scorecardresearch

ആയുർവേദപ്രകാരം നെയ്യ് കഴിക്കാൻ പാടില്ലാത്തത് ആരൊക്കെ?

കലോറി അടങ്ങിയ ഭക്ഷണമാണ് നെയ്യ്. അതിനാൽ, നെയ്യ് അമിതമായി കഴിക്കുന്നത് ശരീരഭാരം കൂടുന്നതിന് ഇടയാക്കും

Ghee benefits, Cow ghee , buffalo ghee

നെയ്യ് ഇല്ലാത്ത ഇന്ത്യൻ അടുക്കളകൾ ചുരുക്കമാണ്. ആയുർവേദപ്രകാരം ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്ന ആരോഗ്യകരമായ ഒന്നാണ് നെയ്യ്. ഭക്ഷണത്തിന് രുചിയും മണവും നൽകുന്നത് മാത്രമല്ല, നിറയെ ആരോഗ്യ ഗുണങ്ങളുമുണ്ട്. ആയുർവേദ വിദഗ്ധ ഡോ.രേഖ രാധാമണിയുടെ അഭിപ്രായത്തിൽ നെയ്യ് കഴിച്ചാലുള്ള ചില ആരോഗ്യ ഗുണങ്ങൾ ഇവയാണ്.

  • വാർധക്യം തടയൽ
  • കണ്ണിന്റെ ആരോഗ്യത്തിന് നല്ലത്
  • ബുദ്ധിയും ഓർമശക്തിയും മെച്ചപ്പെടുത്തുന്നു
  • ദഹനം മെച്ചപ്പെടുത്തുന്നു
  • ഊർജസ്വലത വർധിപ്പിക്കുന്നു
  • ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു

നിരവധി ആരോഗ്യ ഗുണങ്ങളുണ്ടെങ്കിലും നെയ്യ് എല്ലാവർക്കും ശുപാർശ ചെയ്യുന്നില്ലെന്ന് അവർ ഇൻസ്റ്റഗ്രാം പോസ്റ്റിൽ വിശദീകരിച്ചു. നെയ്യ് കഴിക്കുന്നത് ചില ദോഷ ഫലങ്ങൾക്ക് കാരണമാകും. ഡോ.രാധാമണിയുടെ അഭിപ്രായത്തിൽ ഇനി പറയുന്നവർ നെയ്യ് കഴിക്കുന്നത് ഒഴിവാക്കണം.

  • വിട്ടുമാറാത്ത ദഹനക്കേടും IBS-D പോലുള്ള വയർ സംബന്ധമായ പ്രശ്നങ്ങളും ഉള്ളവർ നെയ്യ് കഴിക്കരുത്.
  • പനിയുള്ളപ്പോൾ നെയ്യ് ഒഴിവാക്കുക.
  • ഗർഭിണികൾ നെയ്യ് കഴിക്കുന്നത് കൂടുതൽ ശ്രദ്ധയോടെ ആയിരിക്കണം. ഗർഭകാലത്ത് അമിതഭാരം/പൊണ്ണത്തടി ഉണ്ടെങ്കിൽ നെയ്യിന്റെ ഉപയോഗം കുറയ്ക്കുക.
  • ലിവർ സിറോസിസ്, സ്‌പ്ലെനോമെഗാലി, ഹെപ്പറ്റോമെഗാലി, ഹെപ്പറ്റൈറ്റിസ് മുതലായ കരൾ, സ്‌പ്ലീൻ സംബന്ധമായ രോഗമുള്ളവർ നെയ്യ് ഒഴിവാക്കണം.

നിങ്ങൾ കഴിക്കുന്ന ഓരോ ഭക്ഷണവും ശരീരഘടനയ്ക്കും അസന്തുലിതാവസ്ഥയ്ക്കും ഇണങ്ങുന്നതായിരിക്കണമെന്നും അവർ അഭിപ്രായപ്പെട്ടു. ആരോഗ്യമുള്ളതെന്തും നിങ്ങൾക്ക് അനുയോജ്യമാണെന്ന് അർത്ഥമാക്കുന്നില്ലെന്ന് എപ്പോഴും ഓർക്കണമെന്നും അവർ നിർദേശിച്ചു.

“ഉയർന്ന ബിഎംഐ (ബോഡി മാസ് ഇൻഡക്സ്), ഡിസ്ലിപിഡീമിയ, ഫാറ്റി ലിവർ, ഹൃദയ സംബന്ധമായ അസുഖങ്ങൾ, കോളിസിസ്റ്റെക്ടമി (പിത്താശയ നീക്കം ശസ്ത്രക്രിയ) എന്നിവയ്ക്ക് വിധേയരായവർ നെയ്യ് കഴിക്കുന്നത് ഒഴിവാക്കണമെന്ന് സ്റ്റെഡ്‌ഫാസ്റ്റ് ന്യൂട്രീഷന്റെ സ്ഥാപകൻ അമൻ പുരി പറഞ്ഞു. അതിന്റെ കാരണവും അദ്ദേഹം വിശദീകരിച്ചിട്ടുണ്ട്.

”കലോറി അടങ്ങിയ ഭക്ഷണമാണ് നെയ്യ്. ഒരു ഗ്രാം നെയ്യ് 9 കിലോ കലോറി നൽകുന്നു. അതിനാൽ, നെയ്യ് അമിതമായി കഴിക്കുന്നത് ശരീരഭാരം കൂടുന്നതിനും പൂരിത കൊഴുപ്പ് വർധിക്കുന്നതിനും ഇടയാക്കും. ഇത് ട്രൈഗ്ലിസറൈഡുകളുടെയും എൽഡിഎൽ അളവുകളുടെയും വർധനവിന് കാരണമാകും. ഇത് ധമനികൾ അടയുന്നതിലേക്ക് നയിക്കുകയും ഹൃദയാഘാതത്തിന് കാരണമാവുകയും ചെയ്യും.”

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Consuming ghee has some contraindications find out what they are