scorecardresearch

കോവിഡ് മുക്തരായവർ വാക്സിൻ സ്വീകരിക്കാൻ മൂന്നു മാസം കാത്തിരിക്കണോ?

ചിലർ കോവിഡ് നെഗറ്റീവ് ആയശേഷം മൂന്നു മാസം കാത്തിരിക്കാതെ അതിനുളളിൽ വാക്സിൻ എടുക്കുന്നുണ്ട്

ചിലർ കോവിഡ് നെഗറ്റീവ് ആയശേഷം മൂന്നു മാസം കാത്തിരിക്കാതെ അതിനുളളിൽ വാക്സിൻ എടുക്കുന്നുണ്ട്

author-image
Health Desk
New Update
Dubai travel restrictions, India to Dubai, India Dubai flights, Dubai travel restrictions, Dubai travel restriction relaxations, Dubai travels, indian express

കോവിഡിൽ നിന്നും മുക്തരായവർ വാക്സിൻ ആദ്യ ഡോസോ അല്ലെങ്കിൽ രണ്ടാമത്തെ ഡോസോ സ്വീകരിക്കാൻ മൂന്നു മാസം കാത്തിരിക്കണമെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുളളത്. ഈ പ്രോട്ടോക്കോളുകൾ പാലിക്കണമെന്ന് ഡോക്ടർമാർ ശുപാർശ ചെയ്യുമ്പോഴും, ചിലർ കോവിഡ് നെഗറ്റീവ് ആയശേഷം മൂന്നു മാസം കാത്തിരിക്കാതെ അതിനുളളിൽ വാക്സിൻ എടുക്കുന്നുണ്ട്.

Advertisment

മൂന്ന് മാസത്തെ ഇടവേളയ്‌ക്ക് മുമ്പ് വാക്സിൻ എടുക്കുന്നത് വേഗത്തിൽ സുഖം പ്രാപിക്കാനാവുമോയെന്ന് അറിയാൻ ഞങ്ങൾ വിദഗ്ധരെ സമീപിച്ചു. ''കോവിഡ് രോഗമുക്തി നേടിയ ശേഷം എത്ര നാൾ കഴിഞ്ഞ് ഒരാൾ വാക്സിൻ എടുക്കണം എന്നതിനെക്കുറിച്ചുള്ള ഡാറ്റ കുറവാണ്, എന്നാൽ നിലവിലെ സർക്കാർ ശുപാർശകൾ മൂന്ന് മാസം കാത്തിരിക്കണമെന്നാണ്,'' സിവ ഫെർട്ടിലിറ്റി നോയിഡയിലെ ജെയ്‌പി ഹോസ്പിറ്റൽ ആൻഡ് മെഡിക്കൽ ഡയറക്ടറിലെ ഐ‌വി‌എഫ് സീനിയർ കൺസൾട്ടന്റ് ഡോ. ശ്വേത ഗോസ്വാമി പറഞ്ഞു.

Read More: 18 വയസ് കഴിഞ്ഞവർക്കുള്ള സൗജന്യ വാക്സിനേഷൻ: സംശയങ്ങൾക്കുള്ള മറുപടികൾ അറിയാം

കോവിഡ് മുക്തരായവർക്ക് വാക്സിൻ സ്വീകരിക്കാൻ അനുയോജ്യമായ സമയപരിധി മൂന്ന് മാസമാണെന്ന് ന്യൂഡൽഹിയിലെ മദേഴ്സ് ലാപ് ഐവിഎഫ് സെന്ററിലെ മെഡിക്കൽ ഡയറക്ടർ ആൻഡ് ഐവിഎഫ് സ്പെഷ്യലിസ്റ്റ് ഡോ.ശോഭ ഗുപ്തയും സമ്മതിച്ചു. രോഗത്തിൽ നിന്ന് പൂർണമായി സുഖം പ്രാപിച്ച് മൂന്ന് മാസത്തിന് ശേഷം വാക്സിൻ ആദ്യ ഡോസ് സ്വീകരിക്കണം. ആശുപത്രിയിൽ കഴിഞ്ഞവർക്കും വീട്ടിൽ ക്വാറന്റൈനിൽ കഴിഞ്ഞവർക്കും ഇത് സമാനമാണെന്ന് അവർ പറഞ്ഞു. പ്രതിരോധ കുത്തിവയ്പ് സംബന്ധിച്ച അഭ്യൂഹങ്ങളിൽ വീഴരുതെന്ന് ഞാൻ എല്ലാവരോടും ഉപദേശിക്കുന്നു. സർക്കാർ മാർഗനിർദേശങ്ങൾക്കനുസൃതമായി നാമെല്ലാം പോകണമെന്നും അവർ നിർദേശിച്ചു.

Advertisment

വാക്സിൻ സ്വീകരിക്കുന്ന ഇടവേള കോവിഡ് - 19 ചികിത്സയെ ആശ്രയിച്ചിരിക്കുന്നുവെന്ന് മുംബൈയിലെ ഭാട്ടിയ ഹോസ്പിറ്റൽ സിഇഒ ഡോ. രാജീവ് ബൗധങ്കർ പറഞ്ഞു. നിങ്ങൾക്ക് മോണോക്ലോണൽ ആന്റിബോഡികൾ അല്ലെങ്കിൽ കോൺവലേസെന്റ് പ്ലാസ്മ ഉപയോഗിച്ച് ചികിത്സിക്കുകയാണെങ്കിൽ, വാക്സിനേഷൻ എടുക്കുന്നതിന് മുമ്പ് 90 ദിവസം കാത്തിരിക്കുന്നതാണ് നല്ലതെന്ന് അദ്ദേഹം പറഞ്ഞു.

Covid Vaccine Covid 19

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: