus fruits boost immunity

Next Story
ഭക്ഷണം കഴിക്കുമ്പോൾ ആയുർവേദ പ്രകാരം ശ്രദ്ധിക്കേണ്ട 9 കാര്യങ്ങൾfood, health, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com