ഓരോ സ്ത്രീയിലും വ്യത്യസ്ത രീതിയിലാണ് ആർത്തവം- ചിലർക്ക് വേദനയില്ലാത്ത ദിനങ്ങളാവാം, മലബന്ധം ഉണ്ടാകില്ല; മറ്റുള്ളവർക്ക് അമിതമായ രക്തസ്രാവവും വേദനയും അനുഭവപ്പെടാം. ഛർദ്ദി, വയറിളക്കം, അസ്വസ്ഥത എന്നിവ പോലുള്ള ആർത്തവത്തോടൊപ്പമുള്ള ശാരീരിക പ്രശ്നങ്ങൾ സ്വയം കൈകാര്യം ചെയ്യുന്നത് ബുദ്ധിമുട്ടാണ്.
ആർത്തവ വേദന ഒഴിവാക്കാൻ സഹായിക്കുന്ന ചില ആയുർവേദ ടിപ്സുകൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് ഡോ.ദിക്സ ഭാവ്സർ. ”ഈ 5 ആയുർവേദ വഴികളിലൂടെ ആർത്തവ വേദനയെ എന്നെന്നേക്കുമായി ഇല്ലാതാക്കാൻ കഴിയും,” അവർ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
സർക്കാഡിയൻ റിഥം പിന്തുടരുക
സൂര്യോദയത്തിന് മുമ്പോ സൂര്യോദയത്തിന് തൊട്ടുപിന്നാലെയോ ഉണരാൻ ശ്രമിക്കുക. പ്രഭാത ഭക്ഷണം സൂര്യോദയത്തിന് ശേഷവും, സൂര്യാസ്തമയത്തിന് ഒരു മണിക്കൂറിന് മുമ്പോ അതിനുള്ളിലോ അത്താഴവും കഴിക്കുക. ആയുർവേദം അനുസരിച്ച്, ഒരു ദിവസം സർക്കാഡിയൻ റിഥം നിലനിർത്തുന്നത് ഹോർമോൺ ബാലൻസ് നിലനിർത്താൻ സഹായിക്കുന്നു.
കഫീൻ അടങ്ങിയ പാനീയങ്ങൾ ഒഴിവാക്കുക
രാവിലെ വെറുംവയറ്റിൽ ചായയോ കാപ്പിയോ പോലുള്ള കഫീൻ അടങ്ങിയ പാനീയങ്ങൾ കുടിക്കുന്നത് ഒഴിവാക്കുക. പകരം, 5 കുതിർത്ത ഉണക്കമുന്തിരി, 4 കുതിർത്ത ബദാം, 2 കുതിർത്ത വാൽനട്ട്, 1 കുതിർത്ത ഈത്തപ്പഴം കഴിക്കുക.
ദിവസവും ധ്യാനം, പ്രാണായാമം, യോഗ എന്നിവ പരിശീലിക്കുക
ധ്യാനം, പ്രാണായാമം, യോഗ തുടങ്ങി ഏതെങ്കിലും തരത്തിലുള്ള വ്യായാമം ചെയ്യുക. അനുലോമ-വിലോമ, ഭ്രമരി തുടങ്ങിയ പ്രാണായാമം, വജ്രാസനം, ബാലാസനം, ഭദ്രാസനം, ശവാസനം തുടങ്ങിയ ആസനങ്ങൾ ശരീരത്തിന് വിശ്രമം നൽകുന്നതും ചെയ്യാൻ എളുപ്പമുള്ളതുമായതിനാൽ ആർത്തവ സമയത്ത് അനുയോജ്യമാണ്.
ആയുർവേദ ചായകൾ കുടിക്കുക
ആയുർവേദ ചായകളായ സിസിഎഫ് (ജീരകം, മല്ലി, പെരുംജീരകം) ചായ, പുതിനയില ചായ, അജ്വെയ്ൻ ചായ, ഉലുവ ചായ എന്നിവ ആർത്തവ വേദന കുറയ്ക്കാൻ സഹായിക്കും. ഇവയിലേതെങ്കിലും നിങ്ങൾക്ക് ഇഷ്ടമുള്ളവ കുടിക്കാം.
ആവശ്യത്തിന് വെള്ളം കുടിക്കുക
ആർത്തവസമയത്ത് വെള്ളം കുടിക്കുന്നത് വളരെ പ്രധാനമാണ്. ശരീരത്തിൽ ജലാംശം നിലനിർത്തുന്നത് മലബന്ധത്തിന് മാത്രമല്ല, മൊത്തത്തിലുള്ള ആരോഗ്യത്തിനും നല്ലതാണ്.
Read More: ജോലി അല്ലെങ്കിൽ യാത്ര ചെയ്യുന്ന സമയത്ത് ആർത്തവ വേദന കുറയ്ക്കാൻ ചില ടിപ്സുകൾ